എനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ശ്രീ തരുന്നുണ്ട്, ഒരു ഗീവ് ആൻഡ് ടേക്ക് പോളിസിയാണ് ഞങ്ങളുടേത്: ശ്വേത!

തന്റെ ഭർത്താവിന്റെ പിന്തുണയെ കുറിച്ചും മകളെ കുറിച്ചും സംസാരിക്കുകയാണ് ശ്വേത മേനോൻ

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് നടി ശ്വേത മേനോൻ. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത അവതാരകയായും തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലുമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി സിനിമയിലുണ്ട് ശ്വേത. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതിനു ശേഷം ഹിന്ദിയിലൊക്കെ സജീവമായ താരം പിന്നീട് മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. രതിനിർവേദം, കളിമണ്ണ് തുടങ്ങിയവയാണ് ശ്വേതയുടെ ഏറ്റവും ശ്രദ്ധനേടിയ സിനിമകൾ.

തന്റെ കുടുംബത്തെ കുറിച്ചും മകളെക്കുറിച്ചും ശ്വേത സംസാരിക്കുന്നു

ഇപ്പോഴിതാ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോൻ. ഏറെ നാളുകൾക്ക് ശേഷം നിത്യ ദാസ് തിരിച്ചെത്തുന്ന പള്ളിമണിയിലാണ് ശ്വേതയും പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത്. ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണി.

അതിനിടെ, ശ്വേത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. തന്റെ കുടുംബത്തെ കുറിച്ചും മകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി. വിശദമായി വായിക്കാം.

ഭർത്താവിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്

ഇനിയും ആങ്കറിങ്ങിലേക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ചെയ്യുമെന്ന് ശ്വേത പറയുന്നുണ്ട്. എനിക്ക് ഏതൊരു ഓഫർ വന്നാലും ഞാൻ അത് ആലോചിച്ചശേഷം എടുക്കും. ആങ്കറിങ് എന്ന് പറഞ്ഞാൽ റിയൽ ശ്വേതയെ ആണ് കാണുക. സിനിമ എന്ന് പറഞ്ഞാൽ അത് ശ്വേത അല്ല. ഞാൻ ഒരു കഥാപാത്രം ചെയ്യുകയാണ്. അതുകൊണ്ടു തന്നെ ആങ്കറിങ് ഏറ്റെടുക്കും.

എനിക്ക് എന്റെ ഭർത്താവിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നെ പൂർണമായും പിന്തുണക്കുന്ന ആളാണ് അദ്ദേഹം. അക്കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവതിയും ആണ്. എന്നെ എന്റെ അച്ഛനും അമ്മയും ലാളിച്ചതിന്റെ ഇരട്ടിയാണ് അദ്ദേഹം എന്നെ ലാളിക്കുന്നത്. എനിക്ക് എന്ത് ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് മിസ് യൂസ് ചെയ്യാൻ പാടില്ല.

ഞാൻ അമ്മയാണ് ഭാര്യയാണ് മകളാണ്

ഭർത്താവ് സ്വാതന്ത്ര്യം നൽകുന്നുണ്ട് എന്ന് പറഞ്ഞ് എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിന്റെ തലയിലിട്ട് പോകാൻ നമുക്ക് ആകില്ല. നമുക്കും നമ്മുടേതായ ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഞാൻ അമ്മയാണ് ഭാര്യയാണ് മകളാണ്, അപ്പോൾ അതിന്റെതായ ഉത്തരവാദിത്തങ്ങളൊക്കെ എനിക്കുമുണ്ട്. സ്വാതന്ത്ര്യം ഒന്നും മിസ് യൂസ് ചെയ്യാൻ ഞാൻ നിക്കാറില്ല.

രണ്ടുദിവസം ശ്രീ കുക്ക് ചെയ്‌താൽ അടുത്ത രണ്ടുദിവസം ഞാൻ ചെയ്യും

ഞാൻ മടി പിടിച്ച് ഇരിക്കുമ്പോൾ ഒരു കോഫി ഇട്ടു തരാമോ എന്ന് ചോദിച്ചാൽ ഉറപ്പായും കൊണ്ട് തരുന്ന ആളാണ് അദ്ദേഹം. ഗർഭിണി ആയിരുന്നപ്പോൾ ശ്രീ എന്നെ അത്രയും നോക്കിയിട്ടുണ്ട്. മാങ്ങാ മത്തിക്കറി ഒക്കെ ഉണ്ടാക്കി തന്നിട്ടുണ്ട്. എനിക്ക് എന്തൊക്കെ വേണമായിരുന്നോ അതെല്ലാം ഉണ്ടാക്കി തന്നിട്ടുണ്ട്. നാടൻ വിഭവങ്ങൾ ആയിരുന്നു ശ്രീ ചെയ്തത് എല്ലാം. ടിപ്പിക്കൽ നാടൻ സദ്യ ഉണ്ടാക്കി തരാനൊക്കെ ശ്രീക്ക് അറിയാം.

രണ്ടുദിവസം ശ്രീ കുക്ക് ചെയ്‌താൽ അടുത്ത രണ്ടുദിവസം ഞാൻ കുക്ക് ചെയ്യും. രണ്ടുദിവസം ശ്രീ പാത്രം കഴുകിയാൽ പിന്നത്തെ ദിവസങ്ങൾ ഞാൻ ചെയ്യും. ഒരു ഗീവ് ആൻഡ് ടേക്ക് പോളിസിയാണ് ഞങ്ങൾ ഫോളോ ചെയ്യുന്നതെന്ന് ശ്വേത മേനോൻ പറഞ്ഞു.

അവൾക്ക് എഴുതാൻ വളരെ ഇഷ്ടമാണ്

മോൾക്ക് ഇപ്പോൾ പത്തു വയസ്സായി, അഞ്ചാം ക്‌ളാസിൽ ആണ് പഠിക്കുന്നത്. ഇതുവരെ ആറു ബുക്കുകൾ എഴുതിയിട്ടുണ്ട്. ശ്രീയുടെ അപ്പൂപ്പൻ വള്ളത്തോളിന്റെയും, എന്റെ അച്ഛന്റെയും ഒക്കെ കഴിവാണ് കിട്ടിയേക്കുന്നത് എന്ന് തോന്നുന്നു. അവൾക്ക് എഴുതാൻ വളരെ ഇഷ്ടമാണ്. ഒരു ബുദ്ധിജീവിയാണ്.

അമ്മയെന്ന നിലയിൽ ഞാൻ വളരെ സ്ട്രിക്ടാണ്. പക്ഷെ അങ്ങനെ അടിക്കുകയും ഒന്നും ചെയ്യില്ല. ഞാൻ നോ എന്ന് പറഞ്ഞാൽ അവൾ ചെയ്യില്ല. ശ്രീ ഒന്നിലും സ്ട്രിക്ട് ആവാറില്ല. പക്ഷെ ഞാൻ നല്ല സ്ട്രിക്ട് ആണ്. ഞാനും ശ്രീയും എന്ത് തീരുമാനം എടുത്താലും അവളെയും അതിന്റെ ഭാഗമാക്കാറുണ്ട്. ഉത്തരവാദിത്തമൊക്കെ ഉണ്ടാക്കാൻ വേണ്ടി ആണെന്നും ശ്വേത പറഞ്ഞു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X