ഞങ്ങളുടെ കുടുംബം സ്വര്‍ഗമായിരുന്നു, തെറ്റിയത് എവിടെയെന്ന് അറിയില്ല; പ്രിയദര്‍ശന്റെ വാക്കുകള്‍ വൈറല്‍
മലയാളികള്‍ക്ക് പ്രയപ്പെട്ട താരജോഡിയായിരുന്നു ഒരുകാലത്ത് പ്രിയദര്‍ശനം. മലയാളികളെ അമ്പരപ്പിച്ച സംവിധാകനാണ് പ്രിയദര്‍ശന്‍. ലിസിയാകട്ടെ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. പിന്നീട് അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ത്ഥും സിനിമയിലേക്ക് എത്തി.
990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. എന്നാല്‍ ഏറെ നാള്‍ ഒരുമിച്ചു ജീവിച്ച ഇവര്‍ പിന്നീട് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുപത്തിനാലു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷമാണ് പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരാകുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഏറെ നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശനും ലിസിയും ഒരുമിച്ചെത്തി. തങ്ങളുടെ മകന്റെ വിവാഹത്തിനായിരുന്നു പ്രിയദര്‍ശനും ലിസിയും ഒരുമിച്ചത്.

കുടുംബത്തോടൊപ്പമുള്ള ലിസിയുടേയും പ്രിയദര്‍ശന്റേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മകള്‍ കല്യാണി തന്നെയായിരുന്നു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിനിടെ ഇപ്പോഴിതാ വിവാഹ മോചനത്തിന് പിന്നാലെ പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത്. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ആലോചിച്ചു നോക്കി എന്നാല്‍ തനിക്ക് അതിനുള്ള ഉത്തരം കിട്ടിയില്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ് തുറക്കുന്നത്. ഞങ്ങള്‍ ഇരുവരും ഇരു വഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

കാരണം ഞങ്ങളുടെ ജീവിതം കുടുംബം സ്വര്‍ഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താന്‍ പ്രാര്‍ത്ഥിച്ചത് എന്നാണ് പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറയുന്നത്. ഞാന്‍ ഇമോഷണലി ഡൌണ്‍ ആയ ആളാണ്. പ്രശ്‌നങ്ങള്‍ പിറകെ പിറകെ വരികയായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തുകയായിരുന്നു. ആ സമയങ്ങളില്‍ ആകും താന്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്നും പ്രിയദര്‍ശന്‍ ഓര്‍ക്കുന്നുണ്ട്.

മകളുടെ വിവാഹം എന്നത് മാത്രമാണ് തന്റെ മനസിലെ ഏക സ്വപ്‌നമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. കല്യാണിയുടെ സിനിമാ അരങ്ങേറ്റത്തിനൊക്കെ മുമ്പായിരുന്നു പ്രിയദര്‍ശന്‍ ആ അഭിമുഖം നല്‍കിയത്. അതേസമയം, എന്നും അദ്ദേഹം പറയുകയുണ്ടായി. ഓരോ പ്രശ്ങ്ങള്‍ ജീവിതത്തില്‍ ഉണ്ടായപ്പോഴും സുഹൃത്തുക്കള്‍ ആണ് തന്നെ പിന്തുണച്ചത് എന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും ഇതുപോലെ വിഷയങ്ങള്‍ ഉണ്ട് എന്നാല്‍ മുന്‍പോട്ട് പോയെ പറ്റൂ എന്നാണ് അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ പറഞ്ഞതെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നുണ്ട്.

താന്‍ ഒരിക്കലും ലിസി അഭിനയിക്കുന്നതിനെ എതിര്‍ത്തിരുന്നില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതേസമയം വിവാഹ മോചനത്തിനായി ലിസി 80 കോടി ആവശ്യപ്പെട്ടുവെന്ന ആരോപണവും പ്രിയദര്‍ശന്‍ നിഷേധിക്കുന്നുണ്ട്. അതെല്ലാം ഭാവനയാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. തന്റെ ഭാര്യയും മകളും തന്റെ വീട്ടില്‍ തന്നെയാണ് ഇപ്പോഴും താസമിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട് അഭിമുഖത്തില്‍.
അതേസമയം സിദ്ധാര്‍ത്ഥിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ വച്ച് ആയിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. പ്രിയദര്‍ശനും ലിസിയ്ക്കും കല്യാണി പ്രിയദര്‍ശനും പുറമെ പത്ത് പേര്‍ മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു വിവാഹം. അമേരിക്കക്കാരിയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ. താന്‍ ആഗ്രഹിച്ചത് പോലൊരു സഹോദരിയാണ് മെര്‍ലിന്‍ എന്നാണ് നാത്തൂനെക്കുറിച്ച് കല്യാണി പറയുന്നത്. താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ചർച്ചയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











