ഓണക്കോടിയാണ് ആഘോഷങ്ങളിലെ പ്രധാന ഘടകം, അതിനൊരു കാരണമുണ്ട്: പൃഥ്വിരാജ് തുറന്നു പറയുന്നു
പൃഥ്വിരാജ് എന്ന പേരിന് നിരവധി ആരാധകരുണ്ട്. ഒരു കാലത്ത് അദ്ദേഹത്തെ കളിയാക്കിയവർ തന്നെ ഇന്ന് അദ്ദേഹത്തെ മാലയിട്ട് സ്വീകരിക്കുന്ന സാഹചര്യമാണ്. അത്രക്കും ഉന്നതിയിലാണ് പൃഥ്വി ഇപ്പോൾ എത്തിയിരിക്കുന്നത്. ഏതൊരു ആഘോഷത്തിനും എത്ര തിരക്കിലാണെങ്കിലും ഇന്ത്യയിൽ ഉണ്ടെങ്കിൽ മക്കൾ രണ്ടാളും അമ്മയുടെ അടുത്ത് എത്തുമെന്ന് മല്ലിക ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
വർഷങ്ങൾക്കു മുന്നേ ഓണത്തെ കുറിച്ച് കൈരളി ടിവിയിൽ പൃഥ്വിരാജ് കൊടുത്ത ഒരു അഭിമുഖം വീണ്ടും ഇപ്പോൾ വൈറലാവുന്നു. പണ്ടത്തെ ഓണാഘോഷത്തിൽ അച്ഛനെ കുറിച്ചുള്ള ഓർമകൾ മാത്രമാണ് രാജുവിന് പറയാൻ ഉണ്ടായിരുന്നത്. മാത്രമല്ല അച്ഛൻ സമ്മാനിക്കുന്ന ഓണക്കോടിയും പൈസയുമെല്ലാം തനിക്ക് പ്രിയപ്പെട്ടതായിരുന്നെന്നും പൃഥ്വി പറയുന്നുണ്ടായിരുന്നു.

