പ്രഭുദേവ നയൻതാരയോട് ചില കണ്ടീഷൻസ് പറഞ്ഞു: വിവാഹത്തിനു ശേഷവും പഴയ ബന്ധം തുടരുമെന്ന് താരം

ഇന്ത്യയിലെ മികച്ച കൊറിയോ​ഗ്രാഫറും അഭിനേതാവും സംവിധായകനുമാണ് പ്രഭുദേവ. ശങ്കർ സംവിധാനം ചെയ്ത കാതലൻ സിനിമയിലൂടെയാണ് പ്രേക്ഷകർ പ്രഭുദേവ എന്ന താരത്തെ തിരിച്ചറിയുന്നത്. കാതലൻ സിനിമ ഉണ്ടാക്കിയ ഓളം ചെറുതല്ല. ശേഷം റാസയ്യ, ലവ് ബേഡ്സ്, മിസ്റ്റർ റോമിയോ, മിൻസാര കനവ് അങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. "നുവ്വൊസ്ഥാനണ്ടെ നേനോടന്താന" എന്ന തെലുഗു ചിത്രത്തിലൂടെ ആദ്യമായി പ്രഭുദേവ സംവിധാന രം​ഗത്തേക്ക് എത്തുന്നത്. ആ ചിത്രം പ്രഭുദേവയുടെ സിനിമാ കരിയറിലെ മികച്ച വിജയമായിരുന്നു.

അതിനു ശേഷം പൗർണമി, പോക്കിരി, വില്ല്, എങ്കേയും കാതൽ തുടങ്ങി മികച്ച സിനിമകൾ പ്രഭുദേവ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാ അഭിനയം, സംവിധാനം, ഡാൻസ് കൊറിയോ​ഗ്രാഫി എന്നീ മേഖലകളിൽ തിളങ്ങിയ പ്രഭുദേവയെ പ്രേക്ഷകർക്ക് ഇന്നും പ്രത്യേക ഇഷ്ടമാണ്. എന്നാൽ താരം നിരവധി വിവാദങ്ങളിലും പെട്ടിട്ടുണ്ട്. നയൻതാരയുമായുള്ള പ്രണയവും ആദ്യ വിവാഹത്തിന്റെ തകർച്ചയും അങ്ങനെ നിരവധി പ്രതിസന്ധികൾ പ്രഭുദേവ നേരിട്ടിട്ടുണ്ട്. നയൻതാരയുമായുള്ള പഴയ വിഷയം വീണ്ടും സോഷ്യൽ മീഡിയകളിലൂടെ വൈറലാവുന്നു.

Prabhu deva

നയൻതാരയുമായി ഉണ്ടായിരുന്ന ബന്ധം പരസ്യമായിരുന്ന ഒന്നായിരുന്നു. ആ സമയത്ത് നടക്കുന്ന എല്ലാ പരിപാടികൾക്കും ഇരുവരും ഒരുമിച്ചായിരുന്നു പോയിരുന്നത്. എന്നാൽ ഇരുവരും വിവാഹിതരായില്ല. പ്രഭുദേവ 1995ൽ റംലത്ത് എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തു. വിവാഹത്തോടെ ലത എന്ന പേര് സ്വീകരിച്ച റംലത്തിനും പ്രഭുദേവക്കും മൂന്ന് മക്കളുണ്ട്. മൂത്ത മകൻ ക്യാൻസർ ബാധിച്ച് 2008ൽ മരിച്ചു. ലതയുമായി വിവാഹ ബന്ധത്തിലുള്ളപ്പോഴാണ് നയൻതാരയുമായി പ്രണയത്തിലാവുന്നത്.

ഇതിന്റെ ഭാ​ഗമായി റംലത്ത് നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പ്രഭുദേവ നയൻതാരയെ വിവാഹം ചെയ്യാതിരിക്കാൻ പല മാർ​ഗങ്ങളും ലത സ്വീകരിച്ചു. ഇതിനിടയിൽ ഹിന്ദു മതം സ്വീകരിച്ചിരുന്നു നയൻതാര. 2011ലാണ് ലതയും പ്രഭുദേവയും വിവാഹ ബന്ധം വേർപെടുത്തുന്നത്. എന്നാൽ അധികം താമസിയാതെ നയൻതാരയും പ്രഭുദേവയും പിരിഞ്ഞു. പിന്നീട് പ്രഭുദേവ മുംബൈയിലേക്ക് താമസം മാറി. 2020ൽ മുംബൈയിൽ താമസിക്കുന്ന ഹിമാനി എന്ന ഫിസിയോതെറാപ്പിസ്റ്റിനെ പ്രഭുദേവ വിവാഹം ചെയ്തു. ഇപ്പോൾ ഇരുവർക്കും ഒരു പെൺകുട്ടിയുണ്ട്.

Prabhu deva

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത് നയൻതാരയുമായി ബന്ധത്തിൽ ഉള്ളപ്പോൾ പ്രഭുദേവ ചില കണ്ടീഷൻസ് നൽകിയിരുന്നു എന്നാണ്. അതായത് വിവാഹത്തിനു ശേഷം നയൻതാര ഒരിക്കലും സിനിമയിൽ അഭിനയിക്കരുത്. വിവാഹത്തിനു ശേഷവും ആദ്യ ഭാര്യയുമായി ബന്ധം തുടരുമെന്നും പ്രഭുദേവ നയൻതാരയോട് പറഞ്ഞിരുന്നത്രെ. അതിനാലാണ് ഇരുവരും തമ്മിൽ പിരിയാൻ കാരണമായത്. പക്ഷേ ഇത്തരം വിവരങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്ന് കൃത്യമല്ല. അതിനാൽ ഇതുപോലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ആഘോഷമാക്കുന്നു.

അഭിനയത്തേക്കാൾ സംവിധാനത്തിൽ കഴിവു തെളിയിച്ച പ്രഭുദേവയുടെ ആദ്യ ചിത്രം "നുവ്വൊസ്ഥാനണ്ടെ നേനോടന്താന" ഏകദേശം 9 ഭാഷകളിൽ റീമേക്ക് ചെയ്തിട്ടുണ്ട്. 2011ൽ സംവിധാനം ചെയ്ത വെടി എന്ന ചിത്രത്തിനു ശേഷം തമിഴിൽ സിനിമകൾ എടുത്തില്ല. പിന്നീട് ബോളിവുഡ് ചിത്രങ്ങൾ മാത്രമാണ് പ്രഭുദേവ സംവിധാനം ചെയ്തത്. നയൻതാര വിഘ്നേഷ് ശിവനുമായി പ്രണയത്തിലായപ്പോഴും ഇപ്പോൾ വിവാഹത്തിനു ശേഷവും സിനിമയിൽ സജീവമായി പ്രവർത്തിക്കുണ്ട്. അറ്റ്ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

More from Filmibeat

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X