രജനിക്കൊപ്പം അഭിനയിക്കാൻ ഒരിക്കൽ പോലും അവസരം ലഭിച്ചില്ല; കാരണം മനസിലാക്കിയപ്പോൾ ഞെട്ടിപ്പോയെന്ന് സുകന്യ!

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലൊക്കെ നിറഞ്ഞു നിന്നിരുന്ന നടിയാണ് സുകന്യ. മനോഹരമായ കണ്ണുകളും ചിരിയുമായി 90 കളിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് താരം. തമിഴ്നാട്ടുകാരിയായ സുകന്യ മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി ഡാൻസറായും മ്യൂസിക്ക് കംപോസറായും വോയിസ് ആർട്ടിസ്റ്റായുമെല്ലാം സുകന്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് അഭിനയം കൊണ്ട് ലേഡി കമൽഹാസൻ എന്നാണ് സുകന്യയെ ആരാധകർ വിളിച്ചിരുന്നത്. 1991ൽ പുറത്തിറങ്ങിയ പുതു നെല്ലു പുതു നാട് എന്ന ചിത്രത്തിലൂടെ ആയിരുന്നു സുകന്യയുടെ അരങ്ങേറ്റം. ആദ്യ സിനിമ തന്നെ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. പിന്നീട് ഏകദേശം 15 വർഷക്കാലം തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനിമകളിൽ മുൻനിര നടിയായി സുകന്യ തിളങ്ങി.

sukanya

മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾക്ക് ഒപ്പമെല്ലാം ഈ കാലയളവിൽ സ്‌ക്രീൻ പങ്കിടാൻ സുകന്യക്ക് സാധിച്ചിരുന്നു. തമിഴിൽ ശരത്കുമാർ, സത്യരാജ്, രഘുവരൻ, കമൽഹാസൻ, വിജയകാന്ത്, പ്രഭു, കാർത്തിക് എന്നിവർക്കൊപ്പവും മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, റഹ്‌മാൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും സുകന്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ തെന്നിന്ത്യയിലെ ഒരു സൂപ്പർ താരത്തോടൊപ്പം മാത്രം നടിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല.

മറ്റാരുമല്ല രജനികാന്ത് ആണ്‌ ആ താരം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് സുകന്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. കഴിഞ്ഞ 15 വർഷമായി മുൻനിര നടിയെന്ന നിലയിൽ വിശ്രമമില്ലാതെ ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ രജനികാന്തിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നാണ് നടി പറഞ്ഞത്.

എല്ലാവർക്കുമൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. പക്ഷേ, രജനിയുടെ കൂടെ മാത്രം എനിക്ക് സാധിച്ചില്ലെന്നായിരുന്നു സുകന്യയുടെ വാക്കുകൾ. ഒപ്പം ഒരു സംഭവവും നടി പങ്കുവച്ചു. ഒരിക്കൽ ഞാൻ ഒരു ഷൂട്ടിംഗ് സ്‌പോട്ടിൽ നിൽക്കുമ്പോൾ അവിടെ വെച്ച് കെ എസ് രവികുമാറിനെ കണ്ടു. അന്ന് അദ്ദേഹം എന്നെ വഴക്ക് പറഞ്ഞു. എന്തുകൊണ്ടാണ് രജനികാന്തിന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതെന്ന് ചോദിച്ചു. ഞാൻ ഞെട്ടിപ്പോയി.

ആരും എന്നോട് അങ്ങനെ ഒന്ന് ചോദിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ. ഇല്ല, നിങ്ങൾ നോ പറഞ്ഞെന്ന് എന്നോട് പറഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. രജനി അഭിനയിച്ച മുത്ത് എന്ന സിനിമയിലേക്കാണ് തന്നെ വിളിച്ചതത്രെ. എന്നാൽ ആ സിനിമയാണ് താൻ വേണ്ടെന്ന് പറഞ്ഞതായി അവർ അറിഞ്ഞതെന്ന് അറിഞ്ഞപ്പോൾ സുകന്യ ഞെട്ടി. അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ലെന്നും സുകന്യ പറയുന്നു.

sukanya rajinikanth

രജനിക്കൊപ്പം മാത്രം എന്തുകൊണ്ട് അഭിനയിക്കാൻ പറ്റിയിലെന്ന് താൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്. അവസരം വന്നിട്ടും അത് എടുക്കാതെ ഇരുന്നു എന്നവർ കരുതിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്ന് സുകന്യ പറഞ്ഞു. എന്നാൽ മുത്തുവിലെ മീനയുടെ പ്രകടനം ആർക്കും മറക്കാൻ കഴിയില്ല. വളരെ റിയാലിസ്റ്റിക്കായിട്ടാണ് മീന അഭിനയിച്ചത്. ഞാൻ അഭിനയിച്ചാൽ അങ്ങനെയാകുമായിരുന്നോ എന്ന് പറയാനാവില്ല, മീന അത്രയും മനോഹരമായിട്ടാണ് ആ വേഷം ചെയ്തതെന്നും അവർ പറഞ്ഞു.

ഈ സിനിമാ ജീവിതം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. കിട്ടിയ അവസരങ്ങളെല്ലാം ഞാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ രജനിക്കൊപ്പം മാത്രം അഭിനയിക്കാൻ അവസരം ലഭിച്ചില്ല, അതുകൊണ്ടാണ് അഭിനയിക്കാതിരുന്നതും. ഇപ്പോഴും എന്താണ് പ്രശ്‌നമെന്ന് പലരും എന്നോട് ചോദിക്കുന്നുണ്ടെന്ന് സുകന്യ പറഞ്ഞു.

More from Filmibeat

Read more about: sukanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X