For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അബിയാണ് അന്നും ഇന്നും മിമിക്രിയിലെ സൂപ്പർസ്റ്റാർ; ഞങ്ങൾക്കിടയിൽ ഒരിക്കലും മത്സരമുണ്ടായിട്ടില്ല: നാദിർഷ

  |

  മിമിക്രി കലാകാരമാർക്കിടയിലെ പകരക്കാരില്ലാത്ത സാന്നിധ്യമായിരുന്നു കലാഭവൻ അബി. മിമിക്രി വേദികളിൽ തിളങ്ങി മലയാള സിനിമാ ലോകത്തും എത്തിയ താരത്തിന്റെ വേർപാട് വലിയ നഷ്ടമായാണ് പ്രേക്ഷകർ കാണുന്നത്. മിമിക്രിയിൽ ഏറ്റവും താരമൂല്യമുള്ള കലാകാരനായിരുന്ന അബിക്ക് ഒപ്പം വേദി പങ്കിട്ട പലരും മലയാള സിനിമയിലെ വലിയ താരങ്ങളായി ഉയർന്നപ്പോൾ അബിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിൽ നടന്നിട്ടുണ്ട്.

  ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ മിമിക്രി പരിപാടികൾ. ദേ മാവേലി കൊമ്പത്ത് ഉൾപ്പെടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഓഡിയോ കാസറ്റ് സീരിസുകളടക്കം സൂപ്പർ ഹിറ്റായി മാറിയിരുന്നു. മരണവരേയും മിമിക്രിയേ നെഞ്ചോട് ചേർത്തിരുന്നു അബി. ഒരു മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു.

  Also Read: എന്റെ എല്ലാ പൊട്ട ചളിക്കും ചിരിക്കും, ആൾ അത്ര പാവം ഒന്നുമല്ല; ശ്രീനിഷിനെ കുറിച്ച് പേളി മാണി

  അബിയുടെ അകാല മരണത്തിന് ശേഷമാണ് നടനുണ്ടാക്കിയ വിടവ് സിനിമാ ലോകം കുറേക്കൂടി മനസ്സിലാക്കിയത്. ഇപ്പോഴിതാ, അബിയെ കുറിച്ച് അബിയുടെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ നാദിർഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അന്നും ഇന്നും അബിയാണ് മിമിക്രിക്കാർക്കിടയിലെ സൂപ്പർ സ്റ്റാർ എന്നാണ് നാദിർഷ പറഞ്ഞത്. തങ്ങൾക്കിടയിൽ ഒരിക്കലും മത്സരം ഉണ്ടായിട്ടില്ലെന്നും നാദിർഷ പറയുന്നു. പോപ്പർ സ്റ്റോപ്പിന് നൽകിയ അഭിമുഖത്തിലാണ് നാദിർഷായുടെ പരാമർശം. നാദിർഷയുടെ വാക്കുകൾ വായിക്കാം വിശദമായി.

  Also Read: ആദ്യം മെസേജ് അയച്ചത് മഞ്ജുവാണ്; സെക്സി ദുർഗയുടെ ലിങ്ക് ചോദിച്ചാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

  'അന്ന് എനിക്ക് ടോപ്പാവണം എന്ന് ആർക്കും ഉണ്ടായിരുന്നില്ല. കൊച്ചിൻ ഓസ്‌കാർ എന്ന ഗ്രൂപ്പിൽ ആയിരുന്നു ഞങ്ങൾ. സ്റ്റേജിൽ കയ്യടി കിട്ടണം എന്ന് മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. മറ്റു ഗ്രൂപ്പുകളുമായി ഞങ്ങൾക്ക് മത്സരം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. പരസ്‌പരം എല്ലാവരെയും സഹായിക്കുമായിരുന്നു അബി ഒരേസമയം രണ്ടു മൂന്ന് നടന്മാരെ ഒക്കെ ചെയ്യുമ്പോൾ അതിനായി വസ്ത്രം മാറാനും ഒക്കെ സഹായിക്കാൻ ഞങ്ങൾ നിൽക്കും. അന്ന് എന്നൊക്കെ പറഞ്ഞാൽ പരിപാടി കഴിഞ്ഞ് പോരും വരെ എല്ലാവരും എല്ലാം ചെയ്യണം,'

  'ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്ന് കാസറ്റിന് പേരിട്ടത് അബിയാണ്. അത് അബിയുടെ വായിൽ നിന്ന് അറിയാതെ വന്ന ഒരു വാക്ക് ആയിരുന്നു. ഞാൻ അത് മതിയെന്ന് പറഞ്ഞു. അബിയാണ് അന്ന് ലീഡ് ചെയ്ത് നിന്നിരുന്നത്. അബി ലീഡ് ചെയ്യുന്നു എന്ന് പറഞ്ഞാൽ ഞങ്ങൾ മിമിക്രിക്കാർക്കിടയിൽ അബിയാണ് അന്നും ഇന്നും സൂപ്പർസ്റ്റാർ. ഇപ്പോൾ മൈക്കിലും സിസ്റ്റത്തിലും എല്ലാം തന്നെ നിറയെ സാദ്ധ്യതകൾ ഉണ്ട്. ബേസ് കൂട്ടുകയോ കുറയ്ക്കുകയോ എന്തും ചെയ്യാം. സൗണ്ട് എൻജിനിയർ വിചാരിച്ചാൽ ഒരു സ്റ്റാറിനെ കൺട്രോൾ ചെയ്യാൻ പറ്റും,'

  Also Read: 'ജീവിതത്തിലെ ദുർബലമായതും അതേസമയം ഏറ്റവും മനോ​ഹരമായ സമയവും അതായിരുന്നു, ശ്രീനിക്കും അതുതന്നെ'; പേളി

  'അന്ന് ഒരാൾക്ക് അയാളുടെ തൊണ്ട വെച്ചാണ് അത് കൺട്രോൾ ചെയ്യാൻ പറ്റൂ. അങ്ങനെ പത്ത് ഇരുപത്തഞ്ച് സ്റ്റാറിനെ വരെ ചെയ്തിട്ടുള്ള ആളാണ് അബി. എന്റെ മനസ്സിൽ അവൻ തന്നെയാണ് മിമിക്രിയിലെ സൂപ്പർ സ്റ്റാർ. അപ്പോൾ അബി അങ്ങനെ മാവേലിയുടെ ശബ്ദത്തിനായി കുറെ ശബ്ദങ്ങൾ നോക്കി. ഒന്നും അങ്ങോട്ട് ശരിയായില്ല. അതിനിടെയാണ് ദിലീപ് വന്ന് ഇന്നസെന്റിന്റെ ശബ്ദത്തിൽ ശ്രമിച്ചു. അന്ന് ദിലീപ് ചെയ്യുന്ന രണ്ട്‌ മൂന്ന് ശബ്ദങ്ങളിൽ ഒന്നാണ് അത്,'

  'അബി ഇല്ലാത്തപ്പോൾ ആയിരുന്നു ദിലീപ് ഇത് ചെയ്യുന്നത്. അബി വന്നപ്പോൾ കേൾപ്പിച്ചു കൊടുത്തു. അബി ഇത് മതിയല്ലോ എന്ന് പറഞ്ഞു. അബിയുടെ ഈഗോ ഇല്ലായ്മയാണ് അത്. അത് ഞങ്ങളുടെ ഒരു സൗഹൃദത്തിന്റെ ബലം കൂടിയാണ്. പരസ്‌പരം പിന്തുണയ്ക്കാനും വേദികൾ ഷെയർ ചെയ്യാനുമൊക്കെയുള്ള മനസ്ഥിതി അന്ന് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു,' നാദിർഷ പറഞ്ഞു.

  Read more about: nadirsha
  English summary
  Viral: Nadrisha Opens Up About Kalabhavan Abi Calls Him Mimicry Superstar - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X