For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ വിവാഹം വേണ്ടെന്ന് തീരുമാനിക്കാൻ കാരണം അതാണ്; പക്ഷെ അമ്മയും അച്ഛനും വിശ്വസിച്ചിട്ടില്ല': ഐശ്വര്യ ലക്ഷ്‍മി

  |

  മലയാളത്തിൽ നിന്ന് അടുത്ത കാലത്ത് തെന്നിന്ത്യയിൽ പേരെടുത്ത നായികയാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മലയാള ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്‌മി അതിവേഗമാണ് മലയാളവും കടന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്.

  ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യ നായിക എന്ന വിശേഷണം ലഭിച്ച നടിയാണ് ഐശ്വര്യ. പിൽകാലത്ത് മലയാളത്തിൽ ചില പരാജയങ്ങൾ നേരിട്ടെങ്കിലും തെന്നിന്ത്യൻ ഐഷ്വര്യ ഒരു ഇടം ഉറപ്പിക്കുകയായിരുന്നു. മലയാളത്തിലും ചില നല്ല സിനിമകളുടെ ഭാഗമായി ഐശ്വര്യ എത്തിയിരുന്നു.

  Also Read: ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് കാരണമിതാണ്; ചടങ്ങുകള്‍ കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോയെന്ന് ബിന്ദു പണിക്കര്‍

  തമിഴിൽ ഗാട്ട ഗുസ്തിയാണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തിൽ കുമാരിയിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനു മുൻപ് മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഐശ്വര്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

  പലപ്പോഴും അഭിമുഖങ്ങളിൽ തന്റെ വിവാഹത്തെ കുറിച്ച് ഐശ്വര്യയോട് ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ഒരു പങ്കാളി വേണമെന്നുണ്ട്. എന്നാൽ നിയമപരമായി വിവാഹം കഴിച്ചതിലൂടെ മാത്രമേ അതിന് സാധിക്കൂ എന്ന് താൻ ചിന്തിക്കുന്നില്ലെന്നുമാണ് ഐശ്വര്യ പറഞ്ഞത്.

  നിയമപരമായി വിവാഹം കഴിച്ചതിന് ശേഷം പിരിയുമ്പോഴുള്ള നിയമ നടപടികളോടും കൗൺസിലിംഗിനോടുമൊന്നും തനിക്ക് താൽപര്യമില്ലെന്നും അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും നടി പറയുന്നു.

  ഇത് താൻ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ ആ കാര്യം വിശ്വസിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. സിനിമ വികടന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകൾ വിശദമായി വായിക്കാം.

  'കല്യാണം കഴിക്കണമെന്ന ഐഡിയ എനിക്ക് ഇല്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം വിവാഹത്തിന് മുമ്പ് എന്ന കൺസെപ്റ്റ് ഒന്നും എനിക്ക് ഇല്ല. ഒരു പാർട്ട്ണർ വേണം എന്നൊക്കെയുണ്ട്. പക്ഷെ അത് നിയമപരമായി വിവാഹം കഴിച്ചിട്ട് മാത്രമായിരിക്കണം എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല.

  ഒരു ഉദാഹരണം പറയുകയാണെങ്കിൽ, കല്യാണത്തിന് ശേഷം സന്തോഷവും സമാധാനവും ലഭിക്കുന്നില്ലെന്ന് വെക്കുക. അതിപ്പോൾ ഭർത്താവിനും സമാധാനം കിട്ടാത്ത അവസ്ഥ വരാം. ആ സാഹചര്യത്തിൽ രണ്ട് പേരും പിരിയണം എന്ന തീരുമാനമെടുക്കുന്നു. പെട്ടെന്ന് പിരിയണം എന്നല്ല ഞാൻ പറയുന്നത്. ജീവിച്ച് നോക്കണം, തീരെ പറ്റുന്നില്ലെന്ന് തോന്നിയാൽ പിരയണമെന്നാണ് ഞാൻ പറയുന്നത്.

  Also Read: 'എനിക്ക് ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്, അദ്ദേഹം അത് ചെയ്യുമെന്ന് തോന്നിയിട്ടില്ല, ഞാനും ജയിലിൽ കിടന്നതാണ്'; ശാലു

  പക്ഷെ ആ സമയത്ത് ഒരുപാട് നിയമ നടപടികൾ, ആറ് മാസത്തെ കൗൺസിലിങ്ങ് എന്നിങ്ങനെ പല കാര്യങ്ങളുമുണ്ട്. അതിന്റെ കാരണം എനിക്ക് മനസിലാകും എന്നാലും എന്റെ ലൈഫിൽ അത് വേണ്ട. അതുകൊണ്ട് തന്നെ വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

  ഞാൻ ഈ കാര്യങ്ങൾ എന്റെ വീട്ടിലും പറഞ്ഞതാണ്. പക്ഷെ അമ്മയും അച്ഛനും വിശ്വസിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ ക്യമാറക്ക് മുന്നിൽ വന്ന് എനിക്ക് കല്യാണം വേണ്ടെന്ന് എടുത്തു പറയുന്നത്,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  Read more about: aishwarya lekshmi
  English summary
  Viral: When Aishwarya Lekshmi Opens Up About The Reason She Decided Not To Get Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X