For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ എന്റെ ഏറ്റവും നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളു, എനിക്ക് സൂപ്പർ സ്റ്റാറാകേണ്ട; ടൊവിനോ പറയുന്നു

  |

  മലയാള സിനിമയിലെ യുവ താരങ്ങളിൽ പ്രധാനിയാണ് ടൊവിനോ തോമസ്. യാതൊരു സിനിമാ പരമ്പര്യവുമില്ലാതെ വന്ന് ചെറിയ വേഷങ്ങളില്‍ തുടങ്ങി ഇന്ന് മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി മാറിയത്.

  2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ യാത്രയ്ക്ക് ഇന്ന് പത്ത് വർഷം തികയുകയാണ്. ഈ കാലയളവിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ടോവിനോ മിന്നൽ മുരളിയായി പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നടൻ കൂടിയായി മാറിയിട്ടുണ്ട്.

  Also Read: നടി ഷംന കാസിം വിവാഹിയായി, ദുബായിൽ അത്യാഢംബരമായി നടന്ന ചടങ്ങിൽ സിനിമ താരങ്ങളും അതിഥികൾ!

  ചെറിയ വേഷങ്ങളിൽ തുടങ്ങിയ ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ഉണ്ടാകുന്നത് 2015ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം ടോവിനോയ്ക്ക് വലിയ ജനപ്രീതിയാണ് നൽകിയത്. അതിനു ശേഷം 2016ൽ പുറത്തിറങ്ങിയ ഗപ്പിയിലൂടെയാണ് ടൊവിനോ ഒരു നായക നടനാകുന്നത്. ഇതോടെ താരത്തിന് കൂടുതൽ ആരാധകരുണ്ടായി.

  പിന്നീട് അങ്ങോട്ട് ടോവിനോയുടെ കാലം തെളിയുകയായിരുന്നു. ഒരു മെക്സിക്കൻ അപാരത, ഗോദ, മയാനദി തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ യുവതാരങ്ങളിൽ മുൻനിരയിലേക്ക് ഉയർന്നു. മലയാള സിനിമയിൽ പത്ത് വർഷം പൂർത്തിയാകുമ്പോൾ തന്റെ യാത്രയെ കുറിച്ച് മനസ് തുറക്കുകയാണ് ടൊവിനോ ഇപ്പോൾ. സിനിമയിലെ തന്റെ ഏറ്റവും നല്ല സമയം ഇനി വരാൻ പോകുന്നതേ ഉള്ളൂ എന്നാണ് താരം പറയുന്നത്. മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ മനസ് തുറന്നത്.

  ഓർമവച്ച കാലം മുതലേ സിനിമ കാണുകയും സിനിമ സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു താനെന്ന് ടൊവിനോ പറയുന്നു. തന്റെ സ്വപ്നമാണ് ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. ആത്മാർഥമായി ഒരു കാര്യം ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുമ്പോൾ അതു നേടിയെടുക്കാൻ കഴിയുമെന്നാണു താൻ വിശ്വസിക്കുന്നത്. ആഗ്രഹിക്കുക, അതിനായി ശ്രമിക്കുക എന്നല്ലാതെ മറ്റു കുറുക്കുവഴികളില്ല. അതു തന്നെയാണ് താൻ ഇപ്പോഴും തുടർന്നു പോകുന്നതെന്ന് ടൊവിനോ പറയുന്നു.

  തന്റെ ഏറ്റവും നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നാണു വിശ്വസിക്കുന്നത്. 10 വർഷത്തെ പ്രവൃത്തിപരിചയമാണ് ഇപ്പോഴുള്ളത്. അതിന്റെ അനുഭവസമ്പത്ത് താൻ ചെയ്യുന്ന സിനിമകളിൽ പ്രേക്ഷകർക്കു പ്രതിക്ഷിക്കാം.

  Also Read: 'മക്കളെ കൈകളിലേന്തി നയൻസും വിക്കിയും'; കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാക്കി ദമ്പതികൾ!

