For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആർട്ടിസ്റ്റല്ലേ, ഡിവോഴ്‌സ് ഉറപ്പ്!, കമന്റ് കണ്ടിട്ട് കല്യാണം കഴിക്കുന്നത് തെറ്റാണോ എന്ന് വരെ തോന്നി': ജിത്തു

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിത്തു വേണു​ഗോപാൽ. വിവിധ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ താരം അടുത്തിടെയാണ് വിവാഹിതനായത്. കാവേരിയെ ആണ് ജിത്തു വിവാഹം കഴിച്ചത്.

  ഏഷ്യാനെറ്റിലെ സീത കല്യാണം, മൗനരാഗം തുടങ്ങിയ പരമ്പരകളിലൂടെയാണ് ജിത്തു പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടാണ് എത്തിയതെങ്കിലും നടന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

  Also Read: 'സമ്പന്നരായ സുഹൃത്തുക്കൾക്ക് മുന്നിൽ അച്ഛന്റെ ജോലി കുറച്ചിലായി പോയി!' അച്ഛനെ കുറിച്ച് കുറിപ്പുമായി ശാലിനി

  മൗനരാഗമെന്ന പരമ്പരയിൽ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു ഇപ്പോൾ അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീനിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് വ്യതസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ജിത്തു തന്റെ ജീവിത സഖിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

  ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. നിരവധി നെഗറ്റീവ് കമന്റുകളും ഇവരുടെ വിവാഹ വീഡിയോക്ക് താഴെ വന്നിരുന്നു. ഇപ്പോഴിതാ, ആ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കുകയാണ് ജിത്തു. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

  'നെഗറ്റീവ് കമന്റുകൾക്ക് മറുപടി കൊടുക്കാൻ പോയാൽ എല്ലാവർക്കും റിപ്ലെ കൊടുക്കേണ്ടി വരും. നമ്മുക്ക് അതിന്റെ ഒരു കാര്യവുമില്ല. നമ്മുക്ക് ആരുടേയും വായ മൂടി വയ്ക്കാൻ പറ്റില്ല. അവർക്ക് അത് ഇഷ്ടപ്പെട്ട് കാണില്ല. അതുകൊണ്ട് അവർ കമന്റ് ചെയ്തു. അവരെ അതൊക്കെ മനസിലാക്കി ബോധവൽക്കരിക്കാനൊന്നും നമ്മളെ കൊണ്ട് പറ്റില്ല.

  ഇൻഡസ്ട്രിയിലുള്ള എന്റെ സുഹൃത്തുക്കളും അടുത്ത ദിവസങ്ങളിൽ വിവാഹിതരായിരുന്നു. അവർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് സീരിയൽ പ്രോമോകൾ ആയാലും എപ്പോഴും പോസിറ്റീവ് കമന്റുകളെ വന്നിട്ടുള്ളൂ. പക്ഷെ കല്യാണത്തിന് വന്ന ചില കമന്റുകൾ കണ്ട് ഞെട്ടി പോയി. ഞങ്ങൾ ഫുഡ് കഴിക്കുന്ന സമയത്ത് പുള്ളിക്കാരിക്ക് വാരി കൊടുത്തപ്പോൾ മലയാളികൾക്ക് അത് ഇഷ്ടപ്പെട്ടില്ല.

  അതെന്തിനാണ് അങ്ങനെ വാരി കൊടുത്തത്. അത് ശരിയായില്ലല്ലോ എന്ന തരത്തിലുള്ള കമന്റുകൾ ആയിരുന്നു. പിന്നെ ചിരിച്ചില്ലെന്ന കമന്റുകൾ വേറെയും. എനിക്ക് വിവാഹത്തിന്റേതായ ടെൻഷനുകൾ ധാരാളം ഉണ്ടായിരുന്നു. ഞങ്ങൾ വീട്ടിൽ കയറാനൊക്കെ താമസിച്ചു. വിവാഹമാവുമ്പോൾ അങ്ങനെ പല ടെൻഷനുകളും ഉണ്ടാവുമല്ലോ.

  ആ ടെൻഷനുകളിൽ നിൽക്കുമ്പോഴാണ് മുന്നിൽ മുഴുവൻ ക്യാമറാകൾ വരുന്നത്. അവരോട് നമ്മുക്ക് മാറി നിൽക്കാനോ. ഇപ്പോൾ എടുക്കണ്ടെന്ന് പറയാനോ സാധിക്കില്ല. അങ്ങനെ വന്ന വീഡിയോകൾക്കാണ് ഓരോരോ കമന്റുകൾ. ചില കമന്റുകൾ ഞാൻ വായിച്ചു. ഞാൻ അത് പുച്ഛത്തോടെ വിട്ടതേയുള്ളു.

  ഞങ്ങളൊക്കെ കാരണമാണ് നിങ്ങൾ ഇങ്ങനെ ഇരിക്കാൻ കാരണം. ഞങ്ങളുടെ സപ്പോർട്ട് ആണെന്ന് ഒക്കെ പറയുന്നതിനോട് വിയോജിപ്പ് ഒന്നുമില്ല. പക്ഷെ ഇതൊന്നും കല്യാണത്തിന് പറയേണ്ട കാര്യമില്ലല്ലോ. ഞാൻ ഒരു ആർട്ടിസ്റ്റ് ആയത് കൊണ്ടാണ് ഇങ്ങനെ കമന്റുകൾ എന്ന് അറിയാം. ഇല്ലെങ്കിൽ കമന്റ് ബോക്സ് ശൂന്യം ആയിരിക്കും.

  Also Read: 'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  പക്ഷെ കമന്റുകളിൽ ഇവർ എന്താണ് ഇങ്ങനെ എന്ന് എനിക്ക് തോന്നിയത് മറ്റു ചില കമന്റുകൾ കണ്ടപ്പോഴാണ്. ഇത് എത്ര നാൾ പോകും. ചിലപ്പോൾ ഒരു മാസമേ കാണുകയുള്ളു. ഇവരൊക്കെ എവിടെ വരെ പോകും, ആർട്ടിസ്റ്റുകൾ അല്ലേ! ഡിവോഴ്‌സ്. എല്ലാവർക്കും വരുന്നതാണ് ഇതൊക്കെ. ഏതാണ്ട് കോപ്പി പേസ്റ്റ് ചെയ്ത് ഇടുന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

  വീട്ടിൽ കേറുമ്പോൾ മുഖത്ത് ഒരു ആശ്വാസം കണ്ടാലും എന്തുകൊണ്ട് ഇവർ ആശ്വസിക്കുന്നു എന്ന് കമന്റിടും. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ കമന്റ് ചെയ്യുന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസിലാവാത്തത്. കമന്റ്സ് കണ്ടിട്ട് കല്യാണം കഴിക്കുന്ന ഇത്ര തെറ്റാണോ എന്ന് വരെ തോന്നി,' ജിത്തു പറഞ്ഞു.

  Read more about: actor
  English summary
  Viral: Mounaragam Serial Actor Jithu Venugopal Opens Up About The Cyber Criticism On Their Wedding Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X