ഞാൻ ചൂടായാൽ അപ്പോൾ നിവിൻ തിരിഞ്ഞു നിൽക്കും; എനിക്കും ധ്യാനിനും അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നു: വിനീത്!

മലയാളത്തിലെ യുവനടന്മാരിൽ പ്രധാനിയാണ് നിവിൻ പോളി. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ് നിവിൻ ഇന്ന്. തമിഴ്നാട്ടിൽ അടക്കം ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ മലയാള സിനിമയുടെ ഭാഗമാകുന്നത്.

പിന്നീട് വിനീത് ശ്രീനിവാസൻ തന്നെ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ തട്ടത്തിൻ മറയത്തിലൂടെ നിവിൻ ഒരുപാട് ആരാധകരുള്ള താരമായി മാറുകയായിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ നിവിൻ മലയാളത്തിലെ പുതിയ റൊമാന്റിക് ഹീറോ ആയി മാറുകയും ചെയ്തു.

vineeth nivin

നിവിൻ എന്ന നടന്റെ കരിയറിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ആളാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ മൂന്ന് സിനിമകളിൽ നിവിൻ പോളി നായകനായിട്ടുണ്ട്. തട്ടത്തിൻ മറയത്തിന് ശേഷം ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ ആണ് നിവിൻ നായകനായത്. ഈ സിനിമയും വലിയ ഹിറ്റായി മാറിയിരുന്നു.

സിനിമയ്ക്ക് പുറത്തും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇവർ. പല അഭിമുഖങ്ങളിലും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഇരുവരും വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വിനീത് നിവിനെ കുറിച്ച് പറഞ്ഞ ഒരു രസകരമായ കാര്യമാണ് ശ്രദ്ധനേടുന്നത്.

സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ചിലപ്പോഴൊക്കെ താൻ അസിസ്റ്റൻസിനോട് ദേഷ്യപ്പെടാറുണ്ടെന്നും അത് കാണുമ്പോൾ നിവിൻ തിരിഞ്ഞ് നിൽക്കാറാണ് പതിവെന്നുമാണ് വിനീത് പറഞ്ഞത്. സൂപ്പർ കൂൾ വ്യക്തിയായി പൊതുവെ അറിയപ്പെടാറുള്ള വ്യക്തിയാണ് വിനീത്. ഒരു അഭിമുഖത്തിൽ വിനീത് ദേഷ്യപ്പെടുമ്പോൾ തനിക്ക് ചിരിവരുമെന്ന് നിവിൻ പറയുന്നതിന്റെ പഴയ വീഡിയോ കാണിച്ചുകൊണ്ടുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത് ശ്രീനിവാസൻ.

വീഡിയോയിൽ ദേഷ്യപ്പെടുന്ന വിനീത് കുറച്ചു നേരം കഴിഞ്ഞ് വന്ന് സോറി പറയുമെന്നും. ആ സ്റ്റൈൽ അജു വർഗീസിന് കൃത്യമായി കാണിക്കാൻ അറിയാമെന്നും നിവിൻ പറയുന്നുണ്ട്. വിനീതിന് ഒപ്പമിരുന്ന നിവിൻ ഇത് പറയുന്നത്. അത് വീണ്ടും കണ്ട ശേഷമാണു വിനീതിന്റെ മറുപടി.

'ഞാൻ ചൂടാകുമ്പോൾ നിവിൻ തിരിഞ്ഞ് നിൽക്കും. അവൻ തിരിഞ്ഞ് നിന്ന് എന്താ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. അല്ലാതെ ഞാൻ ദേഷ്യപ്പെടുന്നത് കണ്ട് അവൻ ചിരിക്കുന്നതൊന്നും കണ്ടിട്ടില്ല. ഞാൻ ഡയറക്ട് ചെയ്യുന്ന സമയത്താണ് കുറച്ചെങ്കിലും ചൂടാകാറുള്ളത്. എന്നാൽ പോലും ഞാൻ ആർട്ടിസ്റ്റുകളോട് ഒന്നും ദേഷ്യപ്പെടാറില്ല,'

'അഭിനേതാക്കളുടെ അടുത്ത് അത്തരത്തിൽ ചൂടാകേണ്ട ഒരു സാഹചര്യം വന്നിട്ടില്ല. പിന്നെ അങ്ങനെ വന്നാലും ചെയ്യില്ല. കൂടുതലും തെറ്റുകൾ വരുന്നത് ടെക്നീഷ്യന്മാരുടെ ഭാഗത്ത് നിന്നായിരിക്കും. അങ്ങനെ വരുമ്പോൾ ആസോസിയേറ്റ്സിനെയാണ് ചിലപ്പോഴെങ്കിലും വഴക്ക് പറയുന്നത്,'

vineeth

'ഷൂട്ട് നടക്കുമ്പോൾ പെട്ടെന്ന് ലൈറ്റ് പോകുന്ന സാഹചര്യമൊക്കെ വരാറുണ്ട്. പുലർച്ച എടുക്കേണ്ട സീനൊക്കെ വരുമ്പോൾ അവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെറിയ തെറ്റൊക്കെ പറ്റി ലൈറ്റ് പോയാൽ ആ സീൻ മുഴുവൻ കുളമാകും,'

'അങ്ങനെയൊക്കെ വരുമ്പോൾ എനിക്ക് പേടിയും വെപ്രാളവുമൊക്ക വരും. അങ്ങനെ വരുമ്പോൾ അതിന്റെ പുറത്ത് ദേഷ്യപ്പെട്ട് പോകുന്നതാണ്. പണ്ടൊക്കെ എനിക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. അത് ചെറിയ പ്രശ്നമായിരുന്നു. പിന്നെ പതിയെ പതിയെ അതെല്ലാം ഞാൻ മാറ്റിയെടുത്തതാണ്. ധ്യാനും അങ്ങനെയായിരുന്നു ആദ്യമൊക്കെ ഭയങ്കരമായി ദേഷ്യമായിരുന്നു, അതും മാറ്റിയെടുത്തതായിരുന്നു.' വിനീത് ശ്രീനിവാസൻ പറഞ്ഞു.

തങ്കമാണ് വിനീതിന്റെ പുതിയ ചിത്രം. സഹീദ് അറഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. തിരക്കഥ ശ്യാമിന്റെ തന്നെയാണ്. ജനുവരി 26നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X