For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ കല്യാണത്തിന് ആരാധകനെ തല്ലിയ മമ്മൂട്ടി; വാർത്തകണ്ട് നടൻ പൊട്ടിത്തെറിച്ചു: ശാന്തിവിള ദിനേശ്

  |

  സിനിമയിൽ നിന്നുള്ള തന്റെ അനുഭവങ്ങളും താരങ്ങളെ കുറിച്ചുള്ള ഓർമ്മകളുമൊക്കെ പങ്കുവച്ച് ശ്രദ്ധനേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സംവിധായകന്റെ പല വെളിപ്പെടുത്തലുകളും പരാമർശങ്ങളും പലപ്പോഴും വലിയ വിവാദമായി മാറിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ പല വിഷയങ്ങളിലും പരസ്യ പ്രതികരണങ്ങളുമായി അദ്ദേഹം എത്താറുണ്ട്.

  ഇപ്പോഴിതാ, മമ്മൂട്ടിയുമായുണ്ടായ ഒരു പിണക്കത്തെ കുറിച്ചും മമ്മൂട്ടി പൊട്ടിത്തെറിച്ചതിനെ കുറിച്ചും പറയുകയാണ് ശാന്തിവിള ദിനേശ്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  mammootty

  Also Read: ദിലീപിനോട് അന്ന് മുഖം കറുത്ത് സംസാരിച്ചു; പഴയ ദിലീപ് ആയിരിക്കണം എന്ന് പറഞ്ഞു; കമലിന്റെ വാക്കുകൾ

  ഞാൻ സിനിമാ മാഗസിന്റെ ലേഖകൻ ആയിരിക്കെ മോഹൻലാലിന്റെ കല്യാണം കവർ ചെയ്യാൻ പോയി. ആ പരിപാടിക്കിടെ ഒരു ഫാൻസുകാരനെ മമ്മൂട്ടി അടിച്ചു. അവൻ കാണിച്ച ചെറ്റത്തരത്തിന് അടിയല്ല, ഞാൻ ആണേൽ കൊന്ന് കളഞ്ഞേനെ. അത് ഭയങ്കര പ്രശ്‌നമായി.

  അതെല്ലാം കവർ ചെയ്ത് മോഹൻലാലിന്റെ കല്യാണ സ്പെഷ്യൽ ഇറക്കിയപ്പോൾ അതിൽ ഒരു കോളത്തിൽ കോപിഷ്‌ഠനായ മമ്മൂട്ടി ആരാധകനെ തല്ലി എന്നും പറഞ്ഞ് ആയിരുന്നു തലക്കെട്ട്. ഇത് കഴിഞ്ഞാണ് ക്രിട്ടിക്സ് അവാർഡിൽ ഞാൻ സ്വർണ മെഡൽ വാങ്ങാൻ പോയത്.

  അന്ന് കേന്ദ്ര മന്ത്രി സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് മമ്മൂട്ടി കയറി വന്നത്. മുന്നിൽ മമ്മൂട്ടിക്ക് പേര് എഴുതിയ കസേരയുണ്ട്. പുള്ളി അവിടെ ഇരിക്കാതെ കഷ്ടകാലത്തിന് എന്റെ അടുത്ത് വന്നിരുന്നു. അത് കഴിഞ്ഞ് സോവനീർ പ്രകാശനം കഴിഞ്ഞു. അത് ഇങ്ങനെ മറിച്ചു പോയപ്പോൾ സ്വർണ മെഡൽ ജേതാവ് എന്ന് പറഞ്ഞ് അദ്ദേഹം എന്റെ ഫോട്ടോ കണ്ടു.

  mammootty mohanlal

  രണ്ടു മൂന്ന് പേജ് മറിച്ച് മുന്നോട്ട് പോയ ശേഷം എന്റെ ഫോട്ടോ എടുത്ത് എന്നെ നോക്കി. എന്നിട്ട് എടോ തനിക്കാണോ സ്വർണ മെഡൽ എന്ന് ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോൾ, ആ നിങ്ങൾക്ക് ഒക്കെ മെഡൽ നമ്മുക്ക് സ്റ്റീൽ കുറ്റി, കോളടിച്ചല്ലോ എന്നും പറഞ്ഞ് പറഞ്ഞ് ഇരുന്നു. ഇയാൾക്ക് എവിടെയോ ഈ ശാന്തിവിള ദിനേശ് ഓർമയിൽ കിടപ്പുണ്ടായിരുന്നു.

