For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബന് അമ്പതിനായിരം, സുരേഷ് ഗോപിയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ്; ആദ്യ പ്രതിഫലത്തെ കുറിച്ച് താരങ്ങള്‍

  |

  ഇഷ്ടപ്പെട്ട തൊഴില്‍ നേടുക എന്നത് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതും ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ ഓര്‍മ്മയായിരിക്കും പലര്‍ക്കും ആദ്യത്തെ പ്രതിഫലം എന്നത്. സിനിമാതാരങ്ങളുടെ കാര്യവും ഇതില്‍ നിന്നും ഒട്ടും വ്യതസ്തമല്ല. തുടക്കത്തില്‍ തുച്ഛമായ തുക പ്രതിഫലമായി വാങ്ങി ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന ഒരുപാട് താരങ്ങളുണ്ട്. അമിതാഭ് ബച്ചന്‍ മുതല്‍ രജനീകാന്തും മമ്മൂട്ടിയും മുതല്‍ ഇന്നത്തെ പല താരങ്ങള്‍ക്കും ഇങ്ങനത്തെ കഥകള്‍ പറയാനുണ്ടാകും.

  സ്റ്റൈലിഷ് ലുക്കില്‍ ഹോം നായിക; കരക്കിലെ ദീപയുടെ പുതിയ ചിത്രങ്ങളിതാ

  ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ പ്രതിഫലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും. സുരേഷ് ഗോപി അവതാരകനായ പുതിയ റിയാലിറ്റി ഷോയാണ് അഞ്ചിനോട് ഇഞ്ചോടിഞ്ച്. ഇതില്‍ അതിഥിയായി കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. അപ്പോഴാണ് സുരേഷ് ഗോപി കുഞ്ചാക്കോ ബോബനോട് തന്റെ ആദ്യത്തെ പ്രതിഫലത്തിന്റെ പിന്നിലെ കഥ പറയുന്നത്.

  Suresh Gopi

  ആദ്യത്തെ സിനിമയ്ക്ക് എത്രയാ ശമ്പളം കിട്ടിയത്? എന്ന് കുഞ്ചാക്കോ ബോബനോട് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ അമ്പതിനായിരം രൂപയാണെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു കുഞ്ചാക്കോയുടെ മറുപടി. പിന്നാലെ സുരേഷ് ഗോപി ത്‌ന്റെ പ്രതിഫലത്തിന്റെ കഥയിലേക്ക് കടക്കുകയാണ്. എനിക്ക് ആദ്യത്തെ ശമ്പളം തരുന്നത് നവോദയ അപ്പച്ചന്‍ സാറാണെന്ന് സുരേഷ് ഗോപി അറിയിച്ചു. അദ്ദേഹം തന്റെ വലിയപ്പാപ്പന്റെ അനിയന്‍ ആണെന്ന് കുഞ്ചാക്കോ ബോബനും കൂട്ടി്‌ച്ചേര്‍ത്തു.

  അന്ന് ഉണ്ണി മേരിയുടെ വീട് വാടകയ്ക്ക് എടുത്ത് അവിടെയായിരുന്നു അപ്പച്ചന്‍ സാറിന്റെ ഓഫീസ്. ഞാന്‍ അവിടെ വന്നു. അപ്പച്ചന്‍ സാറ് വന്ന് രണ്ടായിരത്തി അഞ്ചൂറിന്റെ ഒരു ചെക്ക് എഴുതി ഒപ്പിട്ട് കൈയ്യില്‍ വച്ച് തന്നു. എന്നോട് അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു, അപ്പച്ചന്‍ സാറിന്റെ കൈയ്യില്‍ നിന്നും നേരിട്ടേ, അതിപ്പോള്‍ ഒരു പൈസ ആണെങ്കില്‍ പോലും വാങ്ങിക്കാന്‍ പാടുള്ളൂ. ഭയങ്കര വളര്‍ച്ചയുണ്ടാകും. സുരേഷ് ഗോപി പറയുന്നു.

  അപ്പോള്‍ ഞാന്‍ പറഞ്ഞു, സര്‍ എനിക്ക് തരണമെന്ന്. അവിടുന്ന് ചെക്ക് വാങ്ങിച്ചോണ്ട് പോയ്‌ക്കോളണം എന്നായിരുന്നു പറഞ്ഞത്. ഇല്ല സര്‍ തന്നെ തരണം എന്ന് ഞാന്‍ പറഞ്ഞു. പുള്ളിയ്ക്ക് അത് ഭയങ്കര അഭിമാനമായി. പുള്ളി വന്ന് ഈ രണ്ടായിരത്തി അഞ്ഞൂറിന്റെ ചെക്ക് കയ്യില്‍ വച്ച് തന്നിട്ട് അതിലെ പൂജ്യം കണ്ടോ എന്ന് ചോദിച്ചു. പൂജ്യത്തിന്റെ എണ്ണം കൂട്ടി കൂട്ടി കൊണ്ടു വരണം കെട്ടോ എന്നു അദ്ദേഹം പറഞ്ഞുവെന്നും സുരേഷ് ഗോപി ഓര്‍ക്കുന്നു.

  പിന്നെ എപ്പോ കണ്ടാലും, സാധാരണ നമ്മള്‍ കണ്ടാല്‍ ചോദിക്കുക എന്തൊക്കെയുണ്ട് വിശേഷം വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നുവോ എന്നെല്ലാമല്ലേ, പക്ഷെ അദ്ദേഹം എന്നോട് ആദ്യം ചോദിക്കുക ഇപ്പോള്‍ എത്രയാണ് വാങ്ങുന്നത്, എത്ര പൂജ്യ കൂടി? എന്നായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നു.

  Also Read: നൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനി

  Recommended Video

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ ്സ്ഥിരമായി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് ആയിരുന്നു അവസാനം തീയേറ്ററുകളിലെത്തിയ സിനിമ. ശോഭനയും സുരേഷ് ഗോപിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് ആക്ഷന്‍ ചിത്രങ്ങളായ കാവല്‍, പാപ്പന്‍ തുടങ്ങിയവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമകള്‍. പാപ്പനില്‍ മകന്‍ ഗോകുല്‍ സുരേഷും ഒപ്പം അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. പടയാണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

  Read more about: suresh gopi kunchako boban
  English summary
  Viral: Suresh Gopi And Kunchako Boban Revealed Their First Remuneration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X