For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പോൾ ആവാമല്ലോ എന്ന് വിചാരിച്ചു!, ഗോപി സുന്ദറിനെ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് അഭയ

  |

  മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു ഗാനങ്ങളെ പാടിയിട്ടുള്ളുവെങ്കിലും തന്റെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അഭയ ഹിരൺമയിക്ക് സാധിച്ചിട്ടുണ്ട്. സംഗീത ലോകത്ത് അല്ലാതെ മോഡലായും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഭയ ഹിരൺമയി. താരത്തിന്റെ ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.

  അടുത്തിടെ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളുടെ പേരിലാണ് അഭയ വാർത്തകളിൽ നിറഞ്ഞത്. വർഷങ്ങളോളം ലീവ് ഇൻ റിലേഷനിൽ ആയിരുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി വേർപിരിഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ഒക്കെ ചർച്ചയായത്. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാൻ അഭയ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് അഭയ. അഭയയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  Also Read: അച്ഛന് ഇപ്പോഴും മെസേജ് അയക്കാറുണ്ട്, ആ നമ്പർ ഉപയോ​ഗിക്കുന്നത് മറ്റാരോ ; ആൻ അ​ഗസ്റ്റിൻ

  'എഞ്ചിനീയറിംഗ് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്. എഞ്ചീനിയറിംഗ്
  ഒരു കരിയറാക്കാനൊന്നും താൽപര്യമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏതെങ്കിലുമൊരു ഡിഗ്രി എന്ന് പറഞ്ഞ് ചേര്‍ന്നതാണ്. പാട്ടു പാടുമെങ്കിലും അത് കരിയറായി തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നില്ല. കുടുംബത്തിൽ ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടും ഇല്ലായിരുന്നു',

  'തിരുവനന്തപുരത്ത് ഐഫ്എഫ്‌കെ നടക്കുമ്പോൾ അതിൽ ആങ്കറായിരുന്നു. അതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിൽ അവതാരകയായി. ആ സമയത്ത് ഗോപി സുന്ദറിന്റെ അഭിമുഖം എടുത്തിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിനെ പരിചയപ്പെടുന്നത്. അതിന് ശേഷം ഞങ്ങള്‍ പ്രണയത്തിലായി. പാടാന്‍ കഴിവുള്ള കുട്ടിയാണെങ്കിലും അതിന്റെ പ്രൊഫഷണല്‍ വഴികളൊന്നും ഞാന്‍ നോക്കിയിരുന്നില്ല. വീട്ടുകാര്‍ക്കും എന്നെ പാട്ടുകാരിയായി കാണണമെന്ന് ഇല്ലായിരുന്നു',

  'എന്റെ ചിന്തയില്‍പ്പോലും ഞാന്‍ ഗായിക ആയിരുന്നില്ല. മറ്റുള്ളവര്‍ പാടുന്നത് ഞാനും ആസ്വദിക്കും. ഗോപിയാണ് നല്ല വോയ്‌സാണ്, നല്ല വ്യത്യസ്തയുള്ള ശബ്ദമാണ്, നീ ശ്രമിക്കൂ എന്ന് പറഞ്ഞത്. അങ്ങനെയാണ് പാട്ടിലേക്ക് വരുന്നത്. ഞങ്ങൾ പ്രണയത്തിലായി ആറാമത്തെ വര്‍ഷമാണ് ഞാന്‍ പാടാം എന്ന തീരുമാനത്തിലെത്തിയത്. ഞങ്ങള്‍ ഫാമിലി ലൈഫ് തന്നെയായിരുന്നു. ആദ്യം പാടിയത് തെലുങ്കാണെങ്കിലും ആദ്യം റിലീസ് ചെയ്തത് നാക്കു പെന്റ നാക്കു ടക്കയാണ്',

  Also Read: 'അച്ഛന്റെ മോള് തന്നെ...'; ദിലീപിന്റെ കൈകളിൽ കുഞ്ഞ് മീനാക്ഷി, ശ്രദ്ധനേടി പിറന്നാൾ ആശംസ ചിത്രം!

  'തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഗോപി മുകളിലിരുന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ ഒന്ന് വന്ന് കേള്‍ക്കൂയെന്ന് പറഞ്ഞ് എല്ലാ പാട്ടുകളും എന്നെ കേള്‍പ്പിക്കാറുണ്ട്. കേട്ടുകഴിഞ്ഞ് ഇതെങ്ങനെയുണ്ടെന്ന് ചോദിക്കും. ഇതിന് വ്യത്യസ്തമായ ശബ്ദം വേണം ഒന്ന് പാടി നോക്കൂ എന്ന് പറയുമ്പോള്‍ ഞാനോടും. ചായ കൊടുക്കാനായി വന്നതായിരിക്കും ഞാന്‍. അങ്ങനെയാണ് മിക്ക പാട്ടുകളും ഉണ്ടായിട്ടുള്ളത്',

  അഭയ അഞ്ചാറ് വര്‍ഷം ഗോപിക്കൊപ്പമുണ്ടായിരുന്നില്ലേയെന്ന ചോദ്യത്തിന് 14 വര്‍ഷത്തോളം ഞങ്ങൾ ഒന്നിച്ചായിരുന്നു എന്നാണ് അഭയ പറഞ്ഞത്. അത്രയും വര്‍ഷം ഒന്നിച്ചുണ്ടായിട്ടും ആ ബന്ധം വിവാഹത്തില്‍ അവസാനിക്കാതിരുന്നത് എന്താണെന്നും എം ജി ശ്രീകുമാർ ചോദിച്ചിരുന്നു. 'ലിവിങ് റ്റുഗദര്‍ റിലേഷൻ ആയി പോകട്ടെയെന്ന് വിചാരിച്ചു, എപ്പോഴെങ്കിലും ആഗ്രഹം വന്നാല്‍ വിവാഹം ചെയ്യാമല്ലോ എന്ന് വിചാരിച്ചു',

  'നമ്മൾ എല്ലാവരും നമ്മളെല്ലാവരും വളര്‍ന്ന് കൊണ്ടിരിക്കുകയല്ലേ, അദ്ദേഹമാണെങ്കിലും ഞാനാണങ്കിലും പുറത്തേക്കൊക്കെ പോകുന്നതല്ലേ. അങ്ങനെയായ സമയത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും. അതിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതൊക്കെയായിരിക്കും ഈ തീരുമാനത്തിന് കാരണമായത്. അവിടെയായിരുന്നാലും ഇവിടെയായിരുന്നാലും ഞാന്‍ സന്തോഷവതിയാണ്,' വേർപിരിഞ്ഞതിനെ കുറിച്ച് അഭയ പറഞ്ഞു.

  Read more about: gopi sundar
  English summary
  Viral: Singer Abhaya Hiranmayi Revealed The Reason Why She Hasn't Hitched With Gopi Sundar After 14 Years Of Leave-in - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X