For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതുവരെ ഞാൻ ആരെയും തല്ലിയിട്ടില്ല, കുട്ടികളെ പോലും ഒരു വിരൽ കൊണ്ടേ അടിച്ചിട്ടുള്ളു': മമ്മൂട്ടി പറയുന്നു

  |

  മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം. മലയാളത്തിന്റെ മഹാനടനും ഇന്നത്തെ ഏറ്റവും മികച്ച സംവിധായകനും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയതാണ് ചിത്രം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.

  സിനിമയ്ക്കുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. മണിക്കൂറുകൾക്കപ്പുറം ചിത്രം തിയേറ്ററിൽ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിൽ മത്സരവിഭാഗത്തിൽ വന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രദർശനങ്ങൾക്ക് എല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

  Also Read: നമിതയ്ക്ക് വേണ്ടി മീനാക്ഷി എത്തി, താരപുത്രിയെ വിടാതെ കണ്ണാടിക്കാരൻ, എന്തൊരു അച്ചടക്കമെന്ന് സോഷ്യൽമീഡിയ!

  ദീർഘ നേരം ക്യു നിന്നിട്ടും സിനിമ കാണാൻ പറ്റാത്തതിന്റെ പേരിലുള്ള പ്രതിഷേധങ്ങളും മറ്റും ഉയർന്നിരുന്നു. ഈ സംഭവങ്ങൾ യഥാർഥത്തിൽ സാധാരണ പ്രേക്ഷകർക്ക് സിനിമയോടുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.

  മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്.

  ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മമ്മൂട്ടിയും മറ്റു താരങ്ങളും. അതിനിടെ, കൈരളിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ ഒരു കാര്യം ശ്രദ്ധനേടുകയാണ്. താൻ ആരെയും ഇതുവരെ തല്ലിയിട്ടില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മായിയച്ഛന്റെ വേഷം ചെയ്ത നടൻ ടിഎസ് സുരേഷ് ബാബു മമ്മൂട്ടിക്കൊപ്പം അഭിനയിച്ച തന്റെ അനുഭവം പറയുന്നതിനിടയിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

  താൻ ചെറുപ്പം മുതൽ ആരാധിക്കുന്ന കലാകാരനാണ് മമ്മൂട്ടിയെന്നാണ് സുരേഷ് ബാബു പറഞ്ഞത്. അങ്ങനെയുള്ള മമ്മൂക്കയ്ക്കും മാറ്റങ്ങൾ തേടിപ്പോകുന്ന സംവിധായകൻ ലിജോ ജോസ് പെലിശ്ശേരിക്കും ഒപ്പം വർക്ക് ചെയ്തത് വല്ലാത്ത അനുഭവം ആയിരുന്നെന്നും അതൊരു ഗമ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

  'ഒരു ഫൈറ്റ് സീനിൽ മമ്മൂക്കയോട് ലിജോ നിങ്ങൾ പോയി അടിക്കൂ, കൊടുത്തോളു എന്നൊക്കെ പറഞ്ഞു. ആരെയാണ് അടിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ അടുത്ത സുഹൃത്തിനെ ചൂണ്ടികാണിച്ചു. അടിക്കേണ്ട നിങ്ങൾ ചവിട്ടെന്ന് ആയി അപ്പോൾ. ഞാൻ ഇവരുടെ ഇടയിലാണ്. അപ്പോൾ മമ്മൂക്ക പറയുകയാണ് ഞാൻ ആരെയും അടിച്ചിട്ടില്ലെന്ന്,'

  'ഞാൻ മമ്മൂക്കയുടെ അടി കണ്ട് കണ്ട് വളർന്നവനാണ്. ആ മമ്മൂക്കയാണ് പറയുന്നത് ഞാൻ അടിച്ചിട്ടില്ലെന്ന്. ഞാൻ അത് കേട്ടപ്പോൾ അറിയാതെ ചിരിച്ചുപ്പോയി,' സുരേഷ് ബാബു പറഞ്ഞു. അതിനിടയിലാണ് മമ്മൂട്ടിയും പറഞ്ഞത് താൻ ആരെയും അടിച്ചിട്ടില്ലെന്ന്.

  'ഞാൻ ഇതുവരെ ആരെയും അടിച്ചിട്ടില്ല. ഒരാളെയും തല്ലിയിട്ടേ ഇല്ല. ഇങ്ങനെ കാണിക്കേയുള്ളു. അറിയാതെ കൊണ്ടിട്ട് പോലുമില്ല. ഞാൻ ദേഷ്യപ്പെട്ടാൽ തന്നെ ഇനി പിള്ളേരെ അടിക്കുകയാണെങ്കിൽ പോലും ഒരു വിരൽ കൊണ്ടേ അടിക്കൂ,' മമ്മൂട്ടി പറഞ്ഞു.

  Also Read: മനസികാവസ്ഥയ്ക്കാണ് പ്രാധാന്യം!, ജീവിതത്തിലെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഇതാണെന്ന് മഞ്ജു വാര്യർ

  'കണ്ടോ, അപ്പോൾ എന്തായിരിക്കും ആ അഭിനയം. ഞാൻ അറിയാതെ ചിരിച്ചുപ്പോയി. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നത് മമ്മൂക്കയുടെ അടിയും ഡാൻസുമാണ്. മമ്മൂക്കയുടെ ഡാൻസ് ഒരു നടൻ തല്ല് ശൈലിയാണ്. അതാണ് ഞങ്ങളൊക്കെ ചെറുപ്പത്തിൽ കണ്ടത്,' സുരേഷ് ബാബു പറഞ്ഞു.

  Read more about: mammootty
  English summary
  Viral: Nanpakal Nerathu Mayakkam Actor Mammootty Opens Up He Has Never Hit Anyone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X