ഒരുപാട് പേർ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഇതാ; ആരാധകരുടെ സംശയം തീർത്ത് അമൃത സുരേഷ്!

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിം​ഗർ മത്സരാർത്ഥിയായി എത്തിയത് മുതൽ അമൃതയുടെ കരിയറും ജീവിതവും കണ്ട പ്രേക്ഷകർക്ക് ​ഗായികയുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപര്യമാണ്. ജീവിതത്തിൽ ഒരുപാട് വേദനകളിലൂടെ കടന്നുപോയിട്ടുണ്ട് അമൃത. പിതാവ് സുരേഷിന്റെ അകാല വിയോഗം അടക്കം ഒരുപാട് വേദനകൾ അടുത്ത കാലത്തും അമൃതയുടെ ജീവിതത്തിലുണ്ടായി.

ഒരുപാട് വിമർശനങ്ങളും സൈബർ ആക്രമങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ, ​ഗോപി സുന്ദറുമായുള്ള ബന്ധം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടാണ് അമൃതയ്‌ക്കെതിരെ സൈബർ ആക്രമങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ അതിലൊന്നും അമൃത തളർന്നിട്ടില്ല. ജീവിതത്തിൽ തന്റേതായ സന്തോഷങ്ങൾ കണ്ടെത്തി മുന്നോട്ട് പോവുകയാണ് താരം.

amritha suresh

ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെ തന്റെ സന്തോഷങ്ങൾ അമൃത ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. അമൃതയുടെ പോസ്റ്റുകളിലൂടെ അമൃതയുടെ ഫാഷൻ സെൻസും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. പാട്ടിനെന്ന പോലെ താരത്തിന്റെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. തലമുടിയിലും കണ്ണടയിലും വരെ തന്റേതായ വ്യക്തിമുദ്ര കൊണ്ടുവരാൻ അമൃത ശ്രമിക്കാറുണ്ട്. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ പരീക്ഷിക്കാറുണ്ട്.

എള്ളിൻപൂവിനൊത്ത മൂക്കാണ് അമൃതയുടേത്. അതിൽ അണിയുന്ന മുക്കുത്തിയൊക്കെ പലപ്പോഴും ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അമൃത മൂക്കിൽ ശസ്ത്രക്രിയ നടത്തിയോ എന്ന സംശയം ആരാധകർ ഉന്നയിക്കാറുണ്ട്. സെലിബ്രിറ്റികൾ പലരും അവരുടെ ജീവിതകാലത്തിൽ എപ്പോഴെങ്കിലുമെല്ലാം പ്ലാസ്റ്റിക് സർജറി ചെയ്യാറുണ്ട്. നടി ശ്രീദേവി മുതൽ യുവതലമുറയിലെ പല നടിമാരും അതിന്റെ പേരിൽ പലപ്പോഴായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അടുത്ത കാലത്തായി പ്ലാസ്റ്റിക് സർജറികളൊക്കെ കൂടുതൽ സജീവവുമാണ്.

അമൃതയുടെ സഹോദരി അഭിരാമി തന്റെ ചുണ്ടിൽ ഇത്തരമൊരു ചികിത്സ നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് അമൃത മൂക്കിന് പ്ലാസ്റ്റിക് സർജറി ചെയ്തോ? എന്തെങ്കിലും ചികിത്സ നടത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ കൂടുതൽ ഊഹാപോഹങ്ങൾക്ക് ഇടവയ്ക്കാതെ അമൃത തന്നെ നേരിട്ട് അതിനുള്ള മറുപടി നൽകിക്കഴിഞ്ഞു. 'ഞാൻ മൂക്കിൽ കത്രിക വച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി, 'ഇല്ല' എന്നാണ്. ഇതെന്റെ യഥാർത്ഥ മൂക്ക് തന്നെയാണ്'. കഴിഞ്ഞ ദിവസം അമൃത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു.

amritha suresh

അതേസമയം അമൃത അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത അകന്നോ എന്ന അഭ്യൂഹങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ചില മാറ്റങ്ങളാണ് സംശയങ്ങൾക്ക് കാരണമായത്. ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു.

ഒപ്പം ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ഗോപി സുന്ദർ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. തന്റെ സ്വന്തം ബാൻഡായ അമൃതംഗമയയുമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെ പുതിയൊരു കവർ സോംഗ് അമൃത പുറത്തിറക്കിയിരുന്നു. ഇതിൽ ഗായികയായും നർത്തകിയായുമെല്ലാം അമൃതയെ കാണാം.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X