twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമിതാഭ് ബച്ചന്റെ ജീവിതത്തിലുണ്ടായ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; പ്രിയദർശൻ പറയുന്നു

    |

    ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് നടൻ അമിതാഭ് ബച്ചൻ. 70 കളിലും 80 കളിലും സൂപ്പർ സ്റ്റാറായി മാറിയ ബച്ചൻ ഇന്നും ബി​ഗ് ബിയെന്ന പേരിൽ ഇന്ത്യൻ സിനിമയുടെ തന്നെ കാരണവരായി നില കൊള്ളുകയാണ്. ബോളിവുഡിലെ ഇതിഹാസ താരം അഭിനയത്തിന് പുറമെ തന്റെ ഓഫ് സ്ക്രീൻ പ്രവർത്തികൾ കൊണ്ട് കൂടി ബോളിവുഡ്‌ ആരധകർക്ക് പ്രിയങ്കരനാണ്.

    അഞ്ച് പതിറ്റാണ്ടിലേറെയായി ബോളിവുഡിന്റെ മുഖമായി നിൽക്കുന്ന അമിതാഭ് ബച്ചൻ ഇന്നും നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. 80 കളിലെ തന്റെ സ്റ്റാർഡവും സൂപ്പർ സ്റ്റാർ പദവിയും ഒക്കെ ഇന്നും നിലനിർത്തുന്ന താരം പ്രേക്ഷകരെ വിസ്മയിപ്പിക്കാനും മറക്കുന്നില്ല എന്നതാണ് സത്യം.

    Also Read: അപ്പുറത്ത് മീര ജാസ്മിൻ, പേടിച്ച് നിലത്ത് വീഴാറായി; ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് നരേൻAlso Read: അപ്പുറത്ത് മീര ജാസ്മിൻ, പേടിച്ച് നിലത്ത് വീഴാറായി; ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് നരേൻ

    ബോളിവുഡിലെ പകരക്കാരില്ലാത്ത താരമായി തിളങ്ങി നിൽക്കുമ്പോഴും

    പല കാരണങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയിലെ പല താരങ്ങളും ആരാധിക്കുന്ന നടനാണ് അദ്ദേഹം. മലയാളത്തിലെ മുൻനിര സംവിധായകൻ പ്രിയദർശനും ഏറെ ബഹുമാനിക്കുന്ന ആരാധിക്കുന്ന നടനാണ് അദ്ദേഹം. ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും ബോളിവുഡിൽ അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കളിൽ ഒരാളാണ് ബച്ചൻ.

    ഇപ്പോഴിതാ, അമിതാഭ് ബച്ചന്റെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകളെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ. ബോളിവുഡിലെ പകരക്കാരില്ലാത്ത താരമായി തിളങ്ങി നിൽക്കുമ്പോഴും ജീവിതത്തിൽ വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. അതിൽ നിന്നുള്ള നടന്റെ തിരിച്ചുവരവിനെ കുറിച്ചാണ് പ്രിയദർശൻ പറയുന്നത്.

    Also Read: മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ ഷോയിൽ പറഞ്ഞിട്ടുണ്ട്, ദേഷ്യത്തോടെയല്ല; വീഡിയോയുമായി ബാല

    ആ വലിയ മനുഷ്യൻ ചെറിയ സ്ക്രീനിലേക്ക്

    വരുന്ന ഒക്ടോബർ 11ന് 80-ാം ജന്മദിനം ആഘോഷിക്കുന്ന അമിതാഭ് ബച്ചനെ അനുസ്മരിച്ച് മനോരമയിൽ എഴുതിയ ഓർമ്മ കുറിപ്പിലാണ് പ്രിയദർശൻ ഇക്കാര്യം പറയുന്നത്. പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ.

    'സ്വന്തം കമ്പനിയായ എബിസിഎല്ലിന്റെ തകർച്ചയിൽ നിന്ന് ബച്ചൻ ജി ഉയർത്തെഴുന്നേറ്റത് ജീവിതമെന്ന സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെയാണ്. പരാജയം രുചിച്ച ബച്ചൻ ജി എല്ലാറ്റിൽ നിന്നും ഒതുങ്ങി മൂന്നു വർഷത്തോളം ജീവിച്ചു. 2000ത്തിൽ 'കോൻ ബനേഗ കരോർപതി' എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനായി വരുന്നുവെന്ന വാർത്ത വന്നു,'

