'20 വർഷത്തിൽ ഇൻസ്റ്റ ആന്റിയാകും, അപ്പോൾ മനസിലാകും'; തമാശ ഏറ്റില്ല, എസ്തറിന് രൂക്ഷവിമർശനം!

ബാലതാരമായെത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനില്‍. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകൾ ആയിട്ടായിരുന്നു എസ്തർ ചിത്രത്തിൽ എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. പിന്നീട് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽഹാസന്റെ മകളായും എസ്തർ അഭിനയിച്ചു.

ദൃശ്യം എസ്തറിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. അതിനു ശേഷം എസ്തറിന്റെ ലുക്കിലും അഭിനയത്തിലും വന്ന മാറ്റങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്.

esther anil

പഠനാവശ്യത്തിനായി ബാംഗ്ലൂരിലാണ് എസ്തർ ഇപ്പോൾ. കഴിഞ്ഞ ദിവസം തന്റെ ബം​ഗളൂരു ജീവിതത്തിൽ നിന്നുള്ള ചില നിമിഷങ്ങൾ താരം പോസ്റ്റ് ചെയ്യുകയുണ്ടായി. അതിന് എസ്തർ നൽകിയ അടിക്കുറിപ്പാണ് ചർച്ചയാകുന്നത്. ''ഒരു ശരാശരി ഫെയ്സ്ബുക് അമ്മാവന്റെ ഡിപി'' എന്ന അടിക്കുറിപ്പോടെ തന്റെ രണ്ടു സെൽഫി അടക്കമുള്ള ചിത്രങ്ങളാണ് എസ്തർ പങ്കുവച്ചത്. ആഹാരത്തിന്റെയും ക്ലോസപ് ഫോട്ടയും ബ്ലർ ആയിട്ടുള്ള ചിത്രങ്ങളുമൊക്കെയാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ഇതിനു പിന്നാലെ രൂക്ഷ വിമർശനമാണ് നടിക്കു നേരെ ഉയരുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. കുട്ടി ഉദ്ദേശിച്ചത് ഫൺ ആണെങ്കിലും അങ്ങനെ തോന്നിയില്ലെന്നും ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക്ക് സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും. 20 വർഷം കഴിയുമ്പോൾ നിങ്ങൾ ഒരു ഇൻസ്റ്റ ആന്റി മാത്രമായിരിക്കും എന്നൊക്കെ വിമർശകർ അഭിപ്രായപ്പെടുന്നു.

'ഈ കുട്ടി ഉദ്ദേശിച്ചത് ഫൺ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക് സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോളത്തെ ടെക്നോളജി മുന്നിൽ അമ്മായി ആകുമ്പോൾ മനസ്സിലാകും', 'കുറച്ചു നാൾ കേരളത്തിൽ നിന്ന് മാറി നിന്നപ്പോൾ വലിയ മോഡേൺ പെൺകുട്ടി ആയെന്നാണോ വിചാരം', '20 വർഷം കഴിയുമ്പോൾ പുതിയ പ്ലാറ്റ്ഫോമുകളിൽ പുതിയ പിള്ളേർ വരും. അന്ന് ഒരു ശരാശരി ഇൻസ്റ്റ ആന്റിയുടെ ഡിപി ഇതായിരിക്കും' എന്നൊക്കെയാണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. അതേസമയം എസ്തറിനെ പിന്തുണച്ചുള്ള കമന്റുകളുമുണ്ട്.

esther anil

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തറിന് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് താരം കൂടുതലും വിമർശനങ്ങൾ കേൾക്കാറുള്ളത്. മോഡേൺ വസ്ത്രങ്ങളിലുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളാണ് എപ്പോഴും വരാറുള്ളത്. ഇവയ്‌ക്കെല്ലാം തക്കതായ മറുപടിയും എസ്തർ നൽകാറുണ്ട്.

ഇരുപത്തൊന്ന് കാരിയായ എസ്തർ 2010ൽ നല്ലവൻ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം എസ്തർ ഇതിനകം അഭിനയിച്ചിട്ടുണ്ട്. വി 3 എന്ന തമിഴ് സിനിമയിൽ ആണ് എസ്തർ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. വരലക്ഷ്മി ശരത് കുമാർ ആയിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിൽ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

More from Filmibeat

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X