"ഒരു കേരളത്തനിമയുള്ള ഗ്രാമത്തിലൊന്നും വളരാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ കുട്ടിക്കാലത്തെ ഓണത്തിന്റെ ഓർമകൾ ഇന്നും മനസിലുണ്ട്. അതെല്ലാം അച്ഛനുമായി ബന്ധപ്പെട്ടിട്ടാണ് ഉള്ളത്. ഞാൻ പണ്ട് താമസിച്ചത് അച്ഛൻ വാങ്ങിയ തിരുവനന്തപുരത്തെ ഒരു പഴയ വീട്ടിലാണ്. ഒരുപാട് കാലപ്പഴക്കമുള്ള വീടായിരുന്നു അത്. ഓണത്തിനു എല്ലാവരും ചേർന്ന് ഒരു അത്തപ്പൂക്കളം ഇടും. അച്ഛന്റെ വക ഓണക്കോടി ഉണ്ടാവും. അന്ന് ഉച്ഛക്ക് അമ്മ ഒരുക്കിയ ഒരു സദ്യ ഉണ്ടാവും. അതെല്ലാമായിരുന്നു കൗതുകമാർന്ന ഓർമകൾ.
ഞങ്ങളുടെ വീടിനു ചുറ്റും മുസ്ലിം കുടുംബങ്ങളായിരുന്നു. എന്റെ സുഹൃത്തുക്കളും മുസ്ലീം പയ്യൻമാരായിരുന്നു. അവർക്കും ഓണം ഒരു വലിയ ആഘോഷമായിരുന്നു. പക്ഷേ ഓണത്തിന്റെ ചരിത്രമോ പാരമ്പര്യമോ എന്താണെന്ന് പൂർണമായും അവർക്ക് ഉണ്ടാവില്ല. അതുകൊണ്ട് ആ കാരണം പറഞ്ഞ് എല്ലാവരും എന്റെ വീട്ടിൽ തന്നെയായിരിക്കും. അതിനാൽ ഓണത്തിൽ വീട്ടിൽ ഒരു ബഹളമായിരിക്കും. അയൽവാസികളായ കുട്ടികളെല്ലാം വന്ന് സ്ഥിരമായി കളിക്കുന്ന ക്രിക്കറ്റ് കളിക്കും. അങ്ങനെ ഒരുപാട് ഓർമകളുണ്ട്.
അച്ഛൻ പോയതോടെ ഓണഘോഷത്തിന്റെ ആ പ്രൗഡി നഷ്ടപ്പെട്ടു. അച്ഛൻ ഇല്ലാത്തതിനാൽ ഞങ്ങൾ ഒരു സമ്പൂർണ കുടുംബമല്ല എന്ന തോന്നൽ ഇപ്പോഴും ഉണ്ട്. പിന്നെ ഇപ്പോൾ അമ്മയുടെ ഒരു സദ്യ ഉണ്ടാവും." പൃഥ്വിരാജ് പറയുന്നു. ഓണത്തിന്റെ ഓർമകളിൽ അച്ഛനെ കുറിച്ചുള്ള ഓർമകൾ മാത്രമാണ് മുഴങ്ങി കേൾക്കുന്നത്. അച്ഛൻ എടുത്തു തരുന്ന ഓണക്കോടിയാണ് ഓണത്തെ കുറിച്ച് പറയുമ്പോൾ തന്നെ ഏറ്റവും ആകർഷിക്കുന്ന ഘടകം എന്നാണ് പൃഥ്വി പറയുന്നത്.
"പൊതുവേ ഞങ്ങൾക്കൊപ്പം ഒരു കടയിൽ കയറി തുണിയെടുക്കാനൊന്നും അച്ഛൻ വരാറില്ല. ഒന്നാമത് സിനിമാ തിരക്കുകളാണ്, മാത്രമല്ല അച്ഛനെ ആളുകൾ തിരിച്ചറിയുന്നതിനാൽ എല്ലാവരും അദ്ദേഹത്തെ കാണാനായി വരും എന്ന ചിന്തയും ഉണ്ടായിരുന്നു. പക്ഷേ ഓണത്തിനു എന്തു തിരക്കാണെങ്കിലും അതെല്ലാം മാറ്റി വെച്ച് ഞങ്ങൾക്കൊപ്പം സമയം കണ്ടെത്തും. അതിനാൽ അന്നത്തെ ദിവസം അച്ഛനെ കൊണ്ട് നന്നായിട്ട് ചിലവാക്കാൻ ഞങ്ങൾ രണ്ട് മക്കളും മിടുക്കരാണ്."

സംവിധാനത്തോടുള്ള തന്റെ താത്പര്യത്തെ കുറിച്ചും പറയുന്നുണ്ട്. കുട്ടിക്കാലത്ത് അത്രക്കും സിനിമയോട് താത്പര്യമില്ലായിരുന്നു. പക്ഷേ മുതിർന്നു വന്നപ്പോഴാണ് ഇതിന്റെ സാങ്കേതികതയെ കുറിച്ച് അറിയാനുള്ള ആകാംഷ കൂടിയത്. ഇന്ന് ആധികാരികമായി സിനിമ അറിയാമെന്നും സിനിമയെ നിരീക്ഷിക്കുന്നത് സീരിയസായിട്ടാണെന്നും പൃഥ്വി പറഞ്ഞു.
പൃഥ്വിയുടെ ഓണാഘോഷങ്ങളെല്ലാം മാക്സിമം വീട്ടുകാരുമായി ചേർന്ന് ആഘോഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇത്തവണയും അമ്മയും ചേട്ടനുമെല്ലാം എല്ലാവരും ഒരുമിച്ചായിരുന്നു പൃഥ്വി ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം സുപ്രിയയും മകൾ ആലിയും ഉണ്ടായിരുന്നു. ഇത്തവണ രണ്ടുപേരെയും കണ്ടില്ല. മക്കളെ കുറിച്ച് പറയുമ്പോൾ അമ്മക്ക് നൂറു നാവാണ്. ഇടക്കിടെ അമ്മയെ വിളിക്കുകയും ഒരുമിച്ച് തന്നെ കാണാൻ പോകുമെന്നും പറയാറുണ്ട്.


Click it and Unblock the Notifications