ആ പ്രായം മുതൽ എനിക്ക് ദുൽഖറിനെ അറിയാം, അടിപൊളി മനുഷ്യനാണ്! ഞങ്ങളുടെ ഭാര്യമാർ ബെസ്റ്റ് ഫ്രണ്ട്സാണ്: ഫഹദ്

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. മലയാള സിനിമയിലെ ക്യൂട്ട് കപ്പിൾസ് ആയിട്ടാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. 2014ലാണ് ഫഹദും നസ്രിയയും വിവാഹിതരായത്. അന്ന് മുതൽ ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വെള്ളപ്പോഴൊക്കെയായി എത്തുന്ന ഇവരുടെ ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.

സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ ഒരുപാട് സൗഹൃദങ്ങൾ ഉള്ളവരാണ് നസ്രിയയും ഫഹദും നസ്രിയയും. സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കും ഇവരുടെ സൗഹൃദങ്ങൾ പരിചിതമാണ്. സിനിമയ്ക്ക് അപ്പുറത്ത് ഫഹദും നസ്രിയയും ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിക്കുന്ന ഒരു കുടുംബം മമ്മൂട്ടിയുടേതാണ്. ദുൽഖർ സൽമാനും ഭാര്യ അമാലുമായൊക്കെ വളരെ അടുത്ത ബന്ധമാണ് ഫഹദിനും നസ്രിയയ്ക്കും ഉള്ളത്. നസ്രിയയും അമാലും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Fahadh Faasil, Nazriya Nazim, Dulquer Salmaan

അതേ സമയം മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഫഹദും ദുൽഖറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. ചെറുപ്പം മുതൽ അറിയുന്ന സുഹൃത്താണ് ദുൽഖർ എന്നാണ് ഫഹദ് പറഞ്ഞത്. തങ്ങളുടെ ഭാര്യമാർ അടുത്ത സുഹൃത്തുക്കളാണെന്നും വ്യക്തപരമായി ഏറ്റവും അടുത്ത ആളുകളാണ് ദുൽഖറും ഭാര്യയുമെന്നും ഫഹദ് പറയുന്നു.

"ദുൽഖർ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദുൽഖറിന്റെ സിനിമ ചാർളി ആണ്. അതിലെ ദുൽഖറിന്റെ ബോഡി ലാംഗ്വേജ്, ദുൽഖർ അത് പ്രെസന്റ് ചെയ്തിരിക്കുന്ന രീതിയൊക്കെ എനിക്ക് ഇഷ്ടമാണ്. ഞാൻ ഇത് ദുൽഖറിനോടും പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റെ ഒൻപതു വയസുമുതൽ അറിയുന്ന ആളാണ് ദുൽഖർ. ഞാൻ അമേരിക്കയിൽ ഉണ്ടായിരുന്നപ്പോഴും സ്ഥിരമായി ഏറ്റവും കൂടുതൽ സംസാരിച്ചിരുന്ന ഒരാൾ ദുൽഖറാണ്.

എന്റെ ഭാര്യയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ദുൽഖറിന്റെ ഭാര്യ ആണ്. വ്യക്തിപരമായി ഞങ്ങൾ എല്ലാവരും വളരെ അടുത്ത ആൾക്കാരാണ്. ഒരു അടിപൊളി മനുഷ്യനാണ് ദുൽഖർ, ഒരുപക്ഷെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതിൽ കൂടുതൽ അടിപൊളി മനുഷ്യനാണ്. ദുൽഖറിന്റെ ഏതെങ്കിലും ഒരു പടത്തിന്റെ റിലീസിന് മുൻപ് ദുൽഖറിനെ നോക്കിയാൽ ദുൽഖർ വിറയ്ക്കുന്നത് കാണാം. അത്ര ടെൻഷനിൽ ആയിരിക്കും അയാൾ.

അത് ചെയ്തത് ശരിയായോ, ഇത് ചെയ്തത് ശരിയായോ അങ്ങനെയുള്ള ഒരുപാട് ടെൻഷനുകൾ ഓരോ സിനിമ ഇറങ്ങും മുൻപും ദുൽഖറിന് ഉണ്ടാകാറുണ്ട്. ഒരു സിനിമ നന്നാവാൻ വേണ്ടി ഒരുപാട് എഫർട്ട് എടുക്കുന്ന ലാസ്റ്റ് മിനിറ്റ് വരെ അതിനുവേണ്ടി ഫൈറ്റ് ചെയ്യുന്ന ഒരാളാണ് ദുൽഖർ. എന്നാൽ ദുൽഖറിന്റെ വാപ്പ ഞങ്ങളെ പോലെയൊന്നുമല്ല, ഭയങ്കര കൂൾ ആയ മനുഷ്യനാണ്." എന്നായിരുന്നു ഫഹദ് ഫാസിലിന്റെ വാക്കുകൾ.

Fahadh Faasil, Nazriya Nazim, Dulquer Salmaan

മുൻപൊരിക്കൽ ഒരു പൊതുവേദിയിൽ വെച്ച് മമ്മൂട്ടിയും നസ്രിയയുടെയും അമാലിന്റെയും സൗഹൃദത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്റെ കുടുംബവുമായി ഫാസിലിന്റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ട്. ആ ബന്ധം അറിഞ്ഞിട്ടാണെന്ന് തോന്നുന്നു ഈ പെണ്ണ് ഇപ്പോൾ എന്റെ വീട്ടിൽ നിന്നും മാറാറില്ല എന്നായിരുന്നു നസ്രിയയെ മുന്നിൽ നിർത്തി മമ്മൂട്ടിയുടെ കമന്റ്. ഫഹദിനെയും നസ്രിയയെയും നമ്മുടെ വീട്ടിലെ കുട്ടികളായിട്ട്, നമ്മുടെ കണ്മുന്നിൽ വളർന്ന കുട്ടികളായിട്ട് മാത്രമേ തനിക്ക് കാണാൻ സാധിക്കുകയുള്ളൂ എന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

അതേസമയം ബാംഗ്ലൂർ ഡെയ്‌സ് ആണ് ദുൽഖറും ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള സിനിമ. അതിനു മുൻപ് സലാല മൊബൈൽസിൽ ദുൽഖറും നസ്രിയയും നായികാനായകന്മാരായി അഭിനയിച്ചിരുന്നു. മൂവരും ഒരുമിച്ചു വരുന്ന ചിത്രം ആരാധകരുടെ ആഗ്രഹങ്ങളിൽ ഒന്നാണ്.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X