അവളോട് എനിക്കൊരു പ്രണയമുണ്ട്! അവളൊരു രത്‌നമാണ്; ഷംന കാസിമിനോടുള്ള ഇഷ്ടത്തെ കുറിച്ച് തെലുങ്ക് നടൻ

മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് നടി ഷംന കാസിം. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ഷംന ആദ്യം തിളങ്ങുന്നത്. പിന്നീട് സിനിമയിൽ എത്തുകയായിരുന്നു. മലയാളത്തിൽ അധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും ഡാൻസ് വേദികളിലൂടെ ഷംന പ്രേക്ഷകർക്ക് സുപരിചിതയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഷംന കൂടുതൽ സജീവം. റിയാലിറ്റിയി ഷോകളിൽ വിധികർത്താവായും ഷംന എത്താറുണ്ട്.

മറ്റു ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. മലയാളത്തിൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംനയുടെ തുടക്കമെങ്കിലും ചട്ടക്കാരി എന്ന സിനിമയിലാണ് നടി ശ്രദ്ധേയ വേഷം ചെയ്തത്. പിന്നീടാണ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് ഒക്കെ ഷംന ചേക്കേറുന്നത്. ഇടയ്ക്ക് ഹിന്ദിയിലും ഷംന അഭിനയിച്ചിരുന്നു. അടുത്ത കാലം വരെ സിനിമയിൽ സജീവമായിരുന്ന ഷംന ഇപ്പോൾ ചെറിയ ഇടവേളയിലാണ്.

shamna kasim

വിവാഹത്തോടെയാണ് ഷംന ഇടവേളയെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിയിൽ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ദുബായിൽ ഒരു പ്രോ​ഗ്രാമിനെത്തിയപ്പോഴാണ് ഷാനിദിനെ ഷംന പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന് പിന്നാലെ അധികം വൈകാതെ തന്നെ താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ഷംന അറിയിക്കുകയായിരുന്നു. ഇത് ചർച്ചയായി മാറിയതോടെ നിക്കാഹ് കഴിഞ്ഞ ശേഷം തങ്ങൾ ഒരുമിച്ച് ആയിരുന്നു താമസമെന്നും പിന്നീടാണ് വിവാഹം നടത്തിയതെന്നും പറഞ്ഞ് ഷംന കാസിം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ദിവസങ്ങൾക്ക് മുൻപ് ഇവർക്ക് കുഞ്ഞും പിറന്നിരിക്കുകയാണ്. ഒരു ആൺ കുഞ്ഞിനാണ് ഷംന ജന്മം കൊടുത്തത്.

പ്രസവ കാലത്തെ തന്റെ വിശേഷങ്ങളെല്ലാം ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരും പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ അവരും ആകാംക്ഷയിൽ ആയിരുന്നു. ഒടുവിൽ കുഞ്ഞ് പിറന്ന വിവരവും ഷംന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

പ്രസവ വിശേഷങ്ങൾക്കിടെ ഷംനയുടെ പുതിയ സിനിമയും റിലീസിന് ഒരുങ്ങുകയാണ്. അസാലു എന്നാണ് ചിത്രത്തിന്റെ പേര്. ഇടിവി വിൻ എന്ന ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ രവി ബാബു ആണ്. മികച്ച നടൻ കൂടി ആയ അദ്ദേഹം അല്ലരി പോലുള്ള റൊമാന്റിക് കോമഡി സിനിമകളും, അനസൂയ പോലുള്ള ആക്ഷൻ ത്രില്ലർ ചിത്രങ്ങളും, അവുനു ഹൊറർ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ്.

ഷംന കാസിമിന് തെലുങ്കിൽ ഒരു വിലാസം ഉണ്ടാക്കി നൽകിയ അവുനു എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടി ആയിരുന്നു അദ്ദേഹം. ഇപ്പോഴിതാ, തന്റെ പുതിയ സിനിമയിലും ഷംന നായികയാവുന്നതിനെ കുറിച്ച് പറഞ്ഞ അദ്ദേഹം ഷംനയോട് തനിക്കുള്ള ഇഷ്ടവും പങ്കുവച്ചിരിക്കുകയാണ്. അസാലു എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ വാക്കുകൾ.

shamna kasim

'പൂർണയോട് എനിക്കൊരു പ്രണയുമുണ്ട്. എന്നാൽ അത് ആളുകൾ കരുതുന്ന പോലെയല്ല. നമ്മൾ യഥാർത്ഥത്തിൽ മനസ്സിൽ ദൃശ്യവത്കരിക്കുന്നതിന്റെ 200% മികച്ച ഔട്ട്പുട്ട് നൽകുന്ന അഭിനേതാക്കളെ സ്നേഹിക്കുക എന്നത് സംവിധായകരെ സംബന്ധിച്ച് സാധാരണമാണ്. അത്തരമൊരു രത്നമാണ് പൂർണ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നടനും സംവിധായകനുമായ രവി ബാബുവിന്റെ വാക്കുകൾ തെലുങ്ക് മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, ദസറയാണ് ഷംനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാനി നായകനായ ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X