'ഞങ്ങളെ കൂട്ടിയോജിപ്പിക്കാൻ ഒരുപാട് പേർ ശ്രമിച്ചു, പക്ഷെ...!'; ജുമാനയുമായി വേർപിരിയാനുള്ള കാരണം പറഞ്ഞ് അജ്‌മൽ

സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ പ്രമുഖരാണ് അജ്മൽ ഖാനും ജുമാന ഖാനും. ടിക് ടോക്കിലും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെയായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇവർ ഒരുസമയത്ത് സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു. മോഡലിങ് രംഗത്ത് തിളങ്ങി നിന്നിരുന്ന ഇവർ ഫാഷൻ ബ്ലോഗിങ്ങിലൂടെയാണ് പേരെടുത്തത്. പിന്നീട് ആൽബം ഗാനങ്ങളിലൂടെയും സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചും ശ്രദ്ധനേടാൻ ഇവർക്കായി.

ഇവർക്ക് ശേഷം നിരവധി പേർ ഇൻഫ്ളുവൻസർമാരായി വന്നിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ അജ്‌മലിനും ജുമാനയ്ക്കും ഇന്നും വലിയ ആരാധകവൃന്ദമുണ്ട്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹതിരായവർ ആണ് ജുമാനയും അജ്മലും. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും വിവാഹബന്ധം വേർപെടുത്തിയെന്ന വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ രണ്ടുപേരോടും ഇത് സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകർ നിരന്തരം എത്തുന്നുമുണ്ട്. എന്നാൽ ഇതുവരെയും വാർത്തകളിൽ പ്രതികരിക്കാൻ ജുമാനയോ അജുമലോ തയ്യാറായിരുന്നില്ല.

ajmal khan, Jumana

ഇപ്പോഴിതാ ആദ്യമായി വിഷയത്തിൽ പ്രതികരിക്കുകയാണ് അജ്മൽ. വ്യക്തിപരമായ ചില പ്രശ്നങ്ങൾ കൊണ്ടാണ് പിരിഞ്ഞതെന്നും പിരിഞ്ഞെങ്കിലും തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണെന്നും അജ്മൽ പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജ്മൽ മനസുതുറന്നത്‌.

'എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ജുമാനയെ പരിചയപ്പെടുന്നത്. ആ പരിചയം സൗഹൃദമായും പ്രണയമായും വളർന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. എന്റെ സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടാണ് ജുമാന അടുത്തത്. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചു. നാട്ടിൽ വച്ചായിരുന്നു വിവാഹം. പിന്നീട് ഞങ്ങൾ ദുബായിലേക്ക് വന്നു. അതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്', അജ്മൽ പറഞ്ഞു.

ഒരു മീഡിയ കമ്പനിയിൽ ജോലി നോക്കികൊണ്ടാണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. അവിടെ നിന്ന് ഒരു വർഷം കൊണ്ട് തങ്ങളുടെ പാഷനിലേക്ക് എത്തിയെന്നും കുടുംബജീവിതത്തിൽ ഉണ്ടായതൊക്കെ തീർത്തും വ്യക്തിപരമാണെന്നും അജ്മൽ പറഞ്ഞു. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ അവളോടും, തിരിച്ച് അവൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെയും വിളിക്കാറുണ്ട്. ഒരിക്കലും പിരിയാനുള്ള കാരണം ഈഗോ അല്ലെന്നും അജ്മൽ വ്യക്തമാക്കി.

ajmal khan, Jumana

'ഒരു വ്യക്തിക്കും ഒരു ബുദ്ധിമുട്ടും എന്നെക്കൊണ്ട് ഉണ്ടാകരുത് എന്ന് കരുതുന്ന ആളാണ് ഞാൻ. എന്നെകൊണ്ട് ഒരാൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അവരെ പിന്നെ ബുദ്ധിമുട്ടിക്കാതെ അവിടെ നിന്നും ഒഴിഞ്ഞുമാറുകയാണ് എന്റെ ശീലം. കുറേ ഒന്നും ആലോചിച്ചില്ല. പെട്ടെന്ന് എടുത്ത തീരുമാനം ആണ്. അതുകൊണ്ടുതന്നെ ഇപ്പോഴും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. എനിക്കും അവൾക്കും ഇപ്പോഴും മിണ്ടുന്നതിലൊന്നും വിഷയമല്ല. ആളുകൾക്കാണ് വിഷയം', അജ്മൽ പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം 2017ലാണ് അജ്മൽ ഖാനും ജുമാനയും വിവാഹിതരാകുന്നത്. കോവിഡ് സമയത്ത് ഇരുവരും പിരിഞ്ഞതായി ചില വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അത് നിഷേധിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണു ഇവർ പിരിയാനുള്ള തീരുമാനം എടുക്കുന്നത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X