For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുവിന് ഇങ്ങനെ ഒരു പേര് കൂടി ഉണ്ടായിരുന്നു!, ഷൂട്ടിങ് സെറ്റിൽ ഒരിക്കെ വിളിച്ചിരുന്ന പേരിനെ കുറിച്ച്‌ താരം

  |

  മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും മഞ്ജുവിനെ മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തിയത്.

  നീണ്ട കാലം സിനിമയിൽ നിന്ന് ഇടവേള എടുത്ത ശേഷമായിരുന്നു മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തിയത്. ആ മടങ്ങി വരവിൽ മഞ്ജുവിനെ ഇരുകയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. മലയാള സിനിമയിലെ മഞ്ജുവിന്റെ ആ ഇരിപ്പിടം അനക്കം തട്ടാതെ തന്നെ അവിടെ ഉണ്ടായിരുന്നു. അതിന് തെളിവാണ് മടങ്ങി വരവിൽ മഞ്ജുവിനെ തേടിയെത്തിയ നേട്ടങ്ങൾ.

  Also Read: ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നു

  മഞ്ജുവിന്റെ തിരിച്ചുവരവ് മലയാള സിനിമയിലെ നിരവധി നടിമാർക്കും പ്രചോദനമായിരുന്നു. നടി നവ്യ നായർ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം ഒരുപോലെ സജീവമാകാൻ മഞ്ജു ശ്രദ്ധിക്കുന്നുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിലും മഞ്ജു പങ്കെടുക്കുന്നുണ്ട്.

  ഓണം നാളിൽ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിൽ മഞ്ജു അതിഥി ആയി എത്തിയിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും ഓർമ്മകളും വിശേഷങ്ങളുമെല്ലാം താരം പരിപാടിയിൽ പങ്കുവച്ചിരുന്നു. ചില സിനിമകളിൽ പ്രവർത്തിച്ച അനുഭവങ്ങളും ഷൂട്ടിങ് സെറ്റിലെ രസകരമായ ഓർമകളും മഞ്ജു ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയുണ്ടായി. അങ്ങനെ മഞ്ജു ആ വേദിയിൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

  Also Read: കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്

  ദയ എന്ന സിനിമയുടെ സെറ്റിൽ സംവിധായകൻ ഉൾപ്പെടെ തന്നെ മറ്റൊരു പേരാണ് വിളിച്ചിരുന്നത് എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ഒരു കോടി വേദിയിലെ റോബോട്ടിക് അവതാരകനായ കുട്ടേട്ടൻ മഞ്ജുവിന് മറ്റൊരു പേരുണ്ടോ എന്ന് ചോദിച്ചതോടെയാണ് സെറ്റിലെ രസകരമായ സംഭവം താരം പങ്കുവെച്ചത്.

  'ദയ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആ പേര് വീണത്. ചിത്രത്തിൽ ആൺവേഷം കെട്ടി അഭിനയിക്കുന്ന ഒരു ഘട്ടമുണ്ട്. അങ്ങനെ ആൺവേഷത്തിൽ വന്നപ്പോൾ സിനിമയുടെ സംവിധായകൻ അടക്കമുള്ളവർ മഞ്ജുവെന്ന് വിളിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞ് മണികണ്ഠൻ എന്ന് വിളിക്കുകയായിരുന്നു' എന്ന് മഞ്ജു ഓർത്തു. 'സെറ്റിൽ എല്ലാവർക്കും ആ വേഷം ഇഷ്ടമായിരുന്നു. എനിക്കും ഒരുപാട് ഇഷ്ടപെട്ട ഒന്നായിരുന്നു അത്,' മഞ്ജു പറഞ്ഞു.

  Also Read: 'ചന്ദ്രോത്സവം ഉപേക്ഷിക്കാനൊരുങ്ങിയ സിനിമ; ഒരുമാസം എഴുതാനിരുന്നിട്ടും വെള്ളമടി അല്ലാതെ ഒന്നും നടന്നില്ല'

  മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും മഞ്ജു ഷോയിൽ പങ്കുവെച്ചിരുന്നു. 'ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്. അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ ഏറെ സഹായിക്കുമെങ്കിലും ഇത്രയും വലിയ ഒരു ലെജന്റിന്റെ കൂടെയാണ് താൻ അഭിനയിക്കുന്നതെന്ന ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹം കൂടെയുള്ള അഭിനേതാക്കളെ വളരെ കൂളാക്കും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നമുക്ക് ആ പേടിയൊക്കെ മാറും,' എന്നും മഞ്‌ജു പറഞ്ഞു.

  Read more about: manju warrier
  English summary
  Viral: Manju Warrier reveals that she had another name in Daya Movie set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X