സൂപ്പർ സ്റ്റാറിനെ കൊണ്ട് ആർക്ക് എന്ത് ഗുണം; എന്നെ സംബന്ധിച്ച് അവരാണ് സൂപ്പർ ആക്ടേഴ്‌സ്: പാർവതി തിരുവോത്ത്

മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ പാർവതി എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മികച്ച നടിയായി പേരെടുത്തത്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം പാർവതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുന്ന നിലപാടുകൾ കൊണ്ടും പാർവതി ശ്രദ്ധ നേടിയിട്ടുണ്ട്.

സാമൂഹിക വിഷയങ്ങളിലടക്കം വ്യക്തമായ നിലപാടുകളുള്ള, സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാളാണ് പാർവതി. അതിന്റെ പേരിൽ നടി നേരിട്ടിട്ടുള്ള പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. എങ്കിലും തനിക്ക് പറയാനുള്ളത് പാർവതി ഇപ്പോഴും തുറന്നു പറയാറുണ്ട്. അങ്ങനെ സൂപ്പർ സ്റ്റാർഡത്തെ കുറിച്ച് പാർവതി മുൻപൊരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല എന്നും ഇതുകൊണ്ട് ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോദിക്കുന്നു.

Parvathy Thiruvothu

"സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല.

എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്", എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്. റെഡ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ ഈ പ്രതികരണം.

പാർവതിയുടെ ഈ വീഡിയോ വീണ്ടും വൈറലായതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. 'മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇത് അറ്റൻഷൻ സീക്കിങ് പരിപാടിക്ക് വേണ്ടി പറയുന്നതാണ്, ഇതിനെ ഒക്കെ ഒഴിവാക്കി വിടുക, കേൾക്കാത്ത പോലെ തന്നെ ഇരുന്നാൽ മതി, ഫെമിനിസം ഓവർ ആയിട്ട് മെഴുകി മെഴുകി നല്ല പടങ്ങൾ ഇല്ലാണ്ടായി, സാരില്ല താരാമൂല്യമുള്ള നടൻമാർ പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല ഫ്രസ്‌ട്രേഷൻ കാണും", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Parvathy Thiruvothu

അതേ സമയം, കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി വളരെ കുറച്ചു സിനിമകളെ പാർവതി ചെയ്തിട്ടുള്ളൂ. കഥക് സിംഗ് എന്ന ഹിന്ദി ചിത്രമാണ് പർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. പുഴു ആയിരുന്നു മലയാളത്തിലെ അവസാന സിനിമ. ദൂത എന്ന വെബ്‌സീരീസിലാണ് പാർവതി അവസാനമായി അഭിനയിച്ചത്.

തങ്കാലൻ എന്ന ചിത്രമാണ് പാർവതി തിരുവോത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. വിക്രം നായകനായി എത്തുന്ന ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത് എന്നാണ് വിവരം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിലാണ് തിയറ്ററുകളിൽ എത്തുക. ഇതുകൂടാതെ ഉള്ളൊഴുക്ക്, ഹെർ എന്നിങ്ങനെ രണ്ടു മലയാള സിനിമകളും പർവതിയുടേതായി അണിയറയിലുണ്ട്.

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X