  വിജയം ബാധ്യതയാകുമെന്ന പേടിയുണ്ടെങ്കിൽ കൊമേർഷ്യൽ സിനിമകൾ മാത്രമേ ചെയ്യാനാകൂ. എന്നാൽ താൻ ആർട്ട് സിനിമകളും ചെയ്യാറുണ്ട്. തനിക്ക് ഏറ്റവും വലിയ സൂപ്പർ സ്റ്റാറാകേണ്ട. അങ്ങനെ ആഗ്രഹിച്ചിട്ടില്ല. നല്ല നടൻ ആവുക എന്നതാണ്. എന്നും ഓർമിക്കാവുന്ന കുറച്ച് സിനിമകൾ, കുറച്ചു നല്ല പെർഫോമൻസ് ബാക്കി വയ്ക്കുക. എന്നതാണ് ആഗ്രഹമെന്നും ടൊവിനോ പറയുന്നു.

  സിനിമയിൽ എത്തിയതിന് ആരോടാണ് കടപ്പാട് എന്ന ചോദ്യത്തിന് ഒരുപാടു പേരുണ്ട് എന്നാണ് ടൊവിനോ നൽകിയ മറുപടി. ഏറ്റവും പ്രധാനം തനിക്ക് തന്നോട് തന്നെയുള്ള കടപ്പാടാണ്. തിരികെ നടക്കാവുന്ന പല സാഹചര്യങ്ങൾ ഉണ്ടായിട്ടും താൻ അതു ചെയ്തില്ല. ജോലി രാജിവച്ചു വീട്ടിലേക്കു വന്നപ്പോൾ, സിനിമയിൽ അവസരം അന്വേഷിച്ചു നടന്നപ്പോൾ കുത്തി നോവിക്കാതെയിരുന്ന വീട്ടുകാർക്ക്, എല്ലാ പിന്തുണയും നൽകുന്ന സഹോദരന്, അന്നും ഇന്നും ഒരു തീരുമാനത്തിലും മാറ്റമില്ലാതെ തന്നോടൊപ്പം നിൽക്കുന്ന ഭാര്യ ലിഡിയക്ക്, പല കാര്യത്തിലും അഡ്ജസ്റ്റ് ചെയ്യുന്ന മക്കൾക്ക്, ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് എന്നിങ്ങനെ എല്ലാവരോടും കടപ്പാടുണ്ടെന്ന് ടൊവിനോ പറയുന്നു.

  തന്നെ പിന്തിരിപ്പിക്കാമായിരുന്ന, നിരാശനാക്കാമായിരുന്ന, അതിനുള്ള സ്വാതന്ത്ര്യം താൻ നൽകിയിട്ടുള്ളവരെല്ലാം തന്നെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്. അതിന്റെയൊക്കെ ആകെത്തുകയാണു താനിപ്പോൾ സിനിമയ നിൽക്കുന്നത്. അതുപോലെ തന്നെയാണ് പ്രേക്ഷകർ. തന്റെ സിനിമകൾ കാണാൻ തിയറ്ററിലേക്ക് പ്രേക്ഷകർ വരുന്നില്ലെങ്കിൽ തനിക്കു സിനിമയില്ല. പലപ്പോഴും സിനിമയ്ക്കപ്പുറത്തുള്ള സ്നേഹം പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുമുണ്ട്.

  ഇതരഭാഷകളിലേക്കു പോയി അവിടെ താരമാകുന്നതിനെക്കാൾ താൽപര്യം മലയാളത്തിൽ നിന്നു നല്ല സിനിമകളുണ്ടാക്കുന്നതാണെന്നും ടൊവിനോ പറയുന്നു. ആ ശ്രമം തുടരുന്ന തിരക്കിലാണ്. മലയാളത്തിൽ നല്ല സിനിമകൾ വരുന്നുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന 'മിന്നൽ മുരളി മലയാളത്തിൽ നിന്നു ചെയ്യാൻ കഴിയുമെങ്കിൽ അതുപോലെ ഒരുപാട് സിനിമകൾ ചെയ്യാനാകും. അതേസമയം, എല്ലാവരും ചെയ്യാൻ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകൾ മറ്റു ഭാഷകളിൽ നിന്നു വന്നാൽ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ടൊവിനോ പറയുന്നു.

  Read more about: tovino thomas
  English summary
  Viral: Tovino Thomas Opens Up About His 10 Year Journey Says His Best Is Yet To Come - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X