ആ പഴയ നയൻതാരയെ കണ്ടു! ഇതുപോലെയൊരു മരുമകനെ ലഭിക്കണം; വിക്കിയുടെ പോസ്റ്റിന് കയ്യടിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നായികയാണ് നയൻ‌താര. മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് പറന്നു കൊണ്ടിരിക്കുകയാണ് താരം. ആരാധകരുടെ കാര്യത്തിലാണെങ്കിലും താരമൂല്യത്തിലാണെങ്കിലും മറ്റാരേക്കാളും മുന്നിലാണ് നയൻതാരയുടെ സ്ഥാനം. ആരെയും മോഹിപ്പിക്കുന്ന കരിയർ ഗ്രാഫുള്ള നടി, ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജീവിതത്തിലും പുതിയ സന്തോഷങ്ങളുമായി മുന്നോട്ട് പോവുകയാണ് നയൻസ്. കഴിഞ്ഞ വർഷം സംവിധായകൻ വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ച താരം, ഇന്ന് ഉയിർ ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയാണ്. മക്കൾക്കൊപ്പം ജീവിതം ആസ്വദിക്കുകയാണ് താരം. അടുത്തിടെയാണ് മക്കളുടെ മുഖം നയൻ‌താര ആരാധകരെ കാണിച്ചത്. തന്റെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ചിത്രം പങ്കുവച്ചത്. ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങളെല്ലാം നയൻ‌താര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

Vignesh Sivan nayanthara

ഇന്നലെ ആയിരുന്നു നയൻതാരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാൾ. രാത്രി അമ്മയ്ക്ക് ആശംസകൾ നേർന്ന് നയൻ‌താര എത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നയൻതാര അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നയൻ‌താര ആശംസകൾ നേർന്നത്. അതിനു മുൻപ് വിഘ്‌നേഷും തന്റെ അമ്മായിയമ്മയ്ക്ക് ആശംസകൾ നേർന്ന് എത്തുകയുണ്ടായി. നയൻതാരയ്ക്കൊപ്പമുള്ള ഓമന കുര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു വിഘ്നേശ് പിറന്നാള്‍ ആശംസകള്‍ നേർന്നത്.

ഹൃദയസ്പർശിയായ കുറിപ്പും വിഘ്നേശ് ശിവൻ പങ്കുവച്ചു. അമ്മ എന്നും സ്വന്തം അമ്മയെപ്പോലെയാണ്. ഞങ്ങളുടെ ശക്തിയാണ്. അമ്മയുടെ പ്രാർഥനയും അനുഗ്രഹവുമാണ് ഞങ്ങളുടെ ജീവിതത്തെ സന്തോഷപൂർണമാക്കുന്നത് എന്നാണ് പിറന്നാൾ ആശംസിച്ച് വിഘ്നേശ് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന നയൻതാരയുടെ പോസുകളാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. ഒപ്പം വിഘ്‌നേഷിന്റെ വാക്കുകൾക്കും ആരാധകർ കയ്യടിക്കുന്നുണ്ട്.

ഇതുപോലെയൊരു മരുമകനെ ലഭിക്കണം എന്നാണ് വിഘ്‌നേഷിന്റെ സ്നേഹം കണ്ട് ഒരാൾ കുറിച്ചിരിക്കുന്നത്. അതേസമയം ഈ ഫോട്ടോയിൽ ആ പഴയ നയൻതാരയെ കണ്ടു എന്നാണ് ഒരാളുടെ കമന്റ്.

'ഓഹ് എനിക്ക് ആ അമ്മയോട് അടുപ്പം തോന്നുന്നുണ്ട്... അവർക്ക് തന്റെ കുട്ടിയോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്... ലോകത്തിലെ മറ്റെന്തിനേക്കാളും അവർ ആ കൂട്ടുകെട്ട് ആസ്വദിക്കുന്നു... ലോകത്തിലെ ഏറ്റവും നല്ല ആത്മമിത്രങ്ങൾ... നയൻസിന്റെ അമ്മയുടെ പുഞ്ചിരിയിൽ ആ സ്നേഹം കാണാം... അമ്മയ്ക്ക് പ്രായമാകുന്നത് വിശ്വസിക്കാനുള്ള അവളുടെ അസഹിഷ്ണുതയും കാണാം...', എന്നാണ് ഒരു ആരാധികയുടെ കമന്റ്.

Vignesh Sivan nayanthara

ഇത്തവണ ഓണത്തിന് നയൻതാരയും വിഘ്നേശും കൊച്ചിയിലെത്തിയിരുന്നു. ജവാൻ സിനിമയുടെ ട്രെയിലർ ലോഞ്ചിനുപോലും പങ്കെടുക്കാതെയാണ് അമ്മയെ കാണാനും ഓണം ആഘോഷിക്കാനുമായി നയൻ‌താര കൊച്ചിയിൽ എത്തിയത്. എത്ര തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്. കൊച്ചിയിലുള്ള മാതാപിതാക്കളെ കാണാൻ ഇടയ്ക്കിടെ താരം വന്നുപോകാറുമുണ്ട്.

അതേ സമയം ജവാൻ ആണ് നയൻതാരയുടേതായി ഒടുവിൽ റിലീസായ ചിത്രം. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ചിത്രം പ്രദർശനം തുടരുകയാണ്. ജയം രവി നായകനായുന്ന ഇരൈവനി' നയൻതാരയാണ് നായിക. ചിത്രം അടുത്ത ആഴ്ച തിയറ്ററുകളിലെത്തും. ഇതുകൂടാതെ രണ്ടു തമിഴ് ചിത്രങ്ങൾ കൂടി നയന്താരയുടേതായി അണിയറയിൽ ഉണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X