സായിക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി നവ്യയും ഭർത്താവും; മകന് ലക്ഷങ്ങൾ വിലയുള്ള ഗിഫ്റ്റ്!, വീഡിയോ വൈറൽ

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നവ്യ. വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് താരം മാറി നിന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യ വീണ്ടും സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ നവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നവ്യ വിവാഹിതയാകുന്നതും അഭിനയ രംഗത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്കായി ഒതുങ്ങുന്നത്. 2010 ലാണ് മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം നടക്കുന്നത്. വൈകാതെ ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുകയും ചെയ്തു. അടുത്തിടെയാണ് നടി കുടുംബവുമായി കേരളത്തിലേക്ക് തിരിച്ചെത്തിയത്. മകനെ ഇവിടെ സ്‌കൂളിൽ ചേർക്കുകയും ചെയ്‌തിരുന്നു.

navya nair son

ഇതിനിടെ നവ്യയും ഭർത്താവും തമ്മിൽ പ്രശ്‌നമാണ് എന്ന തരത്തിലുള്ള ചില ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൊന്നും ഭര്‍ത്താവ് സന്തോഷ് മേനോന്റെ ചിത്രങ്ങള്‍ നവ്യ പോസ്റ്റ് ചെയ്യാതെ ആയതോടെയാണ് വേര്‍പിരിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്നു വന്നത്. ഇത് നടി നിഷേധിച്ചെങ്കിലും സംശയം അതുപോലെ നിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മകന്റെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ചതോടെ ആ സംശംയങ്ങൾക്ക് എല്ലാം അവസാനമായിരുന്നു.

മകന്‍ സായിയുടെ പന്ത്രണ്ടാം ജന്മദിനമാണ് കുടുംബം ഒന്നടങ്കം ആഘോഷിച്ചത്. നവ്യയും ഭര്‍ത്താവും മുന്നില്‍ നിന്ന് കേക്ക് മുറിക്കുകയും മകന്റെ സന്തോഷത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.

ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് നവ്യ. പിറന്നാൾ ആഘോഷത്തെ കുറിച്ച് നവ്യയും മകനുമെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. നവ്യയുടെ ഒരു കൊച്ചു ഇൻട്രോയോട് കൂടിയാണ് വീഡിയോ തുടങ്ങുന്നത്.

ശരിക്കും നവംബർ 22 ണൻ അവന്റെ പിറന്നാൾ. എന്നാൽ ആ സമയം അവനു പരീക്ഷ ആയിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാർക്കൊക്കെ വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതാണ് പിന്നെ ശനിയാഴ്‌ചയിലേക്ക് മാറ്റിയത്. എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു എന്നാലും ഇതിനു വേണ്ടി ലീവ് എടുത്തു നിന്നതാണ്. എന്ന് പറഞ്ഞാണ് നവ്യ തുടങ്ങിയത്.

'ഇത്തവണത്തെ പിറന്നാളിന് എന്ത് ഗിഫ്റ്റ് കിട്ടുമെന്ന് അറിയില്ല. പക്ഷെ ഇത്തവണത്തെ പിറന്നാളും അമ്മയാണ് ഓർഗനൈസ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു നരുറ്റൊ തീമിൽ ആയിരിക്കും പിറന്നാൾ ആഘോഷം. പതിനൊന്നാമത്തെ പിറന്നാളിന് കോവിഡ് ഒക്കെ ആയിരുന്നതുകൊണ്ട് ആരെയും വിളിച്ചില്ല, വീഡിയോയും എടുത്തില്ല. അതുകൊണ്ട് വലിയ ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് ഹാരിപോർട്ടറിന്റെ തീം ആയിരുന്നു'

navya nair

'ആ പിറന്നാളിനും എനിക്ക് ഗിഫ്റ്റ് കിട്ടിയിരുന്നു. പപ്പിയേ ആണ് എനിക്ക് കിട്ടിയത് ബുച്ചി. എന്തായിരിക്കും ഗിഫ്റ്റ് ഇത്തവണ തരുന്നത് എന്ന് അറിയില്ല. കേരളത്തിൽ വന്ന ശേഷം ആദ്യമായിട്ടാണ് എന്റെ പിറന്നാൾ ആഘോഷിക്കാൻ പോകുന്നത്. അമ്മ ഇത്തവണ കുറെ ഗെയിംസ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ല,' നവ്യയുടെ മകൻ സായ് പിറന്നാൾ ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് പറഞ്ഞു.

നവ്യയും ഭർത്താവ് സന്തോഷും ചേർന്ന് മകനൊപ്പം കേക്ക് മുറിക്കുന്നതും അവനെ ചേർത്ത് പിടിച്ചു ചിത്രങ്ങൾ എടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. കുടുംബാംഗങ്ങൾ എല്ലാവരും പങ്കെടുക്കുന്ന ഗെയിമുകളും എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത്തവണ നവ്യയും സന്തോഷും മകന് പിറന്നാൾ സമ്മാനമായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്നാണ് സൂചന. ഏകദേശം രണ്ടുലക്ഷത്തോളം വില വരുന്നതാണ് സമ്മാനമെന്നാണ് റിപ്പോർട്ടുകൾ.

നിരവധി പേരാണ് നവ്യയെയും കുടുംബത്തെയും ഒരുമിച്ച് കാണുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. സായ്ക്ക് ആശംസകൾ നേർന്നും നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X