'അയാളെ വിവാഹം കഴിച്ചിരുന്നെങ്കിൽ തീർച്ചയായും എന്നെ കൊന്നേനെ'; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ചും കിരൺ

തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തരംഗം സൃഷ്‌ടിച്ച നടിയാണ് കിരൺ റാത്തോഡ്. ബോളിവുഡിൽ നിന്നാണ് കരിയർ ആരംഭിച്ചതെങ്കിലും തെന്നിന്ത്യൻ സിനിമകളാണ് കിരണിനെ താരമാക്കിയത്. 2002ൽ തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് എത്തിയ കിരൺ ജെമിനി എന്ന സിനിമയിലൂടെയാണ് ജനപ്രീതി നേടുന്നത്. തുടർന്ന് തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കിരണിന് സാധിച്ചു. അജിത്ത്, വിക്രം, കമൽഹാസൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു.

ഇതിനിടെ മലയാളത്തിലും കിരൺ സാന്നിധ്യം അറിയിച്ചു. മോഹൻലാൽ നായകനായ താണ്ഡവം എന്ന സിനിമയിലൂടെയാണ് കിരൺ മലയാളത്തിലേക്ക് എത്തുന്നത്. കിരണിനെ മലയാളി പ്രേക്ഷകർക്ക് ഇന്നും ഓർക്കുന്നത് ആ സിനിമയുടെ പേരിലാണ്. വർഷങ്ങൾക്ക് ശേഷം മായക്കാഴ്ച, മനുഷ്യമൃ​ഗം തുടങ്ങിയ മലയാള ചിത്രങ്ങളിലും കിരൺ അഭിനയിക്കുകയുണ്ടായി. ബോളിവുഡിലും ഒരുപിടി സിനിമകൾ കിരണിന് ലഭിച്ചു. ഗ്ലാമറസ് റോളുകളിലാണ് കിരൺ കൂടുതൽ തിളങ്ങിയത്.

Kiran Rathod

എന്നാൽ സിനിമ തിരഞ്ഞെടുപ്പുകൾ മോശമായത് നടിയുടെ കരിയറിനെ ബാധിച്ചു. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതോടെ അവസരങ്ങൾ കുറഞ്ഞു. കിരൺ റാത്തോഡ് സിനിമാ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായി. ഇപ്പോഴിതാ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയിൽ കിരൺ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. നടി പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങളൊക്കെ തരംഗം തീർക്കാറുണ്ട്.

അതിനിടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബോസ് തെലുങ്ക് സീസൺ 7 മത്സരാർഥിയായും കിരൺ എത്തിയിരുന്നു. എന്നാൽ ഭാഷ പ്രശ്നം നേരിട്ട താരം ആദ്യ ആഴ്ച തന്നെ ഷോയിൽ നിന്നും പുറത്തായി. അടുത്തിടെ വിവിധ അഭിമുഖങ്ങളിൽ പങ്കെടുത്ത കിരൺ തന്റെ കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ മനസുതുറക്കുകയുണ്ടായി. തുടക്കകാലത്ത് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും വിവാഹം കഴിക്കാത്തതിനെ കുറിച്ചും താരം സംസാരിച്ചു. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തുടക്കകാലത്ത് അവസരങ്ങൾ തേടി മുംബൈയിൽ എത്തിയപ്പോൾ ചില മോശം വ്യക്തികളെ കണ്ടുമുട്ടിയെന്ന് കിരൺ പറയുന്നു. അവസരം നൽകാനാണ് അവർ വിളിക്കുന്നത്. എന്നാൽ കരാർ ഒപ്പിട്ട് കഴിഞ്ഞാൽ അവരുടെ യഥാർത്ഥ മുഖം പുറത്തുവരും. കരാർ ഒപ്പിട്ടു കഴിഞ്ഞാൽ രാത്രി വരാൻ ആവശ്യപ്പെടും.

അന്നൊന്നും കാര്യമായി പ്രൊജക്ടുകൾ ഇല്ലാതിരുന്നിട്ട് പോലും ഞാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. അങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നതിലും നല്ലത് എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്യുന്നതാണെന്നും കിരൺ പറഞ്ഞു. ഇപ്പോൾ തനിക്ക് കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ലെന്നും നല്ല അവസരങ്ങളാണ് ലഭിക്കുന്നതെന്നും കിരൺ റാത്തോഡ് വ്യക്തമാക്കി.

Kiran Rathod

പ്രണയത്തിൽ ഏറ്റ ചതിയാണ് വിവാഹം കഴിക്കാത്തതിന് കാരണമെന്നും കഴിഞ്ഞ ഏഴ് വർഷമായി താൻ സിംഗിൾ ആണെന്നും കിരൺ അഭിമുഖത്തിൽ പറഞ്ഞു. 'രണ്ടു പ്രണയങ്ങൾ ഉണ്ടായിരുന്നു, രണ്ടും തകർന്നു. നേരത്തെ ഒരു പുരുഷനോടൊപ്പം ഞാൻ നാല് വർഷം ജീവിച്ചു. എന്നാൽ അയാൾ എനിക്ക് ശരിയായ ആളല്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോഴേക്കും അയാളുടെ തനി നിറം പുറത്തുവന്നു. ഞാൻ അയാളെ വിവാഹം കഴിച്ചിരുന്നെങ്കിൽ തീർച്ചയായും അയാൾ എന്നെ കൊല്ലുമായിരുന്നു', കിരൺ പറയുന്നു.

അതിനു ശേഷം മറ്റൊരാളെയും സ്നേഹിച്ചു. അയാളും നല്ലവനായിരുന്നില്ല. കഴിഞ്ഞ ഏഴ് വർഷമായി ഞാൻ സിംഗിളാണ്. വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നേ ഇല്ലെന്നും കിരൺ റാത്തോഡ് പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X