വിവാഹത്തിന് നാല് വർഷം മുൻപ് എഴുതിയത്! ഇതെന്റെ ജീവിതമായി മാറുമെന്ന് അറിയില്ലായിരുന്നു; പേളി മാണി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിലെ സൂപ്പർ താരങ്ങളാണ് ഇരുവരും. അത്രയധികം ആരാധകരാണ് ഇവർക്കുള്ളത്. ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിഷും ഒന്നാകുന്നത്. അവിടെ മൊട്ടിട്ട പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയുള്ള നാടകമെന്നാണ് തുടക്കകാലത്ത് ഇരുവരും കേട്ട വിമർശനം. എന്നാൽ തങ്ങൾ സീരിയസാണെന്നും ഇനിയുള്ള ജീവിതം ഒന്നിച്ചാണെന്നും വ്യക്തമാക്കി പേളിയും ശ്രീനിയും വിവാഹിതരായി.

ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകരുടെ പ്രിയതാരങ്ങൾ. രണ്ടു മാസം മുൻപാണ് താൻ വീണ്ടും ഗർഭിണിയാണെന്ന സന്തോഷം പേളി ആരാധകരുമായി പങ്കുവച്ചത്. അതിനു മുൻപ് കുറച്ചുനാൾ പേളി സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേള എടുത്തിരുന്നു. വീഡിയോകള്‍ വൈകിയതോടെ പേളി വീണ്ടും ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങളുമായി ആരാധകർ എത്തിയത്. വൈകാതെ തന്നെ പേളി ആ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു.

Pearle Maaney

ആദ്യത്തെ മൂന്ന് മാസം നന്നായി ബുദ്ധിമുട്ടിയിരുന്നു. എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയായിരുന്നു. റസ്‌റ്റെടുക്കാനായിരുന്നു ഡോക്ടറും നിര്‍ദേശിച്ചത്. അതിന് ശേഷമാണ് ഗര്‍ഭകാലം ആസ്വദിച്ച് തുടങ്ങിയതെന്നും പേളി പറയുകയുണ്ടായി. തുടർന്ന് എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചിരുന്നു.

അതേസമയം ഗർഭകാലം ആസ്വദിക്കുമ്പോഴും പേളി യാത്രകൾക്ക് ഇടവേള നൽകിയിട്ടില്ല. അടുത്തിടെയാണ് പേളിയും ശ്രീനിയും തുർക്കിയിലേക്ക് യാത്ര നടത്തിയത്. ഇതിന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേളി. ചിത്രങ്ങൾക്കൊപ്പം പേളി അതിന് ബാക്ക്ഗ്രൗണ്ടായി നൽകിയ ഗാനവും ക്യാപ്‌ഷനും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

പേളി എഴുതി സംവിധാനം ചെയ്ത് പേളിയും ശ്രീനിഷും ചേർന്ന് അഭിനയിച്ച എൻ ചെല്ലക്കുട്ടിയെ എന്ന ഗാനത്തിനൊപ്പമാണ് പേളിയുടെ പോസ്റ്റ്. 'വിവാഹത്തിന് നാല് വര്‍ഷം മുന്‍പാണ് ഈ ഗാനം എഴുതുന്നത്. അന്ന് ഇതെന്റെ ജീവിതമായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതില്‍ പറയുന്ന കാര്യങ്ങള്‍ എന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്രവചനമാണെന്ന് കരുതിയില്ല. ഞങ്ങളൊന്നിച്ച് വളരുകയാണ്. ഈ ലോകവും ജീവതവും ഞങ്ങളൊന്നിച്ച് ആസ്വദിക്കുകയാണ്', എന്നാണ് പേളി കുറിച്ചത്.

Pearle Maaney

2020 ൽ പുറത്തിറങ്ങുയ പേളിയുടെ ചെല്ലക്കുട്ടിയെ ഗാനത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. 12 മില്യനിലധികം ആളുകൾ കണ്ട ഗാനം ഇൻസ്റ്റാഗ്രാം റീലുകളിലും സൂപ്പർ ഹിറ്റായി മാറിയിരുന്നു. പേളിയും സുഹൃത്ത് ജേസിനും ചേർന്നാണ് ഗാനം ആലപിച്ചത്. ഇന്നും നിരന്തരം റീലുകളിൽ പ്രത്യക്ഷപ്പെടുന്ന ഗാനമാണിത്.

അതേസമയം കഴിഞ്ഞ ദിവസം യാത്ര വിശേഷങ്ങൾ പങ്കുവച്ച് പേളിയും ശ്രീനിഷും പങ്കുവച്ച വീഡിയോയും ശ്രദ്ധനേടിയിരുന്നു. അടുത്ത യാത്രയില്‍ പിള്ളേരൊന്നും വേണ്ട. ഞാനും നീയും മാത്രം മതി. ഇതുപോലെ ഉരുട്ടി നടക്കാനൊന്നും വയ്യ എന്നാണ് പേളി പറഞ്ഞത്. അഞ്ച് ദിവസം അവരെ കാണാതിരുന്നാല്‍ കുഴപ്പമില്ല, ആറാമത്തെ ദിവസം ഞാന്‍ കരയുമെന്നും പേളി പറയുകയുണ്ടായി. നിരവധി പേരാണ് പേളിയുടെ യാത്ര വീഡിയോകൾക്ക് താഴെ സ്നേഹം അറിയിച്ചെത്തിയത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X