'ഇതൊന്നുമില്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് സുരഭിയും മനസിലാക്കി, ഇത് പ്രതീക്ഷിച്ചില്ല'; സുരഭിക്ക് വിമർശനം
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുരഭി ലക്ഷ്മി. മിനി സ്‌ക്രീനിലൂടെ താരമായി മാറി പിന്നീട് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു സുരഭി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സുരഭി ഇതിനകം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. അമൃത ടിവിയിലെ ബെസ്റ്റ് ആക്ട്ർ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ സുരഭി, മീഡിയ വൺ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന എം80 മൂസ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
2005ൽ പുറത്തിറങ്ങിയ ബൈ ദി പീപ്പിൾ എന്ന സിനിമയിലൂടെയാണ് സുരഭി ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം 2017ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭി നേടി. ഇന്ന് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി തിളങ്ങി നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് സുരഭി ലക്ഷ്മി. അടുത്തിടെയായി സുരഭി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ സുരഭി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലാണ് സുരഭിയെ ചിത്രങ്ങളിൽ കാണുന്നത്. ബാത്ത് ടൗവൽ മോഡലിലുള്ള മിനി ഡ്രസാണ് സുരഭിയുടെ വേഷം. നിരവധി പേരാണ് പുത്തൻ സ്റ്റൈലിൽ എത്തിയ സുരഭിക്ക് കയ്യടിക്കുന്നത്. പുത്തൻ ഫോട്ടോഷൂട്ടുകളുമായി വരണമെന്നും 'ന്റെ പാത്തൂ, ഇജ്ജ് കലക്കി' എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിക്കുന്നത്.
എന്നാൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾക്ക് വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇനിയും ഇട്ടോളൂ, സിനിമയിൽ കൂടുതൽ അവസരം കിട്ടും, കൂടുതൽ സിനിമകൾ കിട്ടാനുള്ള തന്ത്രമാണല്ലേ, അവസരം കുറയുന്നുണ്ടോ തുണിയുടെ ഇറക്കം കുറയുന്നു, ഇതൊന്നുമില്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് സുരഭിയും മനസിലാക്കി, ഒരു പ്രതീക്ഷയുണ്ടയിരുന്നു അത് പോയല്ലോ എന്നിങ്ങനെ തുടങ്ങി നിരവധി മോശം കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
മിക്ക കമന്റുകൾക്കും തക്ക മറുപടിയുമായി സുരഭിയും എത്തുന്നുണ്ട്. കമന്റുകൾക്ക് അത് അർഹിക്കുന്ന രീതിയിലുള്ള ഏറ്റവും നല്ല മറുപടികളാണ് സുരഭി നൽകുന്നത്. സുരഭിയുടെ കമന്റുകൾക്കും ധാരാളം പേർ കയ്യടിക്കുന്നുണ്ട്. ഇതിനൊക്കെ ഇങ്ങനെ തന്നെ വേണം മറുപടി നൽകാനെന്ന് ചിലർ പറയുന്നു. എന്നാൽ അഹങ്കാരം നിറഞ്ഞ മറുപടികൾ എന്നാണ് ചിലരുടെ വിമർശനം. എന്തായാലും ചിത്രങ്ങൾ ഇതിനകം വൈറലായി കഴിഞ്ഞു.

ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും സിനിമയിൽ നിന്നും വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ച് സുരഭി സംസാരിച്ചത് ശ്രദ്ധനേടിയിരുന്നു. അവാര്‍ഡ് കിട്ടുമ്പോൾ മികച്ച അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ കരുതും. പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്. അവാര്‍ഡിന് ശേഷം ഒരു മൂന്നര വര്‍ഷത്തിന് ശേഷമാണ് ശ്രദ്ധേയമായ ഒരു കഥാപാത്രം ലഭിക്കുന്നത്.
അവാര്‍ഡിന് ശേഷം പഴയതില്‍ നിന്നും രണ്ടോ മൂന്നോ സീനുകള്‍ അധികം ലഭിച്ചു. അത് മാത്രമ ശേഷം സംഭവിച്ച മാറ്റങ്ങളായി പറയാനുള്ളൂ. പ്രത്യേകിച്ച് ഒരു കോമഡി ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വരുന്ന ആളായത് കൊണ്ട് മറ്റു കഥാപാത്രങ്ങൾ വിശ്വസിച്ച് ഏൽപിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സുരഭി പറഞ്ഞത്.


Click it and Unblock the Notifications