  എന്നോട് താൻ വെല്ല സിനിമ വാരികയിൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഉണ്ടെന്ന് പറഞ്ഞ്, ആ മാഗസിന്റെ തിരുവനന്തപുരം ലേഖകൻ ആണെന്ന് പറഞ്ഞതിന് പുറകെ ചൂടായി. ലാലിൻറെ കല്യാണത്തിന് ഞാൻ ആരെ തല്ലുന്നതാണ് താൻ കണ്ടത്. ഉച്ചത്തിലാണ് സംസാരിച്ചത്. പുറകിൽ ഭീമൻ രഘു ഉണ്ടായിരുന്നു.

  പുള്ളി എന്താണ് ഇക്ക എന്താണ് ഇക്ക എന്ന് ചോദിക്കാൻ തുടങ്ങി. മമ്മൂട്ടി ഇയാൾ ഇങ്ങനെ എഴുതിയെന്ന് പറഞ്ഞു. ഇങ്ങനെ ഉള്ളവരെ കൈവെക്കുകയാണ് വേണ്ടതെന്ന് ഭീമൻ രഘു പറഞ്ഞു. ഞാൻ ഇങ്ങ് വാ എന്ന് പറഞ്ഞു. തൊട്ടടുത്ത് ഇരിക്കുന്നത് ജെയിംസ് എന്ന് പറയുന്ന നടനാണ്. ജെയിംസ് ഇടയിൽ വീണു.

  Also Read: ദിലീപേട്ടൻ ഇങ്ങോട്ടാണ് പലപ്പോഴും വിളിക്കാറ്; അന്ന് സത്യൻ സാറിനടുത്ത് നിന്ന് വിഷമിച്ച് മടങ്ങി; ധർമ്മജൻ

  എന്റെ കണ്ണു നിറഞ്ഞു. എന്റെ അമ്മ മോൻ അവാർഡ് വാങ്ങുന്നത് കാണാൻ മുന്നിൽ ഇരിക്കുകയാണ്. പക്ഷെ അമ്മ ഒന്നും അറിഞ്ഞില്ല. ഞാൻ എഴുന്നേറ്റ് പുറത്തുപോയി. അമ്മയുടെ വിചാരം മമ്മൂട്ടി എന്തോ സ്വകാര്യം പറയുകയാണ് എന്നാണ്. എന്റെ എഡിറ്റർ പ്രതീപ് മേനോനും ഉണ്ടായിരുന്നു. ഞാൻ പുള്ളിയോട് ചെന്ന് പറഞ്ഞു.

  ഒപ്പമുണ്ടായിരുന്ന ആൾ പോയി മമ്മൂട്ടിയെ വിളിച്ചു. മമ്മൂട്ടി വന്ന് അങ്ങനെ ഒരു സംഭവം ഇല്ലെന്ന് ഒക്കെ പറഞ്ഞ് സത്യം ചെയ്തു. പക്ഷെ പ്രദീപ് ഇതെല്ലാം കണ്ടതാണ്. അടുത്ത തവണ മമ്മൂട്ടിയെ വലിച്ചു കേറി അദ്ദേഹം ഒരു ലേഖനം എഴുതി. അതോടെ മമ്മൂട്ടിയുമായി മുഖത്തോട് മുഖം നോക്കാതെ ആയി. പിന്നെ ഞങ്ങൾ സഹകരിക്കുന്നത് പുറപ്പാടിൽ ആണ്.

  അന്ന് ഞാൻ സംവിധായകനോട് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു, മമ്മൂട്ടി നിങ്ങളുടെ ഒരു കാര്യത്തിലും ഇടപെടാൻ വരില്ല. നിങ്ങളും ഒന്നിലും ഇടപെടേണ്ടെന്ന് പറഞ്ഞു. പിന്നീട് സുകൃതത്തിനയെ സെറ്റിലാണ് ഞങ്ങൾ കാണുന്നത്. മമ്മൂട്ടി അന്ന് അക്കാര്യമാക്കെ മറന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ നല്ല ബന്ധമാണ്. പാവമാണ്,' ശാന്തിവിള ദിനേശ് പറഞ്ഞു.

  Read more about: mammootty
  English summary
  Viral: Santhivila Dinesh Recalls His Rift With Mammootty After Reporting Mohanlal's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X