'രണ്ടു ഹീറോയിൻസ് സംസാരിക്കുന്നത് പോലെയല്ല ഞങ്ങളുടെ സംസാരം; നയൻതാരയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്': തമന്ന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനംകവർന്ന സുന്ദരിയാണ് നടി തമന്ന ഭാട്ടിയ. മുംബൈ സ്വദേശിയായ തമന്ന തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന തമന്നയ്ക്ക് കേരളത്തിൽ നിന്നടക്കം ഒരുപാട് ആരാധകരുണ്ട്. മിൽക്കി ബ്യൂട്ടി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന തമന്ന ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും ചെറുതൊന്നുമല്ല. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയാകാൻ തമന്നയ്ക്ക് കഴിഞ്ഞു.

രജനീകാന്ത് നായകനായ ജയിലർ, ചിരഞ്ജീവി നായകനായ ഭോല ശങ്കർ എന്നിവയാണ് തമന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ ഒരു അഭിമുഖത്തിൽ തമന്ന നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒരേസമയം തെന്നിന്ത്യൻ സിനിമയിൽ പേരെടുത്ത താരങ്ങളാണ് ഇരുവരും. നയൻതാരയുടെ ജീവിതത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നാണ് തമന്ന പറയുന്നത്. ഗലാട്ട തമിഴ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

nayanthara

'ഞാനും നയൻതാരയും സായെ റാ നരസിംഹ റെഡ്ഡി എന്നൊരു ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും വളരെ ബോൾഡും പവർഫുള്ളുമായ റോളുകളാണ് ആ ചിത്രത്തിൽ ലഭിച്ചത്. ഇത്രയും നാൾ വളരെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ഇൻഡസ്ട്രിയിൽ പിടിച്ചു നിന്ന നടിമാരിൽ ഒരാളാണ് നയൻ, വളർച്ചയ്ക്കനുസരിച്ച് ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ പുള്ളിക്കാരിക്ക് കഴിഞ്ഞു',

'ഞങ്ങൾ ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്. അന്ന് തന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഇപ്പോഴും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. രണ്ട് പെൺകുട്ടികൾ എങ്ങനെ സംസാരിക്കുന്നോ അതുപോലെയാണ് ഞങ്ങൾ സംസാരിക്കുന്നത്. രണ്ട് ഹീറോയിൻസ് സംസാരിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ല ഞങ്ങൾ പറയുന്നത്. ഞങ്ങൾ ജീവിതത്തെപ്പറ്റിയും റിലേഷൻഷിപ്പിനെപ്പറ്റിയും ഒക്കെ സംസാരിക്കാറുണ്ട്',

'പക്ഷെ അങ്ങോട്ടുമിങ്ങോട്ടും അങ്ങനെ ഉപദേശങ്ങളൊന്നും കൊടുക്കാറില്ല. സംസാരിക്കുന്നത് മുഴുവൻ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ പറ്റിയുമാണ്. നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? എനിക്ക് സംഭവിച്ചിട്ടുണ്ട്. എന്നൊക്കെയുള്ള ചെറിയ കാര്യങ്ങളാണ് ഞങ്ങൾ സംസാരിക്കുക. അതൊക്കെ വളരെ രസകരമായ അനുഭവങ്ങളാണ്. ആ സിനിമക്ക് ശേഷം നേരിൽ കണ്ടിട്ടില്ല. ഇടക്ക് ചാറ്റ് ചെയ്യാറെ ഉള്ളൂ', തമന്ന പറഞ്ഞു.

tamannaah

നയൻ ശരിക്കും ഒരു സ്ട്രോങ് ആയിട്ടുള്ള സ്ത്രീയാണ്. അതുകൊണ്ട് വളരെ പ്രചോദനം തോന്നിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെ ഉയർന്നുവന്ന സ്ത്രീയാണ്. ഇവിടെ വരെയുള്ള നയൻതാരയുടെ യാത്രകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും തമന്ന കൂട്ടിച്ചേർത്തു. അതേസമയം ഇപ്പോൾ ജവാനിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നയൻ‌താര. തമന്നയും ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രവും ജെഇഇ കർദാ എന്നൊരു വെബ് സീരീസും തമന്നയുടേതായി അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതീകരണമാണ് രണ്ടിനും ലഭിച്ചത്.

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ജയിലറും മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം തമന്ന തമിഴിലേക്ക് മടങ്ങിയെത്തിയ ചിത്രമാണിത്. 2019ൽ പുറത്തിറങ്ങിയ വിശാൽ നായകനായ ആക്ഷൻ എന്ന സിനിമയിലാണ് തമന്ന ഇതിനു മുൻപ് അഭിനയിച്ചത്. അതിനിടെ ദിലീപ് നായകനാകുന്ന ബാന്ദ്രയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തമന്ന. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബാന്ദ്രക്കായി കാത്തിരിക്കുന്നത്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X