എന്റെ സന്തോഷത്തിന്റെ കാരണം ഇവളാണ്, എന്റെ സങ്കൽപ്പങ്ങളിൽ ഉണ്ടായിരുന്നത് പോലെയൊരാൾ; ഹിലയെ കുറിച്ച് ഭർത്താവ്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അസ്‌ല മാർലി എന്ന ഹില. ഹിലയുടെ യൂട്യൂബ് വീഡിയോകൾക്ക് ഒക്കെ നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് താരം വിവാഹിതയായത്. തന്റെ വിവാഹ വിശേഷങ്ങളെല്ലാം അസ്‌ല ചാനലിലൂടെ പങ്കുവെച്ചിരുന്നു. യുകെയില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന അംജീഷാണ് അസ്‌ലയുടെ പങ്കാളി. ഇപ്പോൾ അംജീഷിനൊപ്പം യുകെയിൽ ആണ് അസ്‌ല. യുകെ വിശേഷങ്ങളും അങ്ങോട്ട് പോകാനുള്ള തീരുമാനത്തെ കുറിച്ചൊക്കെ അസ്‌ല അടുത്തിടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഒരുമിച്ചൊരു ക്യു ആന്‍ഡ് എ വീഡിയോയുമായി എത്തിയിരിക്കുകയാണ് അസ്‌ലയും അംജുവും. ഇത്തവണ ചോദ്യങ്ങള്‍ കൂടുതലും അംജുവിനാണ്. എന്നെ ആളുകള്‍ക്ക് ഇഷ്ടമാണ്, അതുകൊണ്ടാണ് കൂടുതല്‍ ചോദ്യങ്ങൾ എന്നാണ് അംജു പറഞ്ഞത്. കുറേപേര്‍ സ്‌നേഹിക്കുന്നുണ്ട്. അതുപോലെ തന്നെ ചീത്ത വിളിക്കാനും ആളുകളുണ്ടെന്ന് അസ്‌ല പറഞ്ഞു.

Asla Marley

വിദ്യാഭ്യാസത്തെക്കുറിച്ചും, ജോലിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് അംജു ആദ്യം നൽകിയത്. യുകെയിലാണ് ഞാന്‍ മാസ്‌റ്റേഴ്‌സ് ചെയ്തത്. ബാംഗ്ലൂരിൽ ആയിരുന്നു ആദ്യം. കൊവിഡ് കാലത്ത് ക്ലാസൊന്നുമില്ലായിരുന്നു. വിദേശത്തേക്ക് പോവാനുള്ള ഓപ്ഷനുണ്ടായിരുന്നു അന്ന്. അങ്ങനെയാണ് ഇവിടേക്ക് വന്നത്.

ആ സമയത്ത് പാര്‍ട് ടൈം ജോലി ചെയ്യുന്നുണ്ടായിരുന്നു. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടല്ലോ, അതിനിടയിലാണ് എനിക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി കിട്ടിയത്. ഈ ജോലിയില്‍ ഞാന്‍ ഹാപ്പിയാണ്. സംതൃപ്തനാണ്, എനിക്ക് എന്നെ നോക്കാനും എന്റെ കുടുംബം നോക്കാനും പറ്റുന്നുണ്ട്. എന്തിനാണ് ഈ പ്രൊഫഷനെന്ന് ഒത്തിരി പേര്‍ എന്നോട് ചോദിച്ചിട്ടുണ്ടെന്നും അംജു പറഞ്ഞു.

ആള്‍ വീട്ടിലേക്ക് വന്നാല്‍ ജോലിയെക്കുറിച്ചൊന്നും സംസാരിക്കാറില്ല. വന്നുകഴിഞ്ഞ് ഒരുമണിക്കൂറോളം ആളുടെ സമയമാണ്. പാട്ടൊക്കെ കേട്ട് റിലാക്‌സ് ചെയ്ത ശേഷമാണ് തന്റെ അടുത്തേക്ക് വരികയെന്ന് അസ്‌ല പറഞ്ഞു. പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ബാലന്‍സ് ചെയ്ത് കൊണ്ടുപോവുന്നയാളാണ് ഞാന്‍. ഞങ്ങള്‍ ഹാപ്പി ആയിട്ടാണ് ഇപ്പോള്‍ പോകുന്നത്. അതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് അംജു കൂട്ടിച്ചേർത്തു.

ഹിലയെ വിവാഹം ചെയ്യാനുള്ള കാരണത്തെക്കുറിച്ചും അംജു സംസാരിച്ചു. 'വാവ വന്നതിന് ശേഷം ലൈഫ് ഹാപ്പിയാണ്. എന്റെ ക്യാരക്ടര്‍ വെച്ച് എനിക്ക് മാത്രമേ എന്നെ നിയന്ത്രിക്കാന്‍ പറ്റുള്ളൂ. അതുപോലെ തന്നെയുള്ള ക്യാരക്ടറാണ് ഹില. എന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ കാരണം അവളാണ്. ജീവിതപങ്കാളിയെക്കുറിച്ച് എനിക്കുണ്ടായിരുന്ന സങ്കല്‍പ്പങ്ങളിൽ ഉള്ളപോലെയുള്ള ആൾ തന്നെയാണ് ഹില', അംജു പറഞ്ഞു.

Asla Marley

മോശം കമന്റുകൾക്ക് മറുപടി നൽകുന്നതിനെ കുറിച്ചും അസ്‌ല മനസുതുറന്നു. ചില കമന്റുകളൊക്കെ കാണുമ്പോള്‍ എനിക്ക് റിപ്ലൈ കൊടുക്കാനൊക്കെ തോന്നാറുണ്ട്. അപ്പോള്‍ അംജുക്ക എന്നെ നിയന്ത്രിക്കും, ആദ്യമൊക്കെ ചില കമന്റുകള്‍ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുമായിരുന്നു. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടമാകില്ല, കുറേപേര്‍ക്ക് എന്നെ ഇഷ്ടമല്ല. അത് താന്‍ പിന്നീട് മനസിലാക്കിയെന്ന് ഹില പറഞ്ഞു.

കല്യാണം കഴിച്ചതിന് ശേഷം കാണിക്കുന്ന സ്‌നേഹപ്രകടനത്തെ പലരും വിമര്‍ശിക്കാറുണ്ട്. ഞങ്ങള്‍ ഇങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത്. അതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവും തോന്നുന്നില്ല. മറ്റുള്ളവർ പറയുന്നത് തങ്ങൾ മൈന്‍ഡ് ചെയ്യാറുമില്ലെന്നും ഹില വ്യക്തമാക്കി. നെഗറ്റീവുകളൊക്കെ ജീവിതത്തിന്റെ ഭാഗമാണ്, ഇഷ്ടമില്ലാത്ത ഭാഗങ്ങളൊക്കെ വിട്ടുകളയുകയാണ് വേണ്ടതെന്നും ഹില വീഡിയോയിൽ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X