'ജനിച്ച് പത്തുദിവസം ആകും മുൻപേ മോളുടെ പേരിൽ കേസ് വന്നു; 16-ാം വയസ്സിൽ കൊടുക്കാനായി ഒരു സമ്മാനം വെച്ചിട്ടുണ്ട്'
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് നടി ശ്വേത മേനോൻ. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം ശ്വേത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് ശ്വേത മേനോൻ. നടി എന്നതിലുപരി മോഡലായും അവതാരക ആയുമെല്ലാം ശ്വേത തിളങ്ങിയിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലുമൊക്കെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ശ്വേത അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഒപ്പം തന്നെ ഗ്ലാമറസ് വേഷങ്ങളിലും അഭിനയിച്ചിരുന്നു.
പള്ളിമണി എന്ന ചിത്രത്തിലാണ് ശ്വേത ഒടുവിലായി അഭിനയിച്ചത്. അതേസമയം ജഡ്ജായും അവതാരകയായും ടെലിവിഷൻ ഷോകളിൽ സജീവമാണ് താരം. അടുത്തിടെ പൂർത്തിയായ ഡാൻസിങ് സ്റ്റാർസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്ന ശ്വേത ഇപ്പോൾ അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും എന്ന പരിപാടിയിൽ അവതാരകയായും എത്തുന്നുണ്ട്. ഇപ്പോഴിതാ, ഷോയിൽ തന്റെ മകളെ കുറിച്ച് ശ്വേത പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

ശ്വേതയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ്. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ ശ്വേതയുടെ പ്രസവം ഉൾപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി ശ്വേത പ്രസവം ഷൂട്ട് ചെയ്യാൻ സമ്മതിച്ചത് വലിയ രീതിയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരുപാട് വിമർശനങ്ങളും നടി ഇതിന്റെ പേരിൽ കേട്ടിരുന്നു. ആ സിനിമയിലെ ലാലി ലാലി എന്ന ഗാനം കേട്ടപ്പോഴാണ് ശ്വേത ആ സിനിമയെ ഓർത്ത് തന്റെ മകളെ കുറിച്ച് സംസാരിച്ചത്.
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഓട്ടോബയോഗ്രഫി ആണെന്നാണ് പാട്ടിന് ശേഷം ശ്വേത പറഞ്ഞത്. ഇത്രയും മനോഹരമായ ഒരു ഗാനം എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണെന്ന് തോന്നുന്നു. എനിക്ക് എന്റെ മോൾക്ക് കൊടുക്കാൻ പറ്റിയ കുറച്ചു നിമിഷങ്ങൾ, ഒരു ഹാർഡ് ഡിസ്കിലായി ഞാൻ അവൾക്കു വേണ്ടി എടുത്തു വച്ചിട്ടുണ്ട്. ഒരു പതിനാറു വയസ്സാകുമ്പോൾ അതൊരു പ്രസന്റ് ആയി നിനക്കു തരുമെന്ന് അവളോട് പറഞ്ഞിട്ടുണ്ടെന്ന് ശ്വേത പറഞ്ഞു.
അമ്മയും കുഞ്ഞുമായുള്ള ബന്ധം അവൾക്ക് അറിയാൻ വേണ്ടിയാണത്. ഒരു അമ്മ നൊന്തു പ്രസവിക്കുമ്പോഴുള്ള ആ ഒരു ഇമോഷൻ അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ കുട്ടികൾക്ക് പേരന്റ്സിൽ നിന്നും അകൽച്ചയാണ്. എല്ലാവരും അവരുടേതായ തിരക്കിലും സ്ട്രെസ്സിലും ഒക്കെയാണ്. അതിനിടയിൽ അവൾ അറിയണം ഇതാണ് പേരന്റിംഗ് എന്ന്. ആ ഒരു സ്നേഹം, കണക്ഷൻ ഇമോഷൻ ഒക്കെയും അവൾ അറിയണം എന്നുണ്ട്.
എനിക്ക് തോന്നുന്നു കൊട്ടി ആഘോഷിച്ചുകൊണ്ട് ഒരു ഇന്റർനാഷണൽ ന്യൂസ് ആക്കിയിട്ടാണ് മോൾ ഈ ലോകത്തേക്ക് വന്നത്. ആ ഒരു വലിയ സിനിമയുടെ ഭാഗം ആയിരുന്നു മോൾ. ജനിക്കുന്നതിന് മുൻപേ ചർച്ചയുമായി. അതേസമയം, അതുകാരണം ജനിച്ചു പത്തുദിവസം ആകുന്നതിന് മുൻപേ അവളുടെ പേരിൽ കേസുണ്ടായി. അവൾ അവളുടെ സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് കേസ് വന്നത്.

ഇന്നവൾക്ക് പത്തു വയസാണ്, ഒരു ചമ്മൽ ആണ് ഇത് കേൾക്കുമ്പോൾ. എല്ലാവരും അവളോട് ചോദിക്കും ലാലി കുട്ടി ആണോ എന്ന്. അതൊക്കെ അവൾക്ക് ഒരു ചമ്മൽ ആണെങ്കിലും അതൊരു ഘട്ടമാണെന്ന് ശ്വേത പറയുന്നു. അവൾക്ക് ശരിക്കും പ്രൌഡ് ആണത്. ആ പാട്ടൊക്കെ കാണുമ്പോൾ അമ്മയുടെ വയറ്റിൽ ഞാൻ ആണ് എന്ന് അവൾ പറയും. അതൊക്കെ ഒരു മനോഹര നിമിഷമായിരുന്നുവെന്ന് ശ്വേത പറഞ്ഞു.
സബൈന എന്നാണ് ശ്വേതയുടെ മകളുടെ പേര്. അഞ്ചാം ക്ലാസിലാണ് സബൈന ഇപ്പോൾ. ബോംബെയിലാണ് ശ്വേതയുടെ കുടുംബം. അടുത്തിടെ പള്ളിമണി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ ഭർത്താവിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെയുള്ള ശ്വേതയുടെ വാക്കുകൾ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications