എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല, സ്വന്തം കാര്യം നോക്കൂ; വിമർശകന് ഭാഗ്യ സുരേഷിന്റെ മറുപടി

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ സിനിമകളിലൂടെയാണ് സുരേഷ് ഗോപി കയ്യടി നേടിയത്. നടന്റെ പോലീസ് വേഷങ്ങൾക്ക് പ്രേത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ഇടക്കാലത്ത് സിനിമകളിൽ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമാവുകയാണ് നടൻ. ശക്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി.

നല്ലൊരു കുടുംബനാഥൻ കൂടിയാണ് സുരേഷ് ഗോപി. നടന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഇളയമകൾ ഭാഗ്യ സുരേഷ് ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവച്ചെത്തിയത് ശ്രദ്ധനേടിയിരുന്നു. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിൽ പങ്കെടുത്തത്. നിരവധിപേർ താരപുത്രിക്ക് അഭിനന്ദനവുമായി എത്തുകയുണ്ടായി.

bhagya suresh

ഇപ്പോഴിതാ ആ പോസ്റ്റിന് താഴെ ബോഡി ഷെയ്മിങ് നടത്തി കമന്റിട്ടയാൾക്ക് ഭാഗ്യ സുരേഷ് നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. വണ്ണം കൂടിയവർക്കു ചേരുന്ന വസ്ത്രമല്ല സാരി, പാശ്ചാത്യ വേഷമായിരുന്നു നല്ലത് എന്നായിരുന്നു കമന്റ്. എന്നാൽ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യ സുരേഷിന്റെ മറുപടി.

"അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വച്ചാൽ നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതൽ സ്‌മാർട്ടാക്കും" എന്നായിരുന്നു ഭാഗ്യ സുരേഷിന്റെ പോസ്റ്റിന് താഴെ വന്ന വിമർശകന്റെ കമന്റ്.

"എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ലെങ്കിലും നിങ്ങൾ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തിൽ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്",

"എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ.'' എന്നായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്. ഭാഗ്യ സുരേഷിന്റെ ഈ കമന്റ് ആരാധകരുടെ കയ്യടി നേടുകയാണ്.

bhagya suresh

ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാവുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ നായകനായ കിങ്ങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. കുമ്മാട്ടികളി എന്ന സിനിമയിലൂടെയാണ് മാധവ് സുരേഷിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

അതേസമയം, നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ബിജു മേനോനും അഭിരാമിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X