മൂന്ന് വർഷത്തിന് ശേഷം ആ വില്ലൻ വീണ്ടുമെത്തി! ആശുപത്രി കിടക്കയിൽ നിന്ന് രോഗവിവരം അറിയിച്ച് വീണ നായർ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. യുവജനോത്സവ വേദികളിൽ തിളങ്ങി പിന്നീട് സീരിയലിലേക്കും സിനിമയിലേക്കുമെത്തി നിറസാന്നിധ്യമായി മാറുകയായിരുന്നു താരം. അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട് വീണ നായര്‍. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പയിലെ വേഷമാണ് വീണയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീട് നിരവധി പാരമ്പരകളിലും വെള്ളിമൂങ്ങ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ വീണയെത്തി.

ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങൾ കൊണ്ട് കയ്യടി നേടാറുള്ള വീണയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഭർത്താവ് ആർജെ അമനുമായുള്ള വേർപിരിയലൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മുൻപൊരിക്കൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വീണ തുറന്നു പറഞ്ഞതും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയുണ്ടായി.

veena nair

ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയുടെ താൻ കടന്നുപോയതിനെ കുറിച്ചാണ് വീണ ഒരിക്കൽ പറഞ്ഞത്. ഇപ്പോഴിതാ മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും താൻ രോഗത്തിന്റെ പിടിയിലായിരിക്കുകയാണ് അറിയിച്ചിരിക്കുകയാണ് വീണ നായർ. സോഷ്യൽ മീഡിയയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വീണ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 'മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു' എന്ന് വീണ കുറിച്ചു.

ഇന്നലെ രാത്രിയാണ് വീണ ഇക്കാര്യം പങ്കുവച്ചത്. പോസ്റ്റ് ഇതിനകം വൈറലായി മാറിയിട്ടുണ്ട്. വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വീണയെ ബാധിച്ചിരിക്കുന്ന ഫൈബ്രോമയാള്‍ജിയ അഥവ പേശിവാതം. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ഫൈബ്രോമയാൾജിയയുടെ കൃത്യമായ കാരണം ഇപ്പോഴും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ചില മെഡിക്കൽ അവസ്ഥകൾ, സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ രോഗസാധ്യതയെ വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഫൈബ്രോമയാള്‍ജിയ പെട്ടെന്ന് കണ്ടെത്താനും പാടായിരിക്കും എന്നാണ് വിവരം. എന്തുതന്നെ ആയാലും തങ്ങളുടെ പ്രിയ താരത്തെ ബാധിച്ചിരിക്കുന്ന അസുഖം വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

veena nair

ബിഗ് ബോസിൽ എത്തിയതോടെയാണ് വീണയെ മലയാളികള്‍ അടുത്തറിയുന്നത്. അടുത്തിടെയാണ് ഭർത്താവുമായി താൻ പിരിഞ്ഞു കഴിയുന്ന കാര്യം വീണ തുറന്നു പറഞ്ഞത്. തങ്ങള്‍ പിരിഞ്ഞാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കഴിയുന്നത്. എന്നാല്‍ ഇപ്പോഴും ക്ലൈമാക്‌സിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. ഒരു ചായ കുടിച്ച് പിരിയുന്നത് പോലെ അല്ല. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ല. ഒരുപാട് സമയമെടുക്കും എന്ന് വീണ പറഞ്ഞു.

അമന്‍ തന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല എന്നും വീണ വ്യക്തമാക്കി. മകന്റെ കാര്യങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നതെന്നും വീണ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്ന് അറിയില്ലെന്നും മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ വ്യക്തമാക്കിയിരുന്നു.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X