Don't Miss!
- News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 100 വര്‍ഷം തടവ്
- Lifestyle
ഏഴരശനി പൂര്‍ണ സ്വാധീനം ചെലുത്തും രാശി ഇതാണ്: കരകയറാന്‍ കഷ്ടപ്പെടും: മരണഭയം വരെ
- Sports
IND vs NZ: ടെസ്റ്റുകാര്‍ പുറത്തിരിക്കും! മൂന്നാമങ്കത്തില്‍ വന്‍ മാറ്റങ്ങളുമായി ഇന്ത്യ, പ്രിവ്യു, സാധ്യതാ 11
- Finance
ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യവും; കുറഞ്ഞ പ്രീമിയത്തില്‍ 5 ലക്ഷം നേടാന്‍ എല്‍ഐസിയുടെ പുതിയ പോളിസി
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
റോളക്‌സ് നിരസിക്കാൻ ഒരുങ്ങിയ കഥാപാത്രം; ചെയ്യാൻ തീരുമാനിച്ചതിന് ഒറ്റ കാരണം; വെളിപ്പെടുത്തി സൂര്യ
തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വലിയ തരംഗമായി മാറിയിരുന്നു. ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിഥി വേഷത്തിൽ എത്തി നടൻ സൂര്യയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.
സിനിമയുടെ ക്ളൈമാക്‌സിൽ വളരെ ചെറിയ ഒരു രംഗത്തിൽ ആണ് സൂര്യ എത്തിയത്. എങ്കിലും ചിത്രത്തിലെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി സൂര്യയുടെ റോളെക്‌സ് എന്ന കഥാപാത്രം മാറി. റീലുകളിലെല്ലാം റോളെക്‌സ് നിറഞ്ഞു. എന്നാൽ ആ കഥാപാത്രം താൻ നിരസിക്കാൻ ഒരുങ്ങിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ ഇപ്പോൾ.
Also Read: മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്നല്ല ഞാന്‍ പറഞ്ഞത്; ട്രോളുകളോട് ഗ്രേസ് പറയുന്നു...

ഇന്നലെ നടന്ന ഫിലിംഫെയർ അവാർഡ്‌സ് 2022 സൗത്ത് അവാർഡ് നിശയിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. അവാർഡ് ധാന ചടങ്ങിൽ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം സൂര്യ നേടിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ആരാധകർ റോളക്‌സ് എന്ന് ഉച്ചത്തിൽ വിളിക്കാൻ ആരംഭിച്ചു. ഇതിനിടെ പരിപാടിയുടെ അവതാരകൻ റോളക്‌സിന്റെ തിരിച്ചുവരവുണ്ടാകുമോ എന്ന് ചോദിച്ചപ്പോഴാണ് താരം മനസുതുറന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ഈ ഓഫറുമായി എത്തിയപ്പോൾ തനിക്ക് താത്പര്യം ഇല്ലായിരുന്നു എന്നും താൻ ആദ്യം നോ പറയാൻ ഒരുങ്ങിയതാണ് എന്നുമാണ് സൂര്യ പറഞ്ഞത്.
കമൽ ഹാസന് വേണ്ടി മാത്രമാണ് താൻ റോളക്‌സിനെ അവതരിപ്പിക്കാൻ തയ്യാറായതെന്ന് സൂര്യ പറഞ്ഞു. താനിന്ന് എന്തുതന്നെയായാലും, ജീവിതത്തിൽ എന്തു ചെയ്താലും, കമൽ സാർ എപ്പോഴും തന്റെ പ്രചോദനം തന്നെയായിരിക്കുമെന്ന് സൂര്യ പറഞ്ഞു. അദ്ദേഹം വിളിച്ച് കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ വേണ്ടെന്നുവയ്ക്കാൻ ആകുമായിരുന്നില്ല.

അവസാന നിമിഷമെടുത്തൊരു തീരുമാനമായിരുന്നു അത്. ആ കഥാപാത്രം ചെയ്യാനാകില്ലെന്ന് ലോകേഷിനോട് വിളിച്ചുപറയാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന് വേണ്ടി മാത്രം ആ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചു, അങ്ങനെ ചെയ്യുകയായിരുന്നു എന്ന് സൂര്യ പറഞ്ഞു.
റോളെക്‌സിന്റെ വേഷത്തിൽ ഇനിയും എത്തുമോ എന്ന ചോദ്യത്തിന് കാലം ഉത്തരം നൽകുമെന്നായിരുന്നു സൂര്യയുടെ മറുപടി. കഥാപാത്രം തന്നെ തേടിയെത്തിയാൽ സ്വീകരിക്കുമെന്നും സൂര്യ പറഞ്ഞു. ലോകേഷ് കനകരാജ് തന്നെ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന വിക്രം 2 വിൽ സൂര്യ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് നടനും ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് തുടങ്ങിയവർ അഭിനയിച്ച വിക്രം, ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണ്, ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 440 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ലോകേഷിന്റെ തന്നെ കൈതിയെന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കിയത്.
അടുത്ത വർഷം പുറത്തിറങ്ങുന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് കൈതി 2, വിക്രം 2 എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യും എന്നാണ് വിവരം. കൈതി 2 2024 ൽ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിക്രം 2 അതിന് ശേഷം ഉണ്ടാകുമെന്നാണ് വിവരം.
-
ഉടനെ അടുത്ത പണി തരാം; മഷൂറയുടെ നിറവയറില്‍ തലോടി ബഷീര്‍, കുഞ്ഞ് പുറത്ത് വന്നിട്ട് പോരോ എന്ന് ആരാധകരും
-
കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയതാണ്; കുടുംബത്തിലെ സന്തോഷം പങ്കുവെച്ച് ഡിവൈന്‍ ക്ലാര
-
എന്ത് വൃത്തികേട് കാണിച്ചാലും അത് അഭിനയമാണെന്ന് ഭാര്യയ്ക്ക് അറിയാം; അങ്ങനൊരു ടെന്‍ഷനില്ലെന്ന് നടന് മനീഷ്