For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വസ്ത്രധാരണം; അതിൽ ആര് എന്ത് പറഞ്ഞാലും കാര്യമില്ല: പ്രിയ പ്രകാശ് വാര്യർ

  |

  ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യ മൊത്തം അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലൂടെയാണ് പ്രിയ തരംഗമായി മാറുന്നത്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മൊത്തം ശ്രദ്ധിക്കപ്പെടാൻ പ്രിയക്ക് കഴിഞ്ഞു.

  ആ ഒരൊറ്റ പാട്ടിലൂടെ സോഷ്യൽ മീഡിയ സെൻസേഷനായി പ്രിയ മാറിയിരുന്നു. ഇന്നും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിന് ഉള്ളത്. അഡാർ ലവിന് ശേഷം അന്യഭാഷാ സിനിമകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് പ്രിയയെ തേടി എത്തിയത്. ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് പ്രിയ ഇപ്പോൾ.

  Also Read: 'കുഞ്ഞ് നഷ്ടപ്പെട്ട അമ്മയെ വേദനയിൽ നിന്ന് നിറഞ്ഞ ചിരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞല്ലോ'; സുരേഷ് ​ഗോപിയോട് ആരാധകർ!

  അതിനിടെ, പ്രിയ നായികയാകുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്‌. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വീണ്ടും നായികയാകുന്നത്. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സര്‍ജാനോ ഖാലിദാണ് നായകൻ. ക്യാമ്പസ പ്രണയകഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം വലിയ രീതിയിൽ സ്വീകാര്യത നേടിയിട്ടുണ്ട്.

  ചിത്രത്തിന്റെ പ്രൊമോഷനുകളിൽ സജീവമാണ് പ്രിയ ഇപ്പോൾ. പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. അച്ഛനും അമ്മയും തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ചും തനിക്ക് നേരെയുണ്ടാകുന്ന സൈബർ ബുള്ളിയിങ്ങിനെ കുറിച്ചുമാണ് പ്രിയ സംസാരിക്കുന്നത്. പ്രിയയുടെ വാക്കുകൾ ഇങ്ങനെ.

  'എനിക്ക് 23 വയസായെങ്കിലും പേരന്റ്സിന് ഞാൻ ഇപ്പോഴും ബേബിയാണ്. സിനിമ മേഖല മോശമാണെന്ന ധാരണ പലർക്കും ഉണ്ട്. അവൾ സിനിമയിൽ ആണെന്ന് മോശം രീതിയിൽ പറയുന്നവരുണ്ട്. സിനിമ മേഖല ഭയങ്കര ഡേഞ്ചർ ആണെന്ന് എന്റെ സുഹൃത്തുക്കൾ പോലും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്,'

  'അതിനിടയ്ക്ക് എന്റെ സ്വപ്നങ്ങൾക്ക് എല്ലാം പിന്തുണ നൽകി. നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോളു എന്ന് പറഞ്ഞ് എന്റെ ജീവിതം എന്നെ തന്നെ ഏല്പിച്ചിട്ടുള്ള രണ്ടു പേരാണ് എന്റെ അച്ഛനും അമ്മയും,'

  'എനിക്കെതിരെ സൈബർ ബുള്ളിയിങ് ഒക്കെ നടക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ളത് അച്ഛനും അമ്മയും ആണ്. ഒന്ന് തളർന്നുപോയാൽ നിനക്കു വരാനുള്ളത് വരും. ഇത്രയും വരെ എത്തിയത് വെറുതെയാവില്ല എന്ന് പറഞ്ഞു പിന്തുണ നൽകുന്നതും എന്റെ പരേന്റ്സാണ്,'

  'എനിക്കെതിരെ വരുന്ന നെഗറ്റീവ് ട്രോളുകളും കമന്റുകളും ഒക്കെ കാണുന്നതും അമ്മയാണ്. ചിലപ്പോൾ അമ്മയ്ക്ക് അത് വലിയ രീതിയിൽ വിഷമം ആയിട്ടുണ്ട്. കാരണം മകൾ ഇങ്ങനെ ഒരു കാര്യത്തിലൂടെ കടന്നു പോകുന്നത് ഒരു അമ്മയ്ക്കും സഹിക്കാൻ പറ്റില്ലല്ലോ. എനിക്ക് അതിൽ വിഷമം ഒന്നുമില്ല മമ്മിയും അതിൽ വിഷമിക്കണ്ട എന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിക്കാറുണ്ട്,'

  Also Read: 'എന്റെ മുഖത്ത് ഒരു ചിരിയുണ്ട് അത് അവർക്ക് വേണ്ടെന്ന് പറഞ്ഞു'; ചിരി കാരണം സിനിമയിൽനിന്ന് ഒഴിവാക്കിയെന്ന് തൻവി

  അടുത്തിടെ വൈറലായ തന്റെ ചിത്രത്തെ കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. 'കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ പോയപ്പോൾ എടുത്ത ചിത്രമാണത്. എന്റെ അമ്മയാണ് അത് ക്ലിക്ക് ചെയ്തത് എന്ന് തോന്നുന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്നെയോ എന്റെ ഫാമിലിയെയോ സുഹുത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്. അതിൽ മറ്റാര് എന്ത് പറഞ്ഞാലും അതൊന്നും എനിക്ക് വിഷയമല്ല,' പ്രിയ പറഞ്ഞു.

  Read more about: priya prakash varrier
  English summary
  Viral: Priya Prakash Varrier Opens Up About Cyber Bullying And Her Family's Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X