Don't Miss!
- Automobiles
160 PS മാക്സ് പവറും കൂടുതൽ അപ്പ്ഡേറ്റുകളുമായി കിയ സെൽറ്റോസ് ഫെയ്സ്ലിഫ്റ്റ് 2023 മധ്യത്തിൽ എത്തും
- Sports
ഗില്ലിന് പിന്നാലെ ആരാധികമാര്‍, പ്രണയാഭ്യര്‍ത്ഥന വൈറല്‍-സാറമാര്‍ സൂക്ഷിച്ചോയെന്ന് ഫാന്‍സ്
- News
നടന് ബാബുരാജ് അറസ്റ്റില്‍; അടിമാലി സ്റ്റേഷനിലെത്തിയ വേളയില്‍ പോലീസ് നടപടി, കേസ് ഇങ്ങനെ
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
പോണിടെയിലൊക്കെ കെട്ടിയ കുഞ്ഞു കുട്ടി, അന്ന് ഒട്ടും ഹാപ്പി ആയിരുന്നില്ല; അമാലിനെ ആദ്യമായി കണ്ടതിനെ പറ്റി ദുൽഖർ!
മലയാളത്തിലെ മിന്നും താരമാണ് ദുൽഖർ സൽമാൻ. തമിഴും, തെലുങ്കും എല്ലാം കടന്ന് ഹിന്ദിയിൽ വരെ തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് നടനിന്ന്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ ദുൽഖർ ഇന്ന് അറിയപ്പെടുന്നത് പാൻ ഇന്ത്യൻ താരമായിട്ടാണ്. ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമാണ് ഇന്ന് ദുൽഖറിന് ഉള്ളത്.
പോയ വർഷം പുറത്തിറങ്ങിയ സീതാരാമം, ഛുപ്പ് തുടങ്ങിയ സിനിമകളിലൂടെയാണ് ദുൽഖർ വലിയ ഫാൻ ബേസ് ഉണ്ടാക്കിയെടുത്തത്. വിവാഹിതനാണെങ്കിലും പെൺകുട്ടികളുടെ ഹേർട്ട് ത്രോബാണ് നടൻ. സീതാരാമം സിനിമയുടെ വിജയത്തോടെ നിരവധി ആരാധികമാരെയാണ് നടന് ലഭിച്ചിരിക്കുന്നത്.

സിനിമയിൽ എത്തുന്നതിനെ മുൻപ് വിവാഹിതനായതാണ് ദുൽഖർ. അത് തന്നെ കരിയറിൽ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് ദുൽഖർ പറഞ്ഞിട്ടുണ്ട്. അമാൽ സൽമാൻ ആണ് ദുൽഖറിന്റെ പ്രിയതമ. ഇവർക്ക് മറിയം എന്നൊരു മകളുമുണ്ട്. 2011 ഡിസംബർ 21 നാണ് ദുൽഖറും അമാലും വിവാഹിതരായത്. 2017ലാണ് മറിയം ജനിക്കുന്നത്.

ഭാര്യയെ അത്രമേൽ സ്നേഹിക്കുന്ന ഒരു ഭർത്താവാണ് ദുൽഖർ. ദുൽഖറിന് അമാലിനോടുള്ള സ്നേഹത്തെ കുറിച്ച് ദുൽഖറിന്റെ നായികമാർ തന്നെ പലപ്പോഴും വാചാലരായിട്ടുണ്ട്. പല അഭിമുഖങ്ങളിലും അമാലിനെ കുറിച്ച് ദുൽഖറിനോട് ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. ഭാര്യയെ കുറിച്ച് സംസാരിക്കാനും ദുൽഖർ മടിക്കാറില്ല.
ഒരിക്കൽ ഒരു അഭിമുഖത്തിൽ അമാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ദുൽഖർ പറഞ്ഞത് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. താൻ സ്കൂളിൽ പഠിക്കുമ്പോൾ അമാൽ തന്റെ അഞ്ചുവർഷം ജൂനിയറായിരുന്നുവെന്ന് ദുൽഖർ സൽമാൻ പറയുന്ന പഴയ അഭിമുഖത്തിൽ നിന്നുള്ള വീഡിയോയാണ് ഫാൻസ് ഗ്രൂപ്പുകളിലും മറ്റും വൈറലാവുന്നത്.

അമാലിനെ ആദ്യമായി കണ്ട ഓർമയെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദുൽഖർ. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് താൻ അമാലിനെ ആദ്യമായി കണ്ടതെന്നും ആകെ അപ്‌സെറ്റായാണ് അന്ന് അമാലിനെ കണ്ടതെന്നുമാണ് ദുൽഖർ പറഞ്ഞത്.
സ്പോർട്സ് ഡേ ആയതുകൊണ്ട് വെയിലത്ത് വിഷമിച്ചു നിന്ന അമാലിന്റെ മുഖം തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്നും ദുൽഖർ അഭിമുഖത്തിൽ പറയുന്നുണ്ട്. പിന്നീട് തനിക്ക് 20 വയസായപ്പോഴാണ് അമാലിനെ വീണ്ടും കാണുന്നതെന്നും ദുൽഖർ പറയുന്നു.

'അമാൽ ശരിക്കും എന്റെ സ്കൂളിൽ അഞ്ച് വർഷം ജൂനിയർ ആയിരുന്നു. അമാലിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ എന്ന് പറയുന്നത് അവൾ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴുള്ളതാണ്. പോണിടെയിൽ ഒക്കെ കെട്ടി ഉണ്ട്, വളരെ കുഞ്ഞു കുട്ടിയാണ് അന്ന്. സ്കൂളിൽ എന്തോ സ്പോർട്സിന്റെ പരിപാടി നടക്കുകയാണ്. അമാൽ ഒട്ടും ഹാപ്പി അല്ലായിരുന്നു. വളരെ അപസെറ്റായിട്ട് കയ്യും കെട്ടി നിൽക്കുകയായിരുന്നു. അത് എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്,'

'പിന്നെ എനിക്ക് ഒരു 20 വയസായപ്പോഴാണ് വീണ്ടും കണ്ടത്. അപ്പോഴേക്കും അമാലും വളർന്നിട്ടുണ്ട്. അന്ന് വിഷമിച്ച് ഇരുന്നത് സ്പോർട്സായിട്ട് വെയിലത്ത് നിൽക്കേണ്ടി വന്നുകൊണ്ടാണ്. ആർക്കും അത്തരം സാഹചര്യത്തിൽ വിഷമം വരും,' ദുൽഖർ പറഞ്ഞു.
അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ദുല്‍ഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
'അമ്മ ആകുലപ്പെടേണ്ട, ഞാനില്ലേ എന്ന് പറഞ്ഞ് തോളിൽ തട്ടാൻ നീ ഉണ്ടായിരുന്നെങ്കിൽ..!'; മകന്റെ ഓർമകളിൽ സബീറ്റ
-
മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നത് പ്രയാസകരം; ദൃശ്യത്തിൽ എങ്ങനെയാണ് ചെയ്തതെന്ന് എനിക്കേ അറിയൂ; സിദ്ദിഖ്
-
കമിതാക്കളായാലും ശ്രീദേവി എനിക്ക് സഹോദരിയെ പോലെയായിരുന്നു; ഒരുമിച്ചുണ്ടായിരുന്ന നാളുകളെ പറ്റി കമല്‍ ഹാസന്