പരസ്‌പരം പറയാത്ത പല രഹസ്യങ്ങളുമുണ്ട്, മുൻപ് പ്രണയങ്ങൾ ഉണ്ടായിരുന്നു; തുറന്ന് പറച്ചിലുകളുമായി അപ്‌സരയും ആൽബിയും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം, പൗര്‍ണ്ണമിത്തിങ്കള്‍ തുടങ്ങിയ സീരിയലുകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമാണ് അപ്‌സര പ്രേക്ഷക ശ്രദ്ധനേടുന്നത്. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തകർക്കുകയാണ് അപ്‌സര.

നടിയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണിത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജനപ്രീതി നേടാൻ ജയന്തിയിലൂടെ അപ്‌സരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അപ്‌സരയെ പോലെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് സുപരിചിതനാണ് ഇപ്പോൾ. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷമാണ് തന്റെ കൂടുതൽ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്.

നെവര്‍ ഐ ഹാവ് എവര്‍ വീഡിയോ ആണ് ഇവർ പങ്കുവച്ചിരിക്കുന്നത്

ഇപ്പോൾ തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് നടി അപ്‌സരയും ഭര്‍ത്താവും. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം പല തരത്തിലുള്ള വിവാദങ്ങളും ഉയർന്നു വന്നെങ്കിലും അതിനെല്ലാം വ്യക്തമായ മറുപടികൾ താരദമ്പതികൾ നൽകിയിരുന്നു.

ഇപ്പോഴിതാ, ഇവരുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. ചിലർ സത്യങ്ങൾ തുറന്നു പറയട്ടെ എന്ന് പറഞ്ഞു. നെവര്‍ ഐ ഹാവ് എവര്‍ വീഡിയോ ആണ് ഇവർ പങ്കുവച്ചിരിക്കുന്നത്. വിവിധ ചോദ്യങ്ങളോട് ഇരുവരും പ്രതികരിക്കുന്നത് ആണ് വീഡിയോ. വളരെ രസകരമായിട്ടാണ് അപ്‌സരയും ആല്‍ബിയും ഗെയിം മുന്നോട്ട് കൊണ്ടു പോകുന്നത്.

പരസ്പരം പങ്കുവയ്ക്കാത്ത രഹസ്യങ്ങൾ എന്തെങ്കിലും ഉണ്ടോ

ഓരോ ചോദ്യങ്ങൾക്കും ഇവർ നൽകുന്ന ഉത്തരങ്ങൾ പ്രേക്ഷകർക്ക് ചിരിക്കാനുള്ള വക നൽകുന്നുണ്ട്. പരസ്പരം പങ്കുവയ്ക്കാത്ത രഹസ്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിൽ നിന്നാണ് ഗെയിം തുടങ്ങുന്നത്. അങ്ങനെ പറയാത്ത പല രഹസ്യങ്ങളുണ്ട്. പക്ഷെ അതെല്ലാം കല്യാണത്തിന് മുന്‍പ് നടന്നതാണ്, കല്യാണത്തിന് ശേഷം പരസ്പരം അറിയാത്ത രഹസ്യങ്ങള്‍ ഒന്നുമില്ലെന്നാണ് ഇരുവരും നൽകുന്ന മറുപടി.

ഇപ്പോള്‍ ആപ്പും വന്നോ എന്ന നിഷ്‌കളങ്കമായ ചോദ്യവും അപ്‌സര ചോദിക്കുന്നത് കാണാം

ഡേറ്റിങ് ആപ് ഉപയോഗിച്ചിട്ടുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. എന്നാൽ അത് എന്ത് ആപ്പ് ആണെന്ന് പോലും അപ്‌സരയ്ക്ക് അറിയില്ലായിരുന്നു. ഡയറ്റ് ആപ്പോ എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പ്രണയിക്കാനായുള്ള ആപ്പ് ആണെന്ന് പറയുമ്പോൾ അതിനൊക്കെ ഇപ്പോള്‍ ആപ്പും വന്നോ എന്ന നിഷ്‌കളങ്കമായ ചോദ്യവും അപ്‌സര ചോദിക്കുന്നത് കാണാം. എന്റെ അമ്മയാണെ, അച്ഛനാണെ സത്യം അങ്ങനെ ഒരു കാര്യം വന്നത് പോലും ഞാന്‍ അറിഞ്ഞില്ല എന്നാണ് അപ്‌സര പറയുന്നത്. താനും ഡേറ്റിങ് ആപ് ഉപയോഗിച്ചിട്ടില്ലെന്ന് ആല്‍ബിയും പറയുന്നുണ്ട്.

പ്രണയ ലേഖനം എഴുതിയിട്ടുണ്ടോ

തേപ്പ് കിട്ടിയിട്ടുണ്ടോ എന്നായിരുന്നു പിന്നെയുള്ള ചോദ്യം അതിന് രണ്ട് പേരുടെയും മറുപടി ഇല്ല എന്നായിരുന്നു. ഇങ്ങോട്ട് തേക്കുന്നതിന് മുന്നേ താൻ അങ്ങോട്ട് തേച്ചു എന്ന് ആൽബി പറയുന്നുണ്ട്. പല പ്രണയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ പല കാരണങ്ങള്‍ കൊണ്ടും പൊട്ടിപ്പോയി എന്നല്ലാതെ ആരെയും തേച്ചിട്ടില്ല എന്ന് അപ്‌സരയും തുറന്ന് പറഞ്ഞു.

പ്രണയ ലേഖനം എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അപ്‌സരയുടെ ഉത്തരം ഒരിക്കലുമില്ലെന്ന് ആയിരുന്നു. എന്നാല്‍ ആല്‍ബിക്ക് അതിന് ഒരു കഥ തന്നെ ഉണ്ടായിരുന്നു പറയാൻ. പ്രണയ ലേഖനം എഴുതിയതിനെ കുറിച്ചും അത് ടീച്ചര്‍ പിടിച്ചതിനെ കുറിച്ചും തല്ല് കിട്ടിയതിനെ കുറിച്ചുമെല്ലാം ആൽബി പറഞ്ഞു.

ആ പരിപാടി നിര്‍ത്തിയെന്നും ആല്‍ബി

കോപ്പി അടിച്ചോ എന്ന ചോദ്യത്തിന് അടിച്ചിട്ടുണ്ട് എന്നാണ് അപ്‌സര പറഞ്ഞത്. ജീവിതത്തില്‍ ഒറ്റ തവണയെ താന്‍ കോപ്പി അടിച്ചിട്ടുള്ളൂവെന്നും അത് പിടിച്ചതോടെ ആ പരിപാടി നിര്‍ത്തിയെന്നും ആല്‍ബി പറഞ്ഞു. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആല്‍ബിയുടെ മറുപടി.

അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അമ്പലത്തില്‍ നിന്ന് ഒരു ചെരുപ്പ് മോഷ്ടിക്കാനുള്ള പ്രേരണ തനിയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും മോഷ്ടിച്ചിട്ടില്ല എന്നായിരുന്നു അപ്‌സരയുടെ മറുപടി. ബ്രഷ് മാറി ഉപയോഗിക്കാറുണ്ട് എന്നും, രണ്ട് ദിവസത്തിലേറെ കുളിക്കാതെ ഇരുന്നിട്ടുണ്ടെന്നും മറ്റു ചോദ്യങ്ങൾക്ക് താരങ്ങൾ മറുപടി നൽകുന്നുണ്ട്. എന്തായാലും ചോദ്യോത്തരങ്ങളിലൂടെയുള്ള തുറന്ന് പറച്ചിലുകൾ വൈറലായിരിക്കുകയാണ്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X