'ചില ആണുങ്ങളുടെ വികാരങ്ങൾ കാണുമ്പോൾ ചിരിവരും; കമന്റൊക്കെ വരുമ്പോൾ ഭർത്താവ് ഇതാണ് പറയുക!'; ശ്വേത മേനോൻ

തന്റെ ചിത്രങ്ങളിൽ വരുന്ന മോശം കമന്റുകൾ കാണുമ്പോൾ ഭർത്താവ് എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയുകയാണ് ശ്വേത

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാളത്തിൽ മറ്റും ഭാഷ സിനിമകളിലുമെല്ലാം തിളങ്ങി നിൽക്കുന്ന നടിയാണ് ശ്വേത മേനോൻ. മോഡലിങ്ങിൽ നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മമ്മൂട്ടി നായകനായി 1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ അതിന് മുന്നേ പരസ്യ ചിത്രങ്ങളിലെല്ലാം സജീവമായിരുന്നു താരം.

മലയാളത്തിൽ മൂന്ന് നാല് സിനിമകളിൽ അഭിനയിച്ച ശേഷം തെലുങ്കിലേക്കും ഹിന്ദിയിലേക്കുമെല്ലാം ശ്വേത ചുവടു മാറ്റിയിരുന്നു. ഒരുകാലത്ത് ഹിന്ദി സിനിമകളിലൊക്കെ സജീവ സാന്നിധ്യമായിരുന്നു ശ്വേത. ഇടയ്ക്ക് ഒന്ന് രണ്ടു മലയാള സിനിമകളിൽ മാത്രം തല കാണിച്ചിരുന്ന നടി പിന്നീട് 2010 മുതൽ മലയാളത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു.

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു

പിന്നീട് പാലേരിമാണിക്യം, രതിനിർവേദം, സോൾട്ട് ആൻഡ് പേപ്പർ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് ശ്വേത ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിരുന്നു. ആ സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ശ്വേത. ഇതിനു പുറമെ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന ബോൾഡ് നായിക ആയും ശ്വേത അറിയപ്പെടാൻ തുടങ്ങിയിരുന്നു.

പലരും ചെയ്യാൻ മടി കാണിക്കുന്ന കഥാപാത്രങ്ങൾ ഏറ്റെടുത്ത് വിജയിച്ചതോടെയാണ് കൂടുതൽ അവസരങ്ങളും ശ്വേതയ്ക്ക് ലഭിച്ചത്. അതിനിടെ ബിസിനസുകാരനായ ശ്രീവത്സൻ മേനോനുമായി 2011 ൽ താരം വിവാഹിത ആയെങ്കിലും വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു. ഒരേസമയം കൊമേഴ്‌സ്യൽ സിനിമകളിലും സമാന്തര സിനിമകളുടെയും ഭാഗമാകാൻ നടിക്ക് സാധിച്ചു.

മോശം കമന്റുകളും കേൾക്കേണ്ടി വരാറുണ്ട്

ശ്വേതയുടെ പ്രസവം കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ലൈവായി ചിത്രീകരിച്ചതൊക്കെ ഇതിനിടയിൽ വലിയ വാർത്ത ആയതാണ്. അടുത്തിടെ വളരെ കുറച്ചു സിനിമകളിലാണ് ശ്വേത അഭിനയിച്ചിട്ടുള്ളത്. ഏറെ നാളുകൾക്ക് ശേഷം എത്തിയ പള്ളിമണി എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒക്കെ പലപ്പോഴും നെഗറ്റീവ് കമന്റുകളും മോശം കമന്റുകളും കേൾക്കേണ്ടി വരാറുണ്ട് ശ്വേതയ്ക്ക്. ഇപ്പോഴിതാ, ആ കമന്റുകളൊക്കെ താൻ കാണാറുണ്ടെന്നും ഭർത്താവിനൊപ്പം ഇരുന്ന് ചിരിക്കാറുണ്ടെന്നും പറയുകയാണ് ശ്വേത മേനോൻ.

അയാൾ ചിന്തിക്കുകയെങ്കിലും ചെയ്തല്ലോ

ചില ആണുങ്ങളുടെ വികാരങ്ങൾ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരിവരും. എന്റെ ഭർത്താവ് അത് കാണുമ്പോൾ നിന്നെ കുറിച്ച് അയാൾ ചിന്തിക്കുകയെങ്കിലും ചെയ്തല്ലോ എന്നാണ് പറയാറുള്ളത്. ഹോട്ടെന്നോ, ഹോർണിയെന്നോ എന്തും എഴുതിയാലും ആ എഴുതുന്ന സെക്കന്റുകളിൽ എങ്കിലും ചിന്തിക്കുന്നിലെ എന്നാണ് ശ്രീ പറയുക.

ഈ ഫീൽഡിൽ എന്തിനാണ് വന്നത്

അങ്ങനെയൊരു കോൺഫിഡൻസാണ് ശ്രീ എനിക്ക് തരുക. നമുക്ക് വേണമെങ്കിൽ അതിനെ പുച്ഛത്തോടെയൊക്കെ പറയാം. പക്ഷെ നമ്മൾ ഈ ഫീൽഡിൽ എന്തിനാണ് വന്നത്. ആളുകളുടെ സ്നേഹം ലഭിക്കാൻ. അവരുടെ ശ്രദ്ധ കിട്ടാൻ. ഇതൊരു പബ്ലിക് ഫീൽഡാണ്. പബ്ലിക് അപ്പോൾ അവരുടെ രീതിയിൽ അല്ലേ സ്നേഹിക്കുക. ആ ബോധത്തോടെയാണ് ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെന്ന് ശ്വേത പറഞ്ഞു.

ബോൾഡ് എന്ന് കേൾക്കുമ്പോഴേ ടെൻഷൻ ആണ്

ഒരു ആൾ എന്നെ ഹോർണിയോ ഹോട്ടിയോ ആയി ഏത് സമയത്ത് കണ്ടാലും അത് എനിക്ക് പ്രശ്നമില്ല. അതിപ്പോൾ ഞാൻ വെല്ല മുത്തശ്ശി ആയി കഴിഞ്ഞിട്ട് ആണെങ്കിലും ശരി. പിന്നെ ഈ ബോൾഡ് എന്ന് കേൾക്കുമ്പോഴേ ടെൻഷൻ ആണ്. അതെനിക്കൊരു സ്റ്റുപ്പിഡ് വാക്കായിട്ടാണ് തോന്നുന്നതെന്നും ശ്വേത പറഞ്ഞു.

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X