'മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്...'; നവ്യക്ക് അച്ഛന്റെ കത്ത്! കണ്ണുനിറഞ്ഞ് താരം; വീഡിയോ വൈറൽ

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നവ്യ നായർ. മലയാളികളുടെ സ്വന്തം ബാലാമണി. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും നന്ദനത്തിലെ ആ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ ഇന്നും നവ്യയെ ഓർക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരത്തിന് തിരിച്ചുവരവിലും പഴയ സ്നേഹം അതുപോലെ തന്നെ ലഭിക്കുന്നുണ്ട്.

സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെ സജീവമാണ് നവ്യ നായർ. തന്റെ വിശേഷങ്ങളെല്ലാം നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ 38-ാം ജന്മദിനം. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ചെറിയ രീതിയിലാണ് നവ്യ ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. എന്നാൽ പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി അത് ഏറ്റവും മനോഹരമാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നവ്യ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

Navya Nair

നവ്യയെ അറിയിക്കാതെ സർപ്രൈസായാണ് കൂട്ടുകാരും ബന്ധുക്കളും പിറന്നാൾ ആഘോഷം ഒരുക്കിയത്. വീട്ടിലേക്ക് വരുന്ന താരത്തെ കാത്ത് സമ്മാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തിരിക്കുകയായിരുന്നു. എല്ലാവരെയും കണ്ട് സർപ്രൈസായ നവ്യയെ അച്ഛനും മകനും ബൊക്കെ കൊടുത്ത് സ്വീകരിക്കുന്നത് കാണാം. പിന്നാലെ ഓരോരുത്തരായി നവ്യക്ക് സമ്മാനങ്ങൾ നൽകുകയായിരുന്നു. ഒരു കത്തിനൊപ്പമാണ് അച്ഛൻ രാജു നായർ നവ്യക്ക് പിറന്നാൾ സമ്മാനം നൽകിയത്.

അച്ഛന്റെ കത്ത് വായിച്ചു നവ്യ കരയുന്നതും വീഡിയോയിൽ കാണാം. 'മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വർഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്,' എന്നാണ് അച്ഛൻ കത്തിൽ കുറിച്ചത്. കത്ത് വായിക്കുന്നതിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയെങ്കിലും നവ്യ വായന തുടർന്നു. കത്ത് വായിച്ചശേഷം കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപിടിക്കുകയായിരുന്നു താരം.

അമ്മയും നവ്യക്ക് ഒരു കുറിപ്പ് സമ്മാനിച്ചിരുന്നു. 'എന്റെ പൊന്നുമോൾക്ക് ഒരായിരം ജന്മദിനാശംസകൾ. ലവ് യു ഫ്രം ബോട്ടം ഓഫ് മൈ ഹാർട്ട്, ലവ് യു എന്ന് അമ്മ, ഉമ്മ' എന്നായിരുന്നു അമ്മ കുറിച്ചത്. 'എന്റെ ജീവിതത്തിൽ നിങ്ങളെല്ലാവരും ഉണ്ടായതിൽ ഞാൻ വളരെ ഭാഗ്യവതിയാണ് എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ആളുകളാണ് നിങ്ങൾ', എന്ന് കുറിച്ചാണ് നവ്യ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് ആശംസ നേർന്ന് കമന്റ് ചെയ്തത്. ഇത് കാണുന്ന ആരുടെയും കണ്ണ് നിറയുമെന്നാണ് ചിലർ കമന്റ ചെയ്തിരിക്കുന്നത്.

Navya Nair

അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ഛൻ തന്നെ ഇപ്പോഴും വഴക്ക് പറയാറുണ്ടെന്ന് നവ്യ പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. 'അച്ഛന്റെ വിചാരം എനിക്ക് ഇപ്പോഴും പതിനെട്ട് വയസ് ആണെന്നാണ്. ആളുകളുടെ മുന്നിൽ വെച്ചൊക്കെ അച്ഛൻ ചീത്ത പറയും, എന്നിട്ട് അച്ഛന്മാരാകുമ്പോൾ പിള്ളേരെ ചീത്തയൊക്കെ പറയുമെന്ന് പറയും. ഈ പിള്ളേരെന്ന് പറയുന്ന ഞാൻ വളർന്ന് പത്ത് മുപ്പത്തേഴ് വയസായി. ഇപ്പോഴും അച്ഛന്മാരായാൽ പിള്ളേരെ ചീത്ത പറയും എന്ന് പറഞ്ഞോണ്ടിരിക്കുകയാണ്', എന്നാണ് നവ്യ പറഞ്ഞത്.

തന്റെ മകന്റെ മുന്നിൽ വെച്ച് വരെ അച്ഛൻ തന്നെ വഴക്ക് പറയും. താൻ ഇനി ആരെ വഴക്ക് പറയും എന്നാണ് അപ്പോൾ ചിന്തിക്കാറുള്ളതെന്നും നവ്യ പറയുകയുണ്ടായി. അച്ഛൻ വളരെ സ്ട്രിക്റ്റായാണ് തന്നെ വളർത്തിയതെന്നും മുൻപുള്ള അഭിമുഖങ്ങൾ നവ്യ പറഞ്ഞിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും ഏക മകളാണ് നവ്യ. ഒരു സഹോദരനാണ് നവ്യക്ക് ഉള്ളത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X