എല്ലാദിവസവും ജയിലിൽ കാണാൻ പോകുമായിരുന്നു, മരണം വരെ ആ ദുഃഖം നിലനിൽക്കും; ഷൈനിന്റെ അമ്മ പറയുന്നു

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഷൈൻ ചെയ്ത കഥാപാത്രങ്ങളുടെ എണ്ണം ചെറുതൊന്നുമല്ല. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ. ഏത് കഥാപാത്രവും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ളയാളാണെന്ന് താനെന്ന് ഷൈൻ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഷൈൻ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അതേസമയം ഓഫ് സ്‌ക്രീനിലും താരമാണ് ഷൈൻ. നടന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. സിനിമയിൽ ഒരിടം കണ്ടെത്തുന്നതിനൊപ്പം പല തവണ വിവാദങ്ങളിൽ പെട്ടിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. ഇതിഹാസ എന്ന സിനിമയ്ക്ക് ശേഷം ഷൈനെതിരെ വന്ന മയക്കുമരുന്ന് കേസും അതിനെ തുടർന്നുണ്ടായ ജയിൽവാസവുമെല്ലാം വലിയ ചർച്ചയായിരുന്നു. അടുത്തിടെ പല അഭിമുഖങ്ങളിലും ജയിൽ വാസത്തെ കുറിച്ചും അന്നുണ്ടായ ആശങ്കകളെ കുറിച്ചുമൊക്കെ ഷൈൻ പറഞ്ഞിരുന്നു.

Shine Tom Chacko, Shine Tom Chacko mother, Shine Tom Chacko news

ഇപ്പോഴിതാ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷൈനിന്റെ അമ്മ. സൈന സൗത്ത് പ്ലസ് ചാനലിന് നൽകിയ അഭിമുഖത്തിൽ മകന്റെ സ്റ്റാർഡം കാണുമ്പോൾ സന്തോഷമല്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അമ്മ. സന്തോഷമാണ് എന്നാൽ സങ്കടവുമുണ്ടെന്ന് അമ്മ പറഞ്ഞു.

'കുറച്ചു സന്തോഷമുണ്ട്. അത്രതന്നെ ദുഖവുമുണ്ട്. ഇതിഹാസയ്ക്ക് ശേഷമുണ്ടായ ആ പ്രശ്നം തന്നെയാണ് ഏറ്റവും വലിയ ദുഃഖം. അത് മരണം വരെ അങ്ങനെ വേദനിപ്പിക്കും. അതിനെ കുറിച്ച് സംസാരിക്കാൻ കഴിയില്ല. ഇപ്പോഴും കോടതിയിൽ നിൽക്കുന്നൊരു കേസ് ആണ് അത്. അറസ്റ്റിലായത് ഞങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിൽ കൂടെയാണ്. ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാർ. ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായ വലിയൊരു സങ്കടമാണ് ആ സംഭവം,' അമ്മ പറയുന്നു.

എല്ലാ ദിവസവും ഞങ്ങൾ സബ്ജയിലിൽ പോകുമായിരുന്നു. കൊന്നിട്ട് വന്നാലും ചിലപ്പോ ജാമ്യം കിട്ടും. ഇങ്ങനെയുള്ള കേസിനു ജാമ്യം കിട്ടില്ല എന്നാണ് അന്ന് വക്കീൽ പറഞ്ഞത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം ജാമ്യം കിട്ടി പുറത്തുവന്നതാണെന്നും അമ്മ പറഞ്ഞു. ഇനി ജയിലിൽ തന്നെയാണ് ജീവിതം എന്ന് വിചാരിച്ച നാളുകൾ ആയിരുന്നു അതെന്നും ഷൈനും കൂട്ടിച്ചേർത്തു.

പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ ജീവിക്കാൻ ഉപകരിച്ചത് ഒരു പുസ്തകം ആയിരുന്നു. അപ്പുറത്തെ സെല്ലിൽ കിടന്ന ക്രിമിനൽ എന്ന് പറയുന്ന വ്യക്തിയാണ് എനിക്ക് ആ പുസ്തകം തന്നത്. അതാണ് ജീവിതം മാറ്റിയതെന്നും ഷൈൻ പറഞ്ഞു. ചിലർ കരുതിയത് കഞ്ചാവ് കേസിൽ പിടിച്ചു എന്നാണ്. അതിനുശേഷം പലരും മോശം കമന്റുകളാണ് പറയുന്നത്. ഇതിന്റെ പേരിൽ അവന്റെ പല കഥാപാത്രങ്ങളെയും ആളുകൾ വിമർശിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ സ്ഥിരം സംഭവങ്ങളായിരിക്കുകയാണ്, ഷൈനിന്റെ അമ്മ പറയുന്നു.

Shine Tom Chacko, Shine Tom Chacko mother, Shine Tom Chacko news

ഷൈൻ എല്ലാവരോടും അടുക്കുന്ന ആളാണ്. അവൻ എന്ത് തന്നെ ആയാലും വീടിനോടും കുടുംബത്തോടും സ്നേഹമുള്ള മോനാണ്. ഓരോ ക്രിസ്തുമസ് കിട്ടുന്നതും ബോണസ് ആയിട്ടാണ് എടുക്കുന്നത്. ഇത്തവണത്തെ ക്രിസ്മസ് കുറച്ചു സ്പെഷ്യൽ ആണെന്നും അമ്മ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്യുന്ന ആളായിരുന്നു ഷൈൻ എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും അമ്മ കൂട്ടിച്ചേർത്തു.

പൊന്നാനിയിൽ ആയിരുന്നു ഷൈനിന്റെ ചെറുപ്പകാലം. അന്നത്തെ ക്രിസ്തുമസ് ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ചെറുപ്പം മുതൽ വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കൂ. അതും നമ്മൾ നിർബന്ധിച്ചാലാണ് കഴിക്കുക. അപ്പം, ഇഡലി, ദോശ എല്ലാം കഴിക്കും. പക്ഷേ ചേരുന്ന കറികൾ വേണമെന്ന് നിർബന്ധമാണ്. പിന്നാലെ നടന്ന് തീറ്റിക്കാനും കാര്യങ്ങൾ ചെയ്യിക്കാനുമൊക്കെ ഒരാൾ വേണമെന്നും ഷൈനിന്റെ അമ്മ പറഞ്ഞു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X