For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു: ഗോകുൽ സുരേഷ്

  |

  അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടനാണ് ഗോകുൽ സുരേഷ്. അടുത്തിടെയായി രണ്ട് സിനിമകളാണ് ​ഗോകുലിന്റേതായി തിയേറ്ററുകളിലെത്തിയത്. പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ വളരെ ചെറിയ വേഷയിരുന്നു ​ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിലും ​മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

  നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകളിൽ ​ഗോകുലാണ് നായകനായി എത്തിയത്. ഗോകുലിന് പുറമെ ധ്യാൻ ശ്രീനിവാസൻ, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ, ആനന്ദ് മന്മഥന്‍, എന്നിവരും അഭിനയിച്ചിരുന്നു. 2019ല്‍ പൂർത്തിയായ ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോവുകയായിരുന്നു.

  Also Read: 'എന്റെ മകളായി ജനിക്കേണ്ടവളായിരുന്നോ?, ഓപ്പറേഷന് കയറ്റിയശേഷം ഓരോ മിനിറ്റും ഓരോ യു​ഗം'; ശരണ്യയുടെ അമ്മ!

  രണ്ടു സിനിമയ്ക്കും ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷവാനാണ് ഗോകുൽ സുരേഷ്. അതിനിടെ ഒരു അഭിമുഖത്തിൽ ഗോകുൽ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 21-ാം വയസിൽ ആദ്യ ചിത്രത്തിന് അനുഗ്രഹം വാങ്ങാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ഗോകുൽ പങ്കുവച്ചത്. ചെറുപ്പത്തിൽ അച്ഛനൊപ്പം മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്ത പൊതുപരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അത് ഓർമയിൽ ഇല്ലായിരുന്നു എന്നും പിന്നീട് ആദ്യമായി കാണുന്നത് അപ്പോഴാണ് എന്നുമാണ് താരം പറയുന്നത്.

  Also Read: തല്ലുമാലയിലെ റെജിയാകാൻ കഴിഞ്ഞില്ലെന്ന് ഷൈൻ, എന്നെ വിളിച്ച് അരമണിക്കൂർ സംസാരിച്ചെന്ന് ടൊവിനോ

  "ഓര്‍മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുന്‍പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. കേട്ടറിഞ്ഞത് വച്ച് പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്നാണ് കരുതിയത്. അധികം സംസാരിക്കുമെന്ന് കരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം എന്റെ അടുത്ത് സംസാരിച്ചു."

  "എന്നേയും സുഹൃത്തിനേയും ഭക്ഷണം കഴിക്കാനായി വിളിക്കുകയും അദ്ദേഹം എനിക്ക് ഭക്ഷണം വിളമ്പി തരുകയും ചെയ്തു. അതൊരു സ്വപ്നാനുഭവം ആയിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാൻ നേരെ എന്റെ പിന്നിലുണ്ടായിരുന്നു സുഹൃത്തിന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചപ്പോൾ. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നായിരുന്നു അവൻ പറഞ്ഞത്. എന്നെ സംബന്ധിച്ചും അതൊരു സ്വപ്‌നമായിരുന്നു" ഗോകുല്‍ സുരേഷ് പറഞ്ഞു.

  Also Read: ആടുതോമ ഫെവറൈറ്റാണ്, റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി

  ആദ്യമായി കോളേജിൽ ചേരുന്ന വിദ്യാർത്ഥിക്ക് അവിടുത്തെ പ്രിന്സിപ്പലിനോട് തോന്നുന്നത് പോലൊരു ബഹുമാനമാണ് തനിക്ക് മമ്മൂട്ടിയോടും മോഹൻലാലിനോടും സ്വന്തം അച്ഛനോടും തോന്നുന്നതെന്നും ഗോകുൽ പറഞ്ഞു, അവരൊക്കെ എല്ലാം കണ്ട് വന്നത് കൊണ്ട് നമ്മളെ പരമാവധി കംഫർട്ടബിൾ ആകിയിട്ടേ പെരുമാറു എന്നും ഗോകുൽ പറഞ്ഞു.

  മമ്മൂട്ടിയെ വീട്ടിൽ എപ്പോൾ വേണമെങ്കിലും ചെന്ന് കാണാനുള്ള സ്വാതന്ത്ര്യം തനിക്ക് അദ്ദേഹവും ദുൽഖറും തന്നിട്ടുണ്ടെന്നും ഗോകുൽ പറഞ്ഞു. എന്നാൽ അത് ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അതുകൊണ്ട് വളരെ കുറച്ചു മാത്രമേ വീട്ടിൽ പോയിട്ടുള്ളുവെന്നും താരം പറഞ്ഞു.

  Also Read: 'ഒരുങ്ങിയാലും ഒരുങ്ങിയില്ലെങ്കിലും പണ്ടത്തേക്കാൾ സുന്ദരി'; പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് സംവൃത സുനിൽ!

  Recommended Video

  Dhyan Sreenivasan : താരങ്ങളുടെ പ്രതിഫല വിഷയത്തിൽ തുറന്നടിച്ച് ധ്യാൻ ശ്രീനിവാസൻ

  മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് താൻ മാസ്റ്റർ പീസിലെ ചെറിയ കഥാപാത്രം പോലും ഏറ്റെടുക്കാൻ തയ്യാറായതെന്നും ഗോകുൽ പറഞ്ഞു.

  "ആദ്യമേ സ്ക്രീൻ സ്‌പേസ് കുറവായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. വളരെ കുറച്ചു സീനേ ഉള്ളുവെന്ന് പറഞ്ഞിരുന്നു. എങ്കിലും മമ്മൂട്ടി സാറിന്റെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നതുകൊണ്ടാണ് ആ സിനിമ കമ്മിറ്റ് ചെയ്തത്. അദ്ദേഹവുമായി സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലും സ്‌ക്രീന്‍ ഷെയര്‍ ചെയ്‌തെന്ന ഫീല്‍ തന്നെയായിരുന്നു എനിക്ക്" ഗോകുല്‍ പറഞ്ഞു.

  Read more about: gokul suresh
  English summary
  Viral: When Gokul Suresh met Mammootty for the first time, Here's How Megastar Behaved
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X