'ആത്മാഭിമാനം നഷ്ടപ്പെട്ടു, ചെയ്ത ജോലിക്കുള്ള കൂലി പോലും നൽകിയില്ല'; കമൽഹാസനുമായി പിരിഞ്ഞതിനെപ്പറ്റി ഗൗതമി

തെന്നിന്ത്യൻ സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് കമൽ ഹാസൻ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. ഉലകനായകൻ എന്ന വിശേഷണത്താൽ അറിയപ്പെടുന്ന നടൻ, പതിറ്റാണ്ടുകളായി വ്യത്യസ്ത വേഷങ്ങളിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നടൻ, സംവിധായകൻ, ഗായകൻ, നിർമ്മാതാവ് തുടങ്ങി സിനിമയിലെ എല്ലാ മേഖലകളിലും തിളങ്ങിയിട്ടുള്ള അപൂർവം താരങ്ങളിൽ ഒരാളാണ് അദ്ദേഹം.

നടനെന്നതിന് ഉപരി വ്യക്തി എന്ന നിലയിലും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് കമൽ ഹാസൻ. എന്നാൽ നടന്റെ വ്യക്തി ജീവിതം പലപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. തകർന്ന പ്രണയങ്ങൾ, ഒന്നിലധികം വിവാഹ ബന്ധങ്ങൾ തുടങ്ങിയവയൊക്കെയാണ് നടന് പലപ്പോഴും വിവാദ നായകൻ എന്ന പ്രതിച്ഛായ നൽകിയത്. സിനിമകളിൽ പ്രണയകനായകനായി വിലസുമ്പോൾ യഥാർത്ഥ ജീവിതത്തിലും താനൊരു പ്ലേ ബോയ് ആണെന്ന് നടൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

gauthami kamal haasan

തന്റെ കൂടെ അഭിനയിച്ച ചിലരെ താൻ പ്രണയിക്കുകയും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കമൽ ഹസൻ പറഞ്ഞിട്ടുള്ളത്. മലയാളികൾക്ക് പ്രിയങ്കരിയായ നടി ശ്രീവിദ്യ മുതൽ ​ഗൗതമി വരെ നീളുന്നതാണ് കമൽ ഹാസന്റെ കാമുകിമാർ. വാണി ഗണപതി ആയിരുന്നു കമൽ ഹാസന്റെ ആദ്യ പ്രണയം. രതനാട്യം കലാകാരി ആയിരുന്ന വാണിയെ നടൻ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവർ വിവാഹ മോചനം നേടുകയും ചെയ്തു.

വാണിയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബോളിവുഡിലെ ജനപ്രിയ നടിയായിരുന്ന സരികയെയാണ് കമൽ ഹാസൻ രണ്ടാമത് വിവാഹം ചെയ്തത്. സരികയിലാണ് കമലിന് ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിങ്ങനെ രണ്ടു മക്കൾ ജനിച്ചത്. സാരികയുമായി വിവാഹ ബന്ധത്തിൽ ആയിരിക്കെ തന്നെ കമൽ ഹാസന് വേറെ പ്രണയങ്ങളുള്ളതായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ തമ്മിലുള്ള ബന്ധവും തകർന്നു.

2002 ൽ സരിക കമലിൽ നിന്നും വിവാഹമോചനം നേടി. തുടർന്ന് കമൽ നടി സിമ്രാനുമായും അതിനു ശേഷം നടി ഗൗതമിയുമായും അടുക്കുകയായിരുന്നു. ലിവിങ് റിലേഷനിൽ ആയിരുന്നു ഇരുവരും.​ ഗൗതമിയുടെ ആദ്യ വിവാഹ മോചനത്തിന് ശേഷമായിരുന്നു ഇത്. അതിനിടെ ഗൗതമിക്ക് അർബുദ രോഗം വരുകയും. ആ സമയത്ത് കമൽ പിന്തുണയും സഹായവുമായി ഒപ്പം നിൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചത്.

അതിനിടയിൽ 2015 ൽ ഇരുവരും ഒടുവിൽ പാപനാശം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെ ആ ബന്ധം വിജയകരമായി മുന്നോട്ട് പോകുന്നതിനിടയിലാണ് താൻ കമലുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി മാധ്യമങ്ങളെ അറിയിച്ചത്. ആരാധകരെയെല്ലാം ഞെട്ടിച്ച തീരുമാനം ആയിരുന്നു അത്. ഒരു ദശാബ്ദത്തിലേറെ ഒന്നിച്ചു ജീവിച്ച ശേഷമായിരുന്നു ഈ തീരുമാനം.

gauthami kamal haasan

പിന്നീട് ഒരു അഭിമുഖത്തിൽ കമൽഹാസനുമായി പിരിഞ്ഞതിന്റെ കാരണം ഗൗതമി തുറന്നു പറഞ്ഞിരുന്നു. കമൽഹാസനൊപ്പം ജീവിച്ച അവസാന നാളുകളിൽ തനിക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടെന്നാണ് ഗൗതമി പറഞ്ഞത്. നേരത്തെ കമൽഹാസന്റെ സിനിമകളിൽ ഉൾപ്പടെ വസ്ത്രാലങ്കാരം ചെയ്ത് ഗൗതമി ശ്രദ്ധ നേടിയിട്ടുണ്ട്.

ദശാവതാരം, വിശ്വരൂപം തുടങ്ങിയ സിനിമകളിൽ ജോലി ചെയ്ത തനിക്ക് കമൽഹാസൻ നൽകേണ്ട പ്രതിഫലം നൽകിയില്ല എന്നും ഗൗതമി പറഞ്ഞിരുന്നു. കമലിന്റെ രീതികളൊക്കെ ആകെ മാറിയിരുന്നു. അതിനാലാണ് താൻ കമൽഹാസനുമായി വേർപിരിഞ്ഞത് എന്നാണ് നടി പറഞ്ഞത്. 2004 മുതൽ 2016 വരെയാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. നടി പൂജ കുമാറാണ് ഇരുവരും വേർപിരിയാൻ കാരണമെന്ന് മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

More from Filmibeat

Read more about: gauthami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X