'ഇനി ഈ പാൻ്റ്സ് ഒന്നും ചേരില്ല'; പ്രണിത വീണ്ടും ​ഗർഭിണിയോ?, താരത്തിന്റെ പുതിയ പോസ്റ്റ് വൈറൽ

തെന്നിന്ത്യൻ സിനിമകളിലെല്ലാം സാന്നിധ്യം അറിയിച്ച അഭിനേത്രിയാണ് പ്രണിതാ സുഭാഷ്. തെന്നിന്ത്യയിലെ പ്രമുഖ നായക നടൻമാരോടൊപ്പം പ്രണിത അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷവും സിനിമാ അഭിനയം പ്രണിത ഉപേക്ഷിച്ചിരുന്നില്ല. കരിയറും കുടുംബവും ഒരുമിച്ച് കൊണ്ടു പോകാൻ പ്രണിത ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ താരം വീണ്ടും ​ഗർഭിണിയാണെന്ന് പറഞ്ഞിരിക്കുന്നു. സന്തോഷ വാർത്ത കേട്ട് ആരാധകരും ഏറെ ആവേശത്തിലാണ്.

2021 ലായിരുന്നു ബിസിനസുകാരനായ നിധിൻ രാജുവും പ്രണിതയും തമ്മിലുള്ള വിവാഹം. അതിനടുത്ത വർഷം ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം പ്രണിത വീണ്ടും ​ഗർഭിണിയായെന്നാണ് പറയുന്നത്. "റൗണ്ട് 2, ഇനി ഈ പാൻ്റസ് ഒന്നും ചേരില്ല" എന്നാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കു വെച്ച പോസ്റ്റിനു താഴെ എഴുതിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ആരാധകർ പോസ്റ്റിന് കീഴെ കമന്റ് ചെയ്തിരിക്കുന്നത്.

Pranitha Subhash

'നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടും'. 'ഈ തവണ ആൺകുട്ടി ആയിരിക്കും.' 'വീണ്ടും അമ്മയാവുന്നത് ദൈവത്തിന്റെ വരദാനമാണ്, ആശംസകൾ.' 'നിങ്ങൾ സ്വന്തമായി ക്രിക്കറ്റ് ടീം ഉണ്ടാക്കാൻ ശ്രമിക്കുകയാണോ?' എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. കൂടുതൽ പേരും പ്രണിതക്ക് ആശംസകൾ നൽകി. കറുത്ത നിറത്തിലുള്ള സ്ലീവ്ലെസ് ക്രോപ് ടോപ്പും ജീൻസും ധരിച്ചാണ് പ്രണിത സുഭാഷിന്റെ പുതിയ ചിത്രങ്ങൾ. പോസ്റ്റ് ഇതിനോടകം വൈലായി. പ്രണിതയുടെ പോസ്റ്റുകൾക്കെല്ലാം പോസിറ്റീവ് കമന്റുകളാണ് സാധാരണയായി കാണാറ്.

വീണ്ടും ​ഗർഭിണി ആയതിന്റെ സന്തോഷത്തിലാണ് താരം. മകൾക്ക് ഏപ്രിൽ മാസത്തിൽ 2 വയസ്സ് ആയതെയുള്ളു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ് താരം. നിലവിൽ വലിയ രീതിയിൽ വിവാദങ്ങളിൽ ഇടം പിടിക്കാത്ത താരമാണ് പ്രണിത സുഭാഷ്. തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർക്കൊപ്പം പങ്കിടാൻ പ്രണിത ശ്രദ്ധിക്കാറുണ്ട്. എന്തായാലും ആരാധകർ ഈ സന്തോഷ വാർത്ത ഏറ്റെടുത്തിരിക്കുന്നു.

Pranitha Subhash

ബാം​​ഗ്ലൂരിൽ ജനിച്ചു വളർന്നയാളാണ് പ്രണിത സുഭാഷ്. താരത്തിന്റെ സിനിമാ അരങ്ങേറ്റവും കന്നട ചിത്രമായ പൊർക്കിയിലൂടെയാണ്. പിന്നീട് തെലു​ഗു സിനിമകളും തമിഴ്, ഹിന്ദി ഭാഷകളിലും പ്രണിത അഭിനയിച്ചു. തമിഴിൽ കാർത്തി നായകനായെത്തിയ ശകുനി എന്ന ചിത്രത്തിലൂടെയാണ് പ്രണിത ശ്രദ്ധ നേടുന്നത്. ആ സിനിമയിൽ പ്രണിതയുടെ സൗന്ദര്യത്തെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

മാസ്സ്, ജമിനി ​ഗണേഷനും സുരുളി രാജനും എന്നീ തമിഴ് ചിത്രങ്ങളിലും പ്രണിത അഭിനയിച്ചിട്ടുണ്ട്. ബാക്കിയെല്ലാം തെലു​ഗു, കന്നട ചിത്രങ്ങളാണ്. ഹങ്കാമ 2 എന്ന പ്രിയദർശൻ ചിത്രത്തിലൂടെ ബോളിവുഡിലേക്കും പ്രണിത അരങ്ങേറ്റം കുറിച്ചു. 2024ൽ ദിലീപ് അഭിനയിച്ച തങ്കമണി എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള ചിത്രത്തിലും പ്രണിത മുഖം കാണിച്ചു. സിനിമാ അഭിനയം ഉണ്ടെങ്കിലും താരം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. സ്കൂൾ വിദ്യാഭ്യാസത്തിലെ പല തരം മാറ്റങ്ങൾ കൊണ്ടു വരാൻ പ്രണിത വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പോസ്റ്റ് കാണാം...

Read more about: pranitha subhash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X