ഞാൻ മാത്രമല്ല ഫഹദും ഉണ്ട്; ദുൽഖർ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നയാളാണ്: പൃഥ്വിരാജ്
അഭിനയത്തിലൂടെ എത്തി പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ് പൃഥ്വീരാജ്. മലയാള സിനിമയെ വാനോളം ഉയർത്തിയ അദ്ദേഹം പാൻ ഇന്ത്യൻ ചിത്രങ്ങളുടെ വിതരണത്തിലൂടെ ലോകത്തിനു മുന്നിൽ ചർച്ചയായിട്ടുണ്ട്. എനിക്ക് പൃഥ്വീരാജിനെ പോലയാവണം എന്ന് പറയാൻ പാകത്തിന് പൃഥ്വി വളർന്നു എന്നതാണ് സത്യം. ഹോംബാലെ ഫിലിംസും സുപ്രിയ മോനോൻ പ്രൊഡക്ഷനും ഇന്ന് സക്സസ് ചിത്രങ്ങളുടെ ബ്രാൻഡായി മാറിയിരിക്കുന്നു.
വർഷങ്ങൾക്ക് മുന്നേ പുറത്ത് വിട്ട ഒരു അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം വൈറലായിരുന്നു. അന്ന് 20 വർഷങ്ങൾ കഴിഞ്ഞുള്ള പൃഥ്വിരാജ് എങ്ങനെയായിരിക്കുമെന്ന് വളരെ കൃത്യമായി പ്രവചിച്ചിരുന്നു. അതേ പോലെ വർഷങ്ങൾക്കിപ്പുറം നടന്നപ്പോൾ സത്യത്തിൽ എല്ലാവരും ഞെട്ടി. അതിനെ കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് പൃഥ്വിരാജ് തന്റെ ആഗ്രഹങ്ങൾ ഇങ്ങനെയാവണം എന്ന് പറഞ്ഞപ്പോൾ ലോകം മുഴുവൻ അയാളെ കളിയാക്കി. പക്ഷേ ഇന്ന് സാഹചര്യം മാറി.

2009 ലായിരുന്നു പ്രസക്തമായ ആ ഇൻ്റർവ്യൂ നടന്നത്. ഏറെക്കുറേ തന്റെ 40 കളിലായിരിക്കും മികച്ച ചിത്രങ്ങൾ വരാനിരിക്കുന്നത് എന്നായിരുന്നു അന്ന് പൃഥ്വീരാജ് പറഞ്ഞത്. അഭിനയം മാത്രമല്ല സംവിധാനവും ലക്ഷ്യമാണെന്ന് പറഞ്ഞിരുന്നു. കൂട്ടത്തിൽ സിനിമകൾ നിർമിക്കുകയും ഒരു പാൻ ഇന്ത്യൻ ലെവലിൽ സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും അതിനൊരു നല്ല പ്രൊഡക്ഷൻ ഹൗസ് ഉണ്ടാവണമെന്നും വ്യക്തമാക്കിയിരുന്നു. അതെല്ലാം ഇന്ന് നിസാരമായി നടന്നു.
പൃഥ്വീരാജ് എന്ന പേര് ഒരു മിനിമം ഗ്യാരണ്ടിയായി മാറി. അതിനു പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവുമുണ്ട്. എന്നാൽ താൻ മാത്രമല്ല അധ്വാനിക്കുന്നത് എന്നും ദുൽഖർ സൽമാനും ഫഹദ് ഫാസിലും തന്നെ പോലെ അധ്വാനിക്കുന്നവരാണെന്ന് പൃഥ്വി പറഞ്ഞു. പഴയൊരു അഭിമുഖത്തിനിടെ പൃഥ്വിരാജ് സംസാരിച്ചു.

"എന്റെ സുഹൃത്താണ് ദുൽഖർ. ഞങ്ങൾ തമ്മിൽ നിരന്തരം സംസാരിക്കാറുണ്ട്. ഓരോ തവണ കാണുമ്പോഴും ദുൽഖറിന് തന്റെ വേഫറർ ഫിലിം ഹൗസിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഭാവിയിൽ എങ്ങനെ ആവണം എന്നതിനെ കുറിച്ച് നല്ലൊരു വിഷൻ ഉള്ള ചെറുപ്പക്കാരനാണ് ദുൽഖർ. അതിനു വേണ്ടി ദുൽഖർ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുമുണ്ട്. മുറമേ നിന്ന് നോക്കുമ്പോൾ ഒരുപക്ഷേ കാണുന്നുണ്ടാവില്ല. അതുപോലെ തന്നെയാണ് ഫഹദ് ഫാസിൽ."
"എനിക്ക് പരിചയമുള്ള ആളുകളെ കുറിച്ചാണ് ഞാൻ പറയുന്നത്. ഞാൻ മാത്രമൊന്നുമല്ല ഹാർഡ് വർക്കിംഗ്. അന്നു പറഞ്ഞ കാര്യങ്ങളിലേക്ക് എത്തിച്ചേരാൻ ഞാൻ കുറച്ചധികം അധ്വാനിച്ചു എന്നു മാത്രമേ ഉള്ളു. അതുവഴി എന്റെ പരിശ്രമങ്ങൾക്ക് ഒരു റിവാർഡ് കിട്ടി എന്നു മാത്രം. എത്തിപ്പെടണം എന്നു ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിപ്പെടുന്നതല്ല കഠിനം. സത്യത്തിൽ അത് വളരെ എളുപ്പമാണ്. നമ്മൾ എത്തിപ്പെട്ട സ്ഥലത്ത് നിലനിൽക്കാനും അവിടെ നിന്ന് കൊണ്ട് മുന്നോട്ട് പോകുവാനുമാണ് ബുദ്ധിമുട്ട്." പൃഥ്വീരാജ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications