കുഞ്ഞിനെ അടിച്ചു വളർത്തില്ല, അവനോട് ദേഷ്യം കാണിക്കില്ല! അന്നേ എടുത്ത തീരുമാനമാണെന്ന് നിമ്മി അരുൺ ഗോപൻ

തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിൽ പാരന്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് നിമ്മി അരുൺ ഗോപൻ

കുടുംബ പ്രേക്ഷകർക്കൊക്കെ ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നിമ്മിയും അരുണ്‍ ഗോപനും. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയാണ് അരുൺ ഗോപൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

ടെലിവിഷൻ അവതാരക ആയിട്ടായിരുന്നു നിമ്മിയെ ആദ്യം പ്രേക്ഷകർക്ക് പരിചയം. സൂര്യ ടിവിയിൽ അവതാരകയായിട്ടായിരുന്നു നിമ്മിയുടെ തുടക്കം.

പിന്നീട് സീരിയലിലും നിമ്മി അഭിനയിച്ചിരുന്നു. ചന്ദനമഴ എന്ന പരമ്പരയിലെ വേഷമാണ് നിമ്മിയെ കുടുംബ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാക്കിയത്.

nimmy arungopan

ഐഡിയ സ്റ്റാർ സിംഗറിന് ശേഷം പിന്നണി ഗാന രംഗത്തും ഒപ്പം സ്വന്തം ബാൻഡുമായി സംഗീത ലോകത്തും സജീവമായിരുന്നു അരുൺ ഗോപൻ. അതിനിടെയാണ് നിമ്മിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഇരുവരുടെയും വിവാഹിതരായത്. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിക്കൊപ്പം ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ് ഇവർ.

നിമ്മിക്കും അരുണിനും കഴിഞ്ഞ വർഷമാണ് ആൺകുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷം ആയിരുന്നു കുഞ്ഞിന്റെ ജനനം.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് രണ്ടുപേരും. യൂട്യൂബ് ചാനലിലൂടെയും മറ്റും തങ്ങളുടെയും കുഞ്ഞിന്റെയും ഓരോ വിശേഷങ്ങളും നിമ്മിയും അർജുനും പങ്കുവയ്ക്കാറുണ്ട്.

വിവാഹത്തെക്കുറിച്ചും ഗർഭിണിയായതും മകന്റെ വരവിനെ കുറിച്ചുമെല്ലാം പറഞ്ഞുള്ള നിമ്മിയുടെ യൂട്യൂബ് വീഡിയോകൾ വൈറലായിരുന്നു. ചാനലിൽ ഈറ്റ് ടോക്ക് ലവ് എന്ന ചാറ്റ് ഷോയുമായും നിമ്മി എത്താറുണ്ട്.

ഇപ്പോഴിതാ, നിമ്മിയുടെ ഏറ്റവും പുതിയ ഈറ്റ് ടോക്ക് ലവ് വീഡിയോ ആണ് വൈറലായി മാറുന്നത്. പാരന്റിങ്ങിനെ കുറിച്ചുള്ളതാണ് നിമ്മിയുടെ പുതിയ വീഡിയോ.

ഇത് ഞാന്‍ കുറച്ച് നാളായി മിസ് ചെയ്ത സംഭവമാണ്. നിങ്ങളുടെ ചോദ്യങ്ങളൊക്കെ എന്റെ മുന്നിലുണ്ട്. അതിനുള്ള മറുപടിയൊക്കെ തരാം എന്ന് പറഞ്ഞാണ് നിമ്മി വീഡിയോ ആരംഭിക്കുന്നത്.

വേനല്‍ക്കാലമായതിനാല്‍ ഇപ്പോള്‍ അങ്ങനെയധികം പുറത്ത് പോവാറില്ല. വീടിനകത്തിരുന്ന് ചില്‍ ചെയ്യാറാണ് പതിവെന്നും നിമ്മി പറയുന്നുണ്ട്.

ഈറ്റ് ടോക്ക് ലവില്‍ പൊതുവെ ഭക്ഷണം കഴിച്ചാണ് നിമ്മി സംസാരിക്കാറുള്ളത്. എന്നാൽ ഇപ്രാവശ്യം ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്.

ബേബിയുടെ അടുത്ത് ദേഷ്യം വരാറുണ്ടോ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ ചോദ്യം. എന്നാൽ ഇതുവരെ ആര്യന്‍ കുട്ടനോട് ദേഷ്യം തോന്നിയിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്.

അവനെ ഇതുവരെ അടിച്ചിട്ടില്ല. ഇനിയും അടിക്കരുത് എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കാരണം ഞാനൊക്കെ വളര്‍ന്നുവരുന്ന സമയത്ത് ഒത്തിരി തല്ല് കിട്ടിയിട്ടുണ്ട്.

ഒന്ന് വീണ് എന്നറിഞ്ഞാല്‍ ആദ്യം അടിക്കുന്നതായിരുന്നു പതിവ്. എന്നെങ്കിലും എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ അതിനെ അടിച്ച് വളര്‍ത്തില്ലെന്ന് അന്നേ തീരുമാനിച്ചിരുന്നുവെന്നും നിമ്മി പറയുന്നു.

ചില സമയത്ത് എനിക്കും ദേഷ്യവും വിഷമവുമൊക്കെ വരാറുണ്ട്. പക്ഷെ ഞാന്‍ അത് ബേബിയുടെ അടുത്ത് കാണിക്കാറില്ല. അവന്‍ ഒന്നും ചെയ്യുന്നില്ലല്ലോ, പിന്നെന്തിനാണ് അവനോട് ദേഷ്യപ്പെടുന്നത്.

നമുക്ക് നെഗറ്റീവ് ഇമോഷന്‍ ഉണ്ടെങ്കില്‍ അത് എങ്ങനെയെങ്കിലും കളയുക. കുഞ്ഞിന്റെ അടുത്തേക്ക് ഒരിക്കലും അതുമായി പോവരുത് എന്നും നിമ്മി പറയുന്നു.

കുഞ്ഞിനോടല്ല നിങ്ങളുടെ ദേഷ്യം. ആരുടെ അടുത്താണ് അത് കാണിക്കാന്‍ എളുപ്പം, കുഞ്ഞിന്റെ അടുത്തത് കാണിക്കാമെന്ന് കരുതുന്നത് തെറ്റാണ്.

നിങ്ങളെന്തിനാണ് ദേഷ്യം കാണിക്കുന്നതെന്ന് അതിന് അറിയാൻ പോലും കഴിയില്ല. എപ്പോഴും ആള്‍ക്കാരെ കാണുമ്പോള്‍ ആര്യന്‍ കുട്ടന് മുഖത്ത് സന്തോഷം വേണം.

സന്തോഷത്തോടെ വേണം അവനെ കാണാന്‍. നമ്മള്‍ കുഞ്ഞിനോട് ദേഷ്യത്തില്‍ പറഞ്ഞാല്‍ തിരിച്ചും അതേപോലെ പറയും.

ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ മിണ്ടാതിരിക്കുക. കുഞ്ഞിനെ അടിച്ച് വളര്‍ത്തുന്നത് നല്ലൊരു കാര്യമാണെന്ന് ഒരിക്കലും കരുതരുത് എന്നാണ് നിമ്മി പറഞ്ഞത്.

nimmy arungopan

നിരവധിപേരാണ് നിമ്മിയെ അഭിനന്ദിച്ചു കമന്റ് ചെയ്യുന്നത്. നിങ്ങൾ ശരിക്കും ഒരു ഇൻസ്പിരേഷൻ ആണെന്നൊക്കെയാണ് കൂടുതൽ പേരുടെയും കമന്റുകൾ.

പലപ്പോഴും ആര്യൻ കുട്ടന്റെ വീഡിയോകളുമായി നിമ്മി എത്താറുണ്ട്. അടുത്തിടെ ഇവർ കുടുംബ സമ്മേതം പങ്കെടുത്ത ഒരു അഭിമുഖത്തിൽ അച്ഛനൊപ്പം പാട്ടു പാടി ആര്യൻ പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

അവനും സംഗീത ലോകത്തേക്ക് വരണമെന്ന് ആഗ്രഹമുണ്ടെന്നും അരുൺ ഗോപൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X