    'ആ വലിയ മനുഷ്യൻ ചെറിയ സ്ക്രീനിലേക്ക് ഒതുങ്ങിയതിനു പലരും കളിയാക്കി. ടെലിവിഷനിലെ അവതാരകർ പലരും സിനിമാ താരങ്ങളാകുന്ന കാലമായിരുന്നു അത്. ബച്ചൻ ജി താഴോട്ടാണു വളരുന്നതെന്നു പലരും പരിഹസിച്ചു,'

    Also Read: ​'ഗോപികയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലില്ല, ഷഫ്നയോടൊപ്പം ചെയ്യാൻ ചമ്മലാണ്'; ഭാര്യമാർക്കിടയിൽപ്പെട്ട ശിവൻ!Also Read: ​'ഗോപികയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലില്ല, ഷഫ്നയോടൊപ്പം ചെയ്യാൻ ചമ്മലാണ്'; ഭാര്യമാർക്കിടയിൽപ്പെട്ട ശിവൻ!

    തിരിച്ചുവരവിൽ ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത്

    '2000 ജൂലൈ മൂന്നിനു രാത്രി പരിപാടിയുടെ ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തു. ഒരൊറ്റ രാത്രി കൊണ്ട് അമിതാഭ് ബച്ചൻ ജി നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചു. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ബച്ചനെ കാണാൻ ജനം വീണ്ടും കാത്തുനിൽക്കാൻ തുടങ്ങി. വീടിനു മുന്നിൽ ജനം തടിച്ചു കൂടി. ഒരു രാത്രികൊണ്ടു രാജ്യം തിരിച്ചു പിടിച്ച് ചക്രവർത്തിയായിരിക്കുന്നു. അന്നു മുതൽ 22 വർഷങ്ങൾക്കു ശേഷവും ഇന്ത്യൻ സിനിമയ്ക്ക് അമിതാഭ് ബച്ചൻ എന്ന ഒരു ചക്രവർത്തിയേയുള്ളു,'

    'തിരിച്ചുവരവിൽ ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. തന്റെ സാന്നിധ്യം അത്യാവശ്യമെന്നു തോന്നുന്ന സിനിമകളിൽ മാത്രം അഭിനയിച്ചു. സിനിമയിലേക്കും കുടുംബത്തിലേക്കും മാത്രമായി ഒതുങ്ങി. തന്നിലെ നടനെ ബച്ചൻജി തിരിച്ചറിഞ്ഞു. ആ നടനു പറ്റുന്ന വേഷം മാത്രം തിരഞ്ഞെടുത്തു.

    Also Read: 'മുറിവുകൾ ഉണങ്ങുന്നു... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി'; വൈകാരികമായ കുറിപ്പുമായി ​ഗായിക അഭയ ഹിരൺമയി!Also Read: 'മുറിവുകൾ ഉണങ്ങുന്നു... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി'; വൈകാരികമായ കുറിപ്പുമായി ​ഗായിക അഭയ ഹിരൺമയി!

    പുതിയ സംവിധായകർക്കു മുന്നിൽ പോലും തുടക്കക്കാരനെപ്പോലെ

    'ഷൂട്ടിങ് തുടങ്ങുന്നതിനും മണിക്കൂറുകൾ മുൻപ് അദ്ദേഹം സെറ്റിലെത്തും. വിളിക്കാനായി വാഹനം എത്തും മുൻപ് അദ്ദേഹം സെറ്റിലെത്തിയ കഥകൾ എത്രയെത്ര! പുതിയ സംവിധായകർക്കു മുന്നിൽ പോലും തുടക്കക്കാരനെപ്പോലെ അദ്ദേഹം നിൽക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്,' പ്രിയദർശൻ ഓർത്തു.

    അമിതാഭ് ബച്ചൻ എന്ന നടന്റെ നന്മകളെ കുറിച്ചെല്ലാം പ്രിയദർശൻ സംസാരിക്കുന്നുണ്ട്. നേരത്തെയും ബച്ചനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പ്രിയദർശൻ പങ്കുവച്ചിട്ടുണ്ട്. തനിക്ക് ബച്ചനെ വെച്ച് ഒരു സിനിമ ചെയ്യാൻ കഴിയാത്തതിന്റെ സങ്കടവും ഒരിക്കൽ പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു.

    Read more about: priyadarshan
    English summary
    Viral: Priyadarshan Remembers Amitabh Bachchan's Life Struggles Recalls How Big B's Career Changed Overnight - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X