വസ്ത്രത്തെ കുറിച്ച് മോശം പറയുന്നവർക്കുള്ള മറുപടി പറഞ്ഞുതന്നത് അമ്മയാണ്; ഹൈറ്റില്ലെന്ന് പറഞ്ഞ് പലരും ഒഴിവാക്കി!

നായിക നായകൻ, ഉടൻ പണം തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ലാൽ ജോസിന്റെ സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ നായിക നായകനിൽ എത്തിയതോടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. ഷോയിലെ തന്റെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മീനാക്ഷി ഉടൻ പണത്തിന്റെ അവതാരകയായതോടെ ഏവർക്കും പ്രിയങ്കരിയായി മാറി.

കോമഡിയും കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ മീനാക്ഷിക്ക് അതിനിടെ സിനിമയിലും അവസരം ലഭിച്ചു. മാലിക്, ഹൃദയം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ മീനാക്ഷി അഭിനയിച്ചു. അഭിനയം, ആങ്കറിങ് എന്നതിന് പുറമെ മോഡലിങിലും തിളങ്ങി നിൽക്കുകയാണ് മീനാക്ഷി ഇപ്പോൾ. സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. എന്നാൽ ഇതിനെല്ലാം മീനാക്ഷി തുടക്കം കുറിച്ചത് നൃത്തത്തിലൂടെയാണ്.

Meenakshi Raveendran

മൂന്നു വയസ്സുള്ളപ്പോൾ മുതൽ ക്ലാസിക്കൽ നൃത്തം പഠിക്കുന്നതാണു മീനാക്ഷി. സ്കൂൾ കലോത്സവങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെ നൃത്തത്തിൽ സജീവമായി മുന്നോട്ട് പോകുമ്പോൾ സിനിമയിൽ അഭിനയിച്ചു കൂടെ എന്നൊക്കെ പലരും ചോദിച്ചു. അപ്പോഴാണ് അഭിനയത്തോട് തനിക്കൊരു ഇഷ്ടം തോന്നിയതെന്ന് മീനാക്ഷി പറയുന്നു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. നായിക നായകനിലേക്ക് എത്തിയതിനെ കുറിച്ചും മീനാക്ഷി സംസാരിച്ചു.

അഭിനയം താൽപര്യം ഉണ്ടെങ്കിലും അതിന് വേണ്ടി എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീട് ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്ന സമയത്താണ് അഭിനയത്തെ സീരിയസായി എടുക്കണമെന്ന് ചിന്തിച്ചു തുടങ്ങിയത്. അതിനിടെയാണ് നായിക നായകന്റെ ഓഡിഷൻ കാണുന്നതും അതിൽ അവസരം ലഭിക്കുന്നതും. ഷോയിലൂടെയാണ് അഭിനയത്തെ പറ്റി കൂടുതൽ അറിഞ്ഞത്. അതിനു പിന്നാലെ അതൊരു പാഷനായി മാറിയതെന്ന് മീനാക്ഷി വ്യക്തമാക്കി.

മോഡലിങ്ങിനോട് പണ്ടു മുതൽ ഇഷ്ടമുണ്ടായിരുന്നു. റാംപ് വാക്ക് ചെയ്യാൻ ഭയങ്കര താൽപര്യമായിരുന്നു. പക്ഷേ അതിനൊന്നും സാധിച്ചില്ല. കൺവെൻഷനൽ ബ്യൂട്ടി സങ്കൽപ്പത്തിൽ പെട്ടൊരാളായിരുന്നില്ല എന്നതിനാൽ പല അവസരങ്ങളും നഷ്ടപ്പെട്ടു. റാംപ് വാക്ക് ചെയ്യാൻ ചാൻസ് ചോദിച്ചിട്ട് പലരും തന്നിട്ടില്ല. ഹൈറ്റില്ല എന്നു പറഞ്ഞ് ഒഴിവാക്കിവിട്ടിട്ടുണ്ട്.

മോഡലിങ് ഇഷ്ടമാണെങ്കില്‍ ഫോട്ടോഷൂട്ട് ചെയ്യാമല്ലോ എന്നാണ് പലരും പറഞ്ഞത്. പക്ഷേ, റാംപ് വാക്കായിരുന്നു എനിക്കിഷ്ടം. ഇപ്പോൾ എല്ലാം മാറി. അന്ന് എന്നെ ഒഴിവാക്കിയ സ്ഥലത്തേക്ക് ഷോ സ്റ്റോപ്പറായി വിളിച്ചു. അറിയപ്പെടാൻ തുടങ്ങിയപ്പോഴുണ്ടായ വലിയ മാറ്റമാണതെന്ന് മീനാക്ഷി പറയുന്നു.

കോസ്റ്റ്യൂമായിരുന്നു മോഡലിങ്ങിലേക്ക് ആകർഷിച്ചത്. ചെറുപ്പത്തിലൊക്കെ വനിതയിൽ വരുന്ന കോസ്റ്റ്യൂമ്സ് നോക്കുമായിരുന്നു. പിന്നീടാണ് വസ്ത്രം മാത്രമല്ല ഇതിൽ പ്രധാനമെന്ന് മനസ്സിലായത്. നമ്മുടെ ആറ്റിറ്റ്യൂഡും പോസും എല്ലാം പ്രധാനമാണ്. മോഡേൺ വസ്ത്രങ്ങളാണ് ഏറ്റവും ഇഷ്ടം. ആദ്യമൊക്കെ അതാണ് കൂടുതലായി ധരിച്ചിരുന്നത്. പിന്നെയാണ് സാരിയിലും ഭംഗി കണ്ടെത്തി തുടങ്ങിയത്. ഇപ്പോൾ സാരിയിലുള്ള ഫോട്ടോസൊക്കെ ഒരുപാട് ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.

വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കാറുണ്ട് എന്നാൽ അതൊന്നും കാര്യമാക്കാറേയില്ലെന്ന് മീനാക്ഷി പറയുന്നു. 'ഞാൻ എന്ത് ഇടണം എന്നുള്ളതിൽ എനിക്ക് വ്യക്തമായ ധാരണയുണ്ട്. വിമർശനങ്ങളൊന്നും അതുകൊണ്ട് ബാധിക്കില്ല. എനിക്ക് ഇടാൻ ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. പിന്നെ ഫോട്ടോ കണ്ടിട്ട് വൃത്തികേട് എന്നൊക്കെ പറയുന്നത് അത് കാണുന്നവരുടെ കണ്ണിലുള്ള പ്രശ്നമാണ്, എന്റെയല്ല',

'എന്നെ ബോഡി ഷെയിം ചെയ്യുന്ന, ഞാൻ മെലിഞ്ഞതാണെന്ന് പറയുന്ന ആളുകളാണ് വസ്ത്രത്തിൽ വൃത്തികേട് കണ്ടുപിടിക്കുന്നവർ. എന്നെ ഹരാസ് ചെയ്യുന്നതോ ഇങ്ങനത്തെ കമന്റ്സ് വായിക്കുന്നതോ എനിക്ക് വിഷയമുള്ള കാര്യമല്ല. പക്ഷേ, വീട്ടുകാരെ പറ്റി പറയുമ്പോഴാണ് അതു പ്രശ്നമാകുന്നത്. എന്റെ പുറകിൽ നിന്ന് പലരും എന്റെ വസ്ത്രത്തെ പറ്റി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്ന് എന്റെ അമ്മയാണ് എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ചത്',

Meenakshi Raveendran

'ഒരിക്കൽ എന്റെ ഡ്രസ്സിന്റെ കാര്യത്തിൽ ഒരാൾ കമന്റ് ചെയ്തപ്പോള്‍ അതെനിക്ക് ഒരുപാട് സങ്കടമായി. വീട്ടിൽ വിഷമിച്ചിരുന്നപ്പോൾ അമ്മയാണ് പറഞ്ഞത് ആരെങ്കിലും നിന്റെ ഡ്രസ്സിനെ കമന്റ് ചെയ്യുകയാണെങ്കിൽ 'ദാറ്റ്സ് അപ് ടു മീ' എന്നു പറഞ്ഞാൽ മതിയെന്ന്. അന്ന് അതിന്റെ അർത്ഥം മനസിലായില്ല. എന്നാൽ ഇന്ന് വിമർശിക്കുന്നവരോട് അതാണ് പറയാനുള്ളത്', മീനാക്ഷി പറഞ്ഞു.

വിവാഹത്തെപറ്റി ഇപ്പോൾ ആലോചനയില്ലെന്നും കരിയറിൽ ഫോക്കസ് ചെയ്യാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. വിവാഹമുണ്ടെങ്കിൽ അത് പ്രണയ വിവാഹമായിരിക്കും. അറേഞ്ച്ഡ് മാരേജിനോട് താൽപര്യമില്ല. ഇപ്പോൾ കരിയർ ഫോക്കസ് ചെയ്ത് മുന്നോട്ട് പോവുകയാണ്. അതിനിടയിൽ ആരെയെങ്കിലും കിട്ടിയാൽ കൂടെ കൂട്ടാം, ഒരുമിച്ച് മുന്നോട്ട് പോകാം. അതാണ് പ്ലാനെന്നും മീനാക്ഷി പറഞ്ഞു. അതേസമയം, മമ്മൂട്ടി നായകനായ ബസൂക്ക, ഗിരീഷ് എ.ഡിയുടെ പുതിയ ചിത്രവുമാണ് മീനാക്ഷിയുടേതായി അണിയറയിൽ ഉള്ള സിനിമകൾ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X