വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്താണ് ഒരുങ്ങിയാല്‍? ദിയ കൃഷ്ണയ്ക്ക് വിമര്‍ശനം

സോഷ്യല്‍ മീഡിയ താരവും നടന്‍ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുള്ള കുറിപ്പ് ചര്‍ച്ചയാകുന്നു. അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച വീഡിയോയില്‍ ദിയ നടത്തിയൊരു പരാമര്‍ശമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വീല്‍ചെയറില്‍ ഇരിക്കുന്ന സമയത്തെ മേക്കപ്പിനെക്കുറിച്ചുള്ള ദിയയുടെ പരാമര്‍ശമാണ് വിമര്‍ശനം നേരിടുന്നത്.

ഡോക്ടര്‍ ശാരദ ദേവി പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ദിയയുടെ പരാമര്‍ശം ഏബിളിസ്റ്റ് കമന്റ് ആണെന്നാണ് ശാരദ ദേവിയുടെ വിമര്‍ശം. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Diya Krishna

''സിന്ധു കൃഷ്ണയുടെ ഒരു യൂട്യൂബ് വീഡിയോ അപ്രതീക്ഷിതമായി സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ കാണാന്‍ ഇടയായി. ആ വിഡിയോയില്‍ ഒരു ഭാഗത്തു അവരുടെ മകള്‍ ദിയയുമായി സംഭാഷണം ഉണ്ട്. ദിയ ധരിച്ചിരിക്കുന്ന കമ്മല്‍ തന്റെ ആണെന്നും ഇത് തന്റെ കാലശേഷം ദിയക്ക് ഉള്ളതാണെന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്. അതിനു ദിയയുടെ മറുപടി ഇതാണ്: 'അപ്പോഴേക്കും ഞാന്‍ വീല്‍ചെയറില്‍ ആയിട്ടുണ്ടാവും. വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആരെ കാണിക്കാനാണ്?'

പണ്ട് വീട്ടുമുറ്റത്തു കുഴികുത്തി പണിക്കാര്‍ക്ക് കഞ്ഞി കൊടുത്ത കഥ പറഞ്ഞു പുളകം കൊണ്ട ഒരാളുടെ മകള്‍ കൂടി ആയത് കൊണ്ടു എനിക്ക് അദ്ഭുതം ഒന്നും തോന്നുന്നില്ല. വേഷത്തില്‍ മാത്രം മോഡേണ്‍ ആയ ആ കുടുംബത്തില്‍ നിന്നു ഇത്തരം ഇന്‍സെന്‍സിറ്റീവ് ആയ ഏബ്ലിയിസ്റ്റ് കമന്റുകള്‍ വന്നില്ലെങ്കില്‍ മാത്രമേ അദ്ഭുതപ്പെടാനുള്ളു. അവര്‍ ഇതൊന്നും അറിഞ്ഞു കൊണ്ടു പറഞ്ഞതാവില്ലെന്ന് ഇപ്പോള്‍ അവരുടെ ആരാധകര്‍ പറഞ്ഞേക്കാം. നമ്മുടെ subconscious മനസിലുള്ള ചിന്തകള്‍ ആണ് ഇങ്ങനെ അറിയാതെ പുറത്ത് വരുന്നത്. എത്ര ലാഘവത്തില്‍ ആണ് ദിയ അത് പറയുന്നത്.

വീല്‍ചെയര്‍ യൂസര്‍മാര്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ പാടില്ലെന്നും, അഥവാ അങ്ങനെ ചെയ്തത് കൊണ്ട് ആരെ കാണിക്കാന്‍ ആണെന്നും ഒക്കെ തോന്നുന്നത് പ്രാചീന യുഗത്തില്‍ നിന്നും ഈ നൂറ്റാണ്ടിലേക്ക് എത്താതത് കൊണ്ടാണ്. വീല്‍ചെയര്‍ മോഡലുകള്‍ വരെ ഫാഷന്‍ ഷോകളില്‍ മിന്നുന്ന പ്രകടനം അവതരിപ്പിക്കുന്ന ലോകമാണിത്. വാര്‍ദ്ധക്യം കാരണം വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്താണ് ഒരുങ്ങിയാല്‍?

Diya Krishna

ആരെയെങ്കിലും കാണിക്കുന്നതിന് അപ്പുറം ഒരുങ്ങുന്നതും മേക്കപ്പ് ചെയ്യുന്നതും ഒരാളുടെ confidence, ഐഡന്റിറ്റി ഇവയൊക്കെയുമായി ബന്ധപ്പെട്ടതാണ്. നോണ്‍-ഡിസേബിള്‍ഡ് വ്യക്തികളുടെ കുത്തക അല്ല അത്. വിദേശ രാജ്യങ്ങളില്‍ ഒക്കെ പോകുന്നവരല്ലേ. എന്നിട്ടും ലോകം അപ്‌ഡേറ്റഡ് ആയത് അറിഞ്ഞില്ല എന്നത് കഷ്ടം തന്നെ. ഉള്ളില്‍ പലര്‍ക്കും ഇതേ ചിന്ത ഉണ്ടാവും. ഇത്ര ധൈര്യത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നില്ല എന്നേയുള്ളു. ഏബ്ലിയിസ്റ്റ് പ്രിവിലേജില്‍ മതിമറന്നു ജീവിക്കുന്ന അവരുടെ ഒരു പ്രതിനിധി ആണ് ഈ ദിയ കൃഷ്ണ. അവര്‍ക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.''

അതേസമയം കുറിപ്പിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ദിയയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ തന്റെ പോസ്റ്റ് മെറ്റ റിമൂവ് ചെയ്തതായും ശാരദ ദേവി പോസ്റ്റിട്ടുണ്ട്. അതിനോടകം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കുറിപ്പിനെ എതിര്‍ത്തും അനുകൂലിച്ചും രണ്ട് തട്ടായിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X