മക്കളെയും കൊണ്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; അതിന് ഞാൻ എനിക്ക് തന്നെ നൽകുന്ന ഗിഫ്റ്റാണ് ഇത്: സിന്ധു പറയുന്നു

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ അമ്മ സിന്ധു കൃഷ്ണയ്ക്കാണ് ആരാധകർ കൂടുതൽ. എപ്പോഴും തന്റെ ആരാധകരുമായി കണക്ടഡായി ഇരിക്കാനും അവരുമായി സംവദിക്കാനുമൊക്കെ സിന്ധു ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. അഹാനയ്ക്ക് ഒപ്പമുള്ള ബഹ്‌റൈൻ യാത്രയുടെ വിശേഷങ്ങൾക്കൊപ്പമാണ് ഇൻസ്റ്റാഗ്രാമിൽ ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് സിന്ധു മറുപടി നൽകിയത്. മക്കൾ കുഞ്ഞായിരുന്നപ്പോൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചൊക്കെ സിന്ധു വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

Sindhu Krishna

പൊക്കം കുറഞ്ഞ് പോയതില്‍ എപ്പോഴെങ്കിലും സങ്കടം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ചെറുപ്പത്തില്‍ അനിയത്തി എന്നേക്കാളും പൊക്കം വെച്ചത് മുതല്‍ എനിക്കത് ശീലമാണ്. കിച്ചു അത്യാവശ്യം പൊക്കമുള്ളത് കൊണ്ട് പിള്ളേര്‍ക്കെല്ലാം നല്ല ഉയരം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് അതിലൊന്നും ഒരു വിഷമവും തോന്നിയിട്ടില്ല. പിന്നെ നല്ല കാര്യങ്ങളെല്ലാം കുഞ്ഞു പാക്കേജുകളിലാണ് വരുക. അതുകൊണ്ട് തന്നെ താൻ സന്തോഷവതിയാണ് എന്നായിരുന്നു സിന്ധുവിന്റെ മറുപടി.

മേക്കപ്പ് പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും ഒരേ പ്രൊഡക്ടുകളല്ല ഉപയോഗിക്കുന്നതെന്ന് സിന്ധു പറഞ്ഞു. മേക്കപ്പ് സാധനങ്ങൾ ഒരുമിച്ചാണ് വയ്ക്കാറുള്ളതെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ പൗച്ചുകളുണ്ട്. ഹന്‍സികയാണ് എല്ലാവരുടെയും എടുത്ത് ഉപയോഗിക്കാറുള്ളത്. അവള്‍ വാങ്ങിക്കുന്നതൊക്കെ എങ്ങോട്ടാണ് പോവുന്നതെന്ന് അവള്‍ക്ക് തന്നെ അറിയില്ല. കൂട്ടത്തിൽ ഓസി (ദിയ കൃഷ്ണ) ആണ് ഏറ്റവും കൂടുതൽ പ്രൊഡക്ടുകൾ ഉപയോഗിക്കുന്നത്. ആൾ അധികം മേക്കപ്പ് ചെയ്യാറില്ലെന്ന് സിന്ധു പറഞ്ഞു.

മക്കൾ ചെറുതായിരുന്നപ്പോൾ എങ്ങനെയാണ് കൃത്യസമയത്ത് ഭക്ഷണം കഴിക്കാനൊക്കെ ശ്രദ്ധിച്ചിരുന്നത് എന്നായിരുന്നു മറ്റൊരു ആരാധികയുടെ ചോദ്യം. മക്കള്‍ കുഞ്ഞായിരുന്നപ്പോള്‍ താൻ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഇന്നിപ്പോള്‍ അതിന്റെ പലിശ സഹിതം എല്ലാം ആസ്വദിക്കാനാവുന്നുണ്ടെന്നും സിന്ധു പറഞ്ഞു.

'വീട്ടിലായിരിക്കുമ്പോൾ വലിയ കുഴപ്പമുണ്ടായിട്ടില്ല. കുട്ടികളുമായി പുറത്തൊക്കെ പോകുമ്പോൾ നന്നായി പാടുപെട്ടിട്ടുണ്ട്. കുഞ്ഞിനെയും മടിയില്‍ വെച്ച് ഭക്ഷണമൊക്കെ സ്പീഡില്‍ കഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്യാന്‍ പഠിച്ചത് അമ്മയായ ശേഷമാണ്. സിനിമ കാണാന്‍ പോകുമ്പോഴൊക്കെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാൽ പിള്ളേർ തിയേറ്ററില്‍ ബഹളമുണ്ടാക്കാതിരിക്കാനൊക്കെ ശ്രദ്ധിക്കുമായിരുന്നു. മടിയിലൊക്കെ ഇരുത്തുമ്പോള്‍ കാലുവേദനയും നടുവേദനയുമൊക്കെ വരും',

Sindhu Krishna

'ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്. നല്ല തിരക്കായിരുന്നു. എനിക്കാണേല്‍ വയറുമുണ്ട്, പിള്ളേരെയും കൂട്ടി ഇറങ്ങി വരാന്‍ പാടുപെട്ടിരുന്നു. ഇന്നും ആ സംഭവം എന്റെ ഓർമ്മയിലുണ്ട്. അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്‌സ് ചെയ്ത് ഇരിക്കുകയാണ് ഞാനിപ്പോൾ. രണ്ടുമാസം കൂടുമ്പോള്‍ ട്രിപ്പൊക്കെ പോയി, ഫുഡ് കഴിക്കുമ്പോള്‍ വീഡിയോ ഒക്കെ എടുത്ത് കംപ്ലീറ്റ് ഫ്രീയാണ്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടതിന് എനിക്ക് തന്നെ ഞാന്‍ കൊടുക്കുന്ന ഗിഫ്റ്റാണ് ഇത്', സിന്ധു കൃഷ്ണ പറഞ്ഞു.

നിരവധി പേർ സിന്ധുവിനെ അഭിനന്ദിച്ചു കമന്റ് ചെയ്യുന്നുണ്ട്. പണ്ട് എല്ലാം ആസ്വദിക്കാൻ ബുദ്ധിമുട്ടിയിരുന്നു, എന്നാൽ ഇന്ന് എല്ലാം റിലാക്സ് ചെയ്ത് ആസ്വദിക്കുന്നു എന്ന് പറഞ്ഞത് ഇഷ്ടമായി എന്നൊക്കെയാണ് കമന്റുകൾ. ചോദ്യങ്ങൾക്ക് ഇതുപോലെ മറുപടി നൽകുന്നതിന് ആരാധകർ നന്ദിയും പറയുന്നുണ്ട്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X