For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കള്ളത്തരം പിടിച്ച ശശിധരന്‍! മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കിയ ചങ്ങാതിയെ തേടി ആരാധകര്‍

  |

  മലയാള സിനിമയുടെ താര ചക്രവര്‍ത്തിയാണ് മമ്മൂട്ടി. ഏതൊരു മലയാളിയ്ക്കും മമ്മൂട്ടിയെന്നാല്‍ തങ്ങളുടെ സ്വന്തം മമ്മൂക്കയാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ഉമ്മറത്ത് ഒരു കാരണവരെ പോലെ മമ്മൂട്ടിയുണ്ട്. തന്നിലെ താരത്തേയും നടനേയുമെല്ലാം കാലത്തിനനുസരിച്ച് തേച്ച് മിനുക്കി സ്വയം പുതുക്കിയാണ് മമ്മൂട്ടി മുന്നേറുന്നത്. അഭിനയത്തിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലുമെല്ലാം പുതു തലമുറയിലെ താരങ്ങള്‍ പോലും മമ്മൂട്ടിയുടെ പിന്നിലേ വരൂ എന്നതാണ് വാസ്തവം.

  Also Read: നടി മൈഥിലിക്ക് ആൺകുഞ്ഞ് പിറന്നു, കുഞ്ഞ് ഉണ്ടായത് എട്ടാം മാസത്തിലോ?, നൂലുകെട്ടിന്റെ ചിത്രങ്ങൾ കാണാം!

  മമ്മൂട്ടിയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമായിരുന്നു 2022. തന്നിലെ താരത്തേയും നടനേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ മമ്മൂട്ടിയ്ക്ക് സാധിച്ച വര്‍ഷമാണ് കടന്നു പോയത്. ശക്തമായൊരു തിരിച്ചുവരവാണ് ബോക്‌സ് ഓഫീസിലേക്ക് മമ്മൂട്ടി പോയ വര്‍ഷം നടത്തിയത്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

  അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെയിലായിരുന്നു മമ്മൂട്ടി സിനിമയിലെത്തുന്നത്. അതിയായ അഭിനയ മോഹമുണ്ടായിരുന്ന മമ്മൂട്ടി ചെറിയ വേഷങ്ങളിലൂടെയാണ് കടന്നു വരുന്നത്. പിന്നീട് നായകനായി വളരുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് മലയാള സിനിമയുടെ ചരിത്രം തന്നെ മമ്മൂട്ടി സ്വന്തം പേരിലാക്കുകയായിരുന്നു. ഇപോഴിതാ മമ്മൂട്ടിയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

  Also Read: ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി ആശുപത്രിയിലായി, ചിലവായത് 70000 രൂപ: അല്‍ഫോണ്‍സ്

  വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി നല്‍കിയ അഭിമുഖം ആരോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും പിന്നാലെയത് ആരാധകര്‍ ഏറ്റെടുക്കുകയുമായിരുന്നു. ഇതിനിടെ മമ്മൂട്ടിയ ദൂരദര്‍ശന് നല്‍കിയ ആ അഭിമുഖത്തിന്റെ വീഡിയോ നടന്‍ ഉണ്ണി മുകുന്ദനും പങ്കുവെച്ചു. ഇതോടെ ചര്‍ച്ചയിലെങ്ങും മമ്മൂട്ടിയായി മാറുകയായിരുന്നു. അഭിമുഖത്തിലെ മമ്മൂട്ടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''മുഹമ്മദ് കുട്ടി എന്ന പേര് പറയാന്‍ മടിയായിരുന്നു. വല്ലാത്ത പഴഞ്ചന്‍ പേരാണ് അതെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. പ്രായമായ ആള്‍ക്കാര്‍ക്കൊക്കെയുള്ള പേരാണ്. എന്റെ ഉപ്പൂപ്പയുടെ പേരാണ്. അങ്ങനെയാണ് ഞാന്‍ ചിന്തിക്കുന്നത്. ഉപ്പൂപ്പ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ച് പോയതാണ്. അത്രയും പ്രായമായവരുടെ പേര് എനിക്ക് ഇട്ട് കഴിഞ്ഞാലുള്ള അരോചകത്തെക്കുറിച്ചായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്'' എന്നാണ് മമ്മൂട്ടി തന്റെ പേരിനെക്കുറിച്ച് വീഡിയോയില്‍ പറയുന്നത്.

  പിന്നാലെയാണ് താരം കോളേജ് കാലത്തെക്കുറിച്ചും തന്റെ പേര് മാറിയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ''മഹാരാജാസില്‍ ചേര്‍ന്ന സമയത്ത് മുഹമ്മദ് കുട്ടി എന്ന പേര് ഞാന്‍ മറച്ച് വെച്ചിരുന്നു. പേര് ചോദിക്കുന്നവരോടെല്ലാം ഒമര്‍ ഷെരീഫ് എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. മുഹമ്മദ് കുട്ടിയെ ഞാന്‍ ശരിക്കും മറച്ച് പിടിക്കുകയായിരുന്നു. അന്ന് കോളേജില്‍ ഐഡന്റിറ്റി കാര്‍ഡുണ്ടായിരുന്നു. ഒരു ദിവസം എന്റെ ഐഡന്റിറ്റി കാര്‍ഡ് വീണുപോയി. അത് വേറെ ഒരുത്തന് കിട്ടി. ഓ നിന്റെ പേര് മമ്മൂട്ടിയെന്നാണോ എന്നായിരുന്നു അവന്റെ ചോദ്യം. അങ്ങനെയാണ് മുഹമ്മദ് കുട്ടി മമ്മൂട്ടിയായത്'' എന്നും മമ്മൂട്ടി പറയുന്നു.

  അതോടെ തന്റെ കള്ളത്തരം അവര്‍ കൈയ്യോടെ പിടിച്ചുവെന്നാണ് താരം പറയുന്നത്. ശശിധരന്‍ എന്ന് പേരുള്ളൊരു സുഹൃത്താണ് തന്റെ കള്ളത്തരം പിടിച്ചതെന്നും അവനിപ്പോള്‍ എവിടെയാണാവോ എന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്. തന്റെ കോളേജ് കാലത്തെക്കുറിച്ച് വളരെധികം ആവേശത്തോടെയാണ് മമ്മൂട്ടി സംസാരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ മമ്മൂട്ടിയെ പോലെ തന്നെ ശശിധരന്‍ എവിടെയാണാവോ എന്നാണ് സോഷ്യല്‍ മീഡിയയും ചോദിക്കുന്നത്.

  അതേസമയം മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് അണിയറയിലുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് ഇതിലൊന്ന്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയും ബി ഉണ്ണി കൃഷ്ണനും ഒരുമിക്കുന്ന ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടെ അണിയറയിലുള്ള മറ്റൊരു സിനിമ. പിന്നാലെ മമ്മൂട്ടി തെലുങ്കിലുമെത്തുന്നുണ്ട്.

  Read more about: mammootty
  English summary
  Viral Old Video Of Mammootty Revealing The Story Behind His Name Gets Social Media Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X