ഇപ്പോൾ സന്തോഷിക്കാൻ പറ്റിയ സാഹചര്യമല്ല; എങ്കിലും ചിലരോടൊക്കെ എനിക്ക് നന്ദി പറയാനുണ്ട്: ശ്വേത മോഹൻ
തമിഴ് പാട്ടുകളിലൂടെ സിനിമാ പിന്നണി രംഗത്ത് എത്തിയ മലയാളി ഗായികയാണ് ശ്വേത മോഹൻ. 9 വയസിലാണ് ആദ്യമായി പാട്ടു പാടുന്നത്. എ. ആർ റഹ്മാന്റെ മ്യൂസിക്കിൽ ബോംബെ എന്ന ചിത്രത്തിൽ 'കുച്ചി കുച്ചി റാക്കമ്മ' എന്ന പാട്ടിൽ കോറസ് പാടാൻ ശ്വേതയും ഉണ്ടായിരുന്നു. അമ്മയുടെ സംഗീത പാരമ്പര്യം ശ്വേതക്ക് വളരെ ചെറുപ്പത്തിൽ തന്നെ കിട്ടിയിട്ടുണ്ട്. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ശ്വേത പുതിയ സന്തോഷവുമായി എത്തിയിട്ടുണ്ട്.
69ാമത് സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മികച്ച തെലുഗു പിന്നണി ഗായികക്കുള്ള അവാർഡ് നേടിയത് ശ്വേത മോഹൻ ആണ്. സാർ എന്ന തെലുഗു സിനിമയിലെ മാസ്റ്ററു മാസ്റ്ററു എന്ന പാട്ടിനാണ് അവാർഡ് നേടിയത്. തമിഴിൽ വാത്തി എന്ന ചിത്രത്തിന്റെ തെലുഗു വേർഷനാണ് സാർ എന്ന ചിത്രം. ഇതിലെ പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ആ പാട്ടിനു തന്നെയാണ് ശ്വേതക്ക് പുരസ്കാരവും ലഭിച്ചത്.

വയനാടിന്റെ ദുഖ വാർത്ത മൂലം എല്ലാ താരങ്ങളും തങ്ങളുടെ സന്തോഷത്തേക്കാൾ കൂടുതൽ കേരളത്തിന്റെ ദുഖത്തിൽ പങ്കുചേരുകയാണ്. ശ്വേതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അത്തരത്തിലാണ്. എങ്കിലും തനിക്ക് ചിലരോടൊക്കെ നന്ദി പറയണം എന്നു പറഞ്ഞാണ് ശ്വേത ഈ കുറിപ്പ് എഴുതുന്നത്. ഇത് 11ാമത്തെ തവണയാണ് സൗത്ത് ഫിലിം ഫെയർ പുരസ്കാരം ശ്വേതയെ തേടി എത്തുന്നത്.
"ആഘോഷിക്കാന്‍ പറ്റിയ നല്ല സമയമല്ല ഇത്, പക്ഷേ എനിക്ക് ഈ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിത്തന്ന ചിലരോട് നന്ദി പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. മാസ്റ്ററു മാസ്റ്ററു എന്ന പാട്ട് ഇത്ര വലിയ ഹിറ്റാക്കി തീര്‍ത്ത എന്റെ തെലുങ്ക് ഓഡിയന്‍സിന് ആദ്യം നന്ദി. ഫിലിം ഫെയറിനും ജൂറിയ്ക്കും നന്ദി. ഈ പാട്ട് ഞാന്‍ ധനുഷ് സാറിന് സമര്‍പ്പിയ്ക്കുന്നു. എനിക്ക് ഈ പാട്ട് തന്നതിന് ധനുഷ് ജിയ്ക്ക് നന്ദി."

ശ്വേത മോഹൻ പുരസ്കാരം പിടിച്ച് നിൽക്കുന്ന ചിത്രത്തിനു താഴെ കുറിച്ച വാക്കുകളാണ് ഇത്. മ്യൂസിക് ഡയറക്ടർ ജി.വി പ്രകാശിനും, മറ്റ് ടെക്നീഷ്യൻമാർക്കുമെല്ലാം ശ്വേത നന്ദി പറയുന്നുണ്ട്. കുടുംബത്തിനും കൂടെ നിന്നവർക്കുമെല്ലാം നന്ദി പറഞ്ഞു. മാത്രമല്ല ഈ പാട്ട് എന്നും എനിക്ക് പ്രിയപ്പെട്ടതായിരിക്കും. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഈ അവാർഡിന് മറ്റൊരു പ്രത്യേക കൂടിയുണ്ട്. പാട്ടുകാരിയും അമ്മയുമായ സുജാത മോഹനാണ് ശ്വേതക്ക് ഈ പുരസ്കാരം സമ്മാനിച്ചത്. ശരിക്കും മനോഹരമായ ഒരു നിമിഷമായിരുന്നു അത്. നിരവധി പേർ പോസ്റ്റിനു താഴെ ആശംസകൾ അയക്കുന്നുണ്ട്. കഴിഞ്ഞ വർഷം ധനുഷിനെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്ത ബൈലിങ്ക്വൽ ചിത്രമാണ് വാത്തി. തെലുഗിൽ സാർ എന്ന പേരിലാണ് റിലീസ് ചെയ്തത്. മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടി.


Click it and Unblock the Notifications











