അനുപമയിൽ നിന്ന് ഞങ്ങളിത് പ്രതീക്ഷിച്ചില്ല, നിങ്ങൾ സായ് പല്ലവിയെ പോലെയാണെന്ന് വിശ്വസിച്ചു; പരാതിയുമായി ആരാധകർ!

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ മേരി എന്ന കഥാപാത്രമായാണ് അനുപമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. സിനിമയിൽ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായിരുന്നു അനുപമ. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ അനുപമ താരമായി മാറി. ഇന്നും മലയാളി പ്രേക്ഷകർ താരത്തെ ഓർക്കുന്നത് പ്രേമത്തിലെ മേരി ആയിട്ടാണ്.

പ്രേമത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ അനുപമയ്‌ക്ക് സാധിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഉൾപ്പടെയുള്ള ഭാഷകളിൽ നിന്ന് നിരവധി അവസരങ്ങളാണ് അതിനുപിന്നാലെ താരത്തെ തേടിയെത്തിയത്. തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് അനുപമ ഇന്ന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തിൽ കുറവൊന്നും വന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

anupama parameswaran

ഇപ്പോഴിതാ നടി പങ്കുവച്ച പുതിയൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. താൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ടില്ലു സ്വകയറിന്റെ പോസ്റ്ററാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിനെതിരെ വ്യാപക വിമർശനവുമായി എത്തുകയാണ് താരത്തിന്റെ ആരാധകർ.

നായകനൊപ്പമുള്ള അനുപമയുടെ ഒരു ഇന്റിമേറ്റ് രംഗമാണ് പോസ്റ്ററിലുള്ളത്. ഇതാണ് ഒരുകൂട്ടം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അനുപമ ഇത്തരം സിനിമകൾ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കമന്റുകൾ.

'അനുപമ ഇത്തരം സീനുകൾ ചെയ്യുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല. ഇത് നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല. ഇത്തരം വേഷങ്ങൾ ചെയ്ത് ഞങ്ങൾ ആരാധകരെ വേദനിപ്പിക്കല്ലേ. ഇതുപോലത്തെ സിനിമകൾ ചെയ്താൽ നിങ്ങളോടുള്ള ഇഷ്ടം പോകും. നിങ്ങൾ ഇങ്ങനെയാകുമെന്ന് കരുതിയില്ല. നിങ്ങളും സായ് പല്ലവിയെ പോലെയാണെന്ന് വിശ്വസിച്ചു. ഇത് വല്ലാതെ വേദനിപ്പിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കൂടുതലും തമിഴ്, തെലുങ്ക് ആരാധകരാണ് അനുപമയോട് പരാതികളുമായി എത്തിയിരിക്കുന്നത്. ഇടയ്ക്ക് ചില മലയാളി ആരാധകരുടെ കമന്റുകളും കാണാൻ സാധിക്കും. ചിലർ ഇൻസ്റ്റാഗ്രാമിൽ നിന്ന് അൺഫോളോ ചെയ്യുകയാണ് എന്നടക്കം കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ കമന്റുകളോടൊന്നും അനുപമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെലുങ്കില്‍ മികച്ച വിജയം നേടിയ ഡിജെ ടില്ലു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ട്വില്ലു സ്വകയർ. അനുപമയ്ക്ക് വലിയ പ്രതീക്ഷയുള്ള സിനിമയാണ് ഇതെന്നാണ് വിവരം. സെപ്റ്റംബര്‍ 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സിദ്ധു ജൊന്നലഗദ്ദയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ആദ്യ ഭാഗത്തിലൂടെയാണ് സിദ്ധു താരമായി മാറുന്നത്.

anupama parameswaran

മലയാളത്തിൽ പ്രേമത്തിന് ശേഷം ജോ മോന്റെ സുവിശേഷം, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ സിനിമകളിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളിലെല്ലാം ചെറിയ വേഷങ്ങളിലാണ് അനുപമ എത്തിയത്. അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ മലയാളത്തിൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും നല്ല തിരക്കഥകൾക്കായി കാത്തിരിക്കുകയാണെന്നും അനുപമ പറയുകയുണ്ടായി.

അതേസമയം തെലുങ്കിലും തമിഴിലുമൊക്കെ കൈനിറയെ സിനിമകളുമായി തിരക്കിലാണ് അനുപമ. ബട്ടര്‍ഫ്‌ളൈ, 18 പേജസ് തുടങ്ങിയ സിനിമകളാണ് അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തെലുങ്കിൽ ഈഗിൾ എന്നൊരു സിനിമയും തമിഴിൽ സൈറൺ എന്നൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ജെഎസ്കെ എന്നൊരു സിനിമയിൽ അനുപമ നായികയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകളൊന്നും ഇതുവരെ വന്നിട്ടില്ല